INDIA സഖ്യം 2024ല്‍ പൊതുതെരെഞ്ഞെടുപ്പ് വിജയിക്കും എന്ന് കാണിക്കുന്ന ABP സര്‍വ്വേ വ്യാജം…
Image Credit: Outlook
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി അടക്കം 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയെ 2024ല്‍ നേരിടാന്‍ രൂപികരിച്ച INDIA സഖ്യം അടുത്ത പോതുതെരെഞ്ഞെടുപ്പില്‍ 65% വോട്ട് നേടി അധികാരത്തിലെത്തുമെന്ന് ABP ന്യൂസ് സര്‍വ്വേയില്‍ കണ്ടെത്തിയെന്ന്‍ അവകാശിച്ച് ചില പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ പോസ്റ്റുകളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, പോസ്റ്റുകളില്‍ അവകാശപ്പെടുന്നത് തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ INDIA സഖ്യം അധികാരത്തില്‍ വരുമെന്ന് ABP സര്‍വ്വേയില്‍ പറയുന്നു എന്ന് അവകാശപ്പെടുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ INDIA സഖ്യം 65% നേടുമ്പോള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള NDAക്ക് വരും 35% ലഭിക്കും എന്ന് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്‍റെ അടികുറിപ്പ് പ്രകാരം 65% ജനങ്ങളാണ് INDIAക്ക് വോട്ട് കൊടുക്കും എന്ന് സര്‍വ്വേയില്‍ പറയുന്നത് എന്ന് മനസിലാകുന്നു.
എന്നാല്‍ എന്താണ് ABP ന്യൂസ് നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത് എന്ന് നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ ABP ന്യൂസിന്‍റെ വെബ്സൈറ്റ് പരിശോധിച്ചു. പക്ഷെ ഇത്തരത്തില്‍ യാതൊരു സര്‍വ്വേയും വെബ്സൈറ്റില്‍ കണ്ടെത്തിയില്ല. പക്ഷെ ഓഗസ്റ്റില്‍ 2024ലുമായി ബന്ധപെട്ട ഒരു സര്‍വ്വേ ABP പ്രസിദ്ധികരിച്ചിട്ടുണ്ട്. പക്ഷെ ഈ സര്‍വ്വേയില്‍ മുകളില്‍ നല്‍കിയ പോസ്റ്റില്‍ പറയുന്ന പോലെ യാതൊരു കണ്ടെത്തലും ഉണ്ടായിട്ടില്ല.
വാര്‍ത്ത വായിക്കാന്‍ - ABP | Archived Link
ഈ ലേഖനവും India Today മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വേയുടെ ആധാരത്തിലാണ് എഴുതിയിരിക്കുന്നത്. India Today സര്‍വ്വേ പ്രകാരം NDAക്ക് 300 സീറ്റ് ലഭിക്കാന്‍ സാധ്യത കുറവാണ് പക്ഷെ വിണ്ടും NDA തന്നെ അധികാരത്തില്‍ വരും എന്ന് സാധ്യതയുണ്ട്. NDAയുടെ വോട്ട് ഷെയര്‍ കൂടും എന്നും ഈ സര്‍വ്വേയില്‍ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 37% വോട്ട് നേടിയ നടക്ക് 2024ല്‍ 43% വോട്ട് ലഭിക്കാന്‍ സാധ്യതയുണ്ട് എന്ന് സര്‍വ്വേയില്‍ പറയുന്നു.
ABP C Voter നോടൊപ്പം ഈയിടെ ഒരു സര്‍വ്വേ നടത്തിയിരുന്നു. പക്ഷെ ഈ സര്‍വ്വേയില്‍ വരും ഏറ്റവും ജനപ്രിയ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാണ് എന്ന് അറിയാനായിരുന്നു. ഈ സര്‍വ്വേയില്‍ നരേന്ദ്ര മോദിയായിരുന്നു ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. അദ്ദേഹത്തിനെ അനുകുലിച്ചത് സര്‍വ്വേയില്‍ പങ്കെടുത്ത 62% ജനങ്ങളാണ്. അതെ സമയം രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത് വെറും 20% പിന്തുണയാണ്.
വാര്‍ത്ത വായിക്കാന്‍ - ABP | Archived
മറ്റൊരു പോള്‍ സര്‍വ്വേ ABP പ്രസിദ്ധികരിച്ചത് മറ്റേ ന്യൂസ് സ്ഥാപനങ്ങള്‍ നടത്തിയ സര്‍വ്വേകളുടെ ഒരു കൂട്ട സര്‍വ്വേയാണ്. ഇതിലും 2024ല്‍ NDA വിജയിക്കും എന്നാണ് കാണിക്കുന്നത്. ABPയുടെ YouTube ചാനലിലും ഇത്തരത്തില്‍ യാതൊരു സര്‍വ്വേയെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ഇല്ല. C-Voter നോടൊപ്പം ABP ചെയ്ത സര്‍വ്വേ INDIA സഖ്യം NDAക്കെതിരെ കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തെ കുറിച്ചായിരുന്നു.
നിഗമനം
ABP സര്‍വ്വേ പ്രകാരം INDIA സഖ്യം 2024ല്‍ അധികാരത്തില്‍ വരുമെന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)
Title:INDIA സഖ്യം 2024ല്‍ പൊതുതെരെഞ്ഞെടുപ്പ് വിജയിക്കും എന്ന് കാണിക്കുന്ന ABP സര്‍വ്വേ വ്യാജം...
Written By: K. MukundanResult: False