സേവ് മുനമ്പം ബാനറുമായി സമരക്കാരുടെ റാലി… പ്രചരിക്കുന്നത് എ‌ഐ നിര്‍മ്മിത ചിത്രം…

False സാമൂഹികം

മുനമ്പം ഭൂമി വിഷയത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും മത സംഘടനകളും അവരുടെ നിലപാടുകള്‍ അറിയിച്ച് സമരക്കാരെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുണ്ട്. ഇതിനിടെ മുനമ്പം സമരമുഖത്തുള്ള ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.

പ്രചരണം  

മുനമ്പം കടല്‍തീരത്ത് സമരക്കാര്‍ സേവ് മുനമ്പം എന്ന ബാനര്‍ പിടിച്ച് റാലി നടത്തുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പം “ജനിച്ച മണ്ണിന്
വേണ്ടി പോരാടുന്നവർക്ക്
ഐക്യദാർഢ്യം💪
#savemunambam
കശ്മീരിൽ ഉള്ളത് പാകിസ്ഥാൻ്റെ ഭൂമിയുമല്ല
അയോദ്ധ്യയിൽ ഉള്ളത് ബാബറുടെ ഭൂമിയുമല്ല
മുനമ്പത്ത് ഉള്ളത് വഖഫിൻ്റെ ഭൂമിയുമല്ല
ശബരിമലയിൽ ഉള്ളത് വാവരുടെ ഭൂമിയുമല്ല… ഓർത്താൽ നന്ന് 🔥🔥🔥

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 

വസ്തുത ഇതാണ് 

ഞങ്ങള്‍ മുനമ്പവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പരിശോധിച്ചപ്പോള്‍  ഇങ്ങനെയൊരു ചിത്രം മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇങ്ങനെയൊരു റാലി മുനമ്പത്ത് നടന്നിരുന്നുവെങ്കില്‍ ഏതെങ്കിലും ആങ്കിളുകളില്‍ നിന്നുള്ള ഏതെങ്കിലും ചിത്രം മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുമായിരുന്നു.  

ചിത്രം സൂക്ഷ്മമായി പരിശോധിച്ചാല്‍ മെറ്റ എ‌ഐ നിര്‍മ്മിതമെന്ന് ചെയ്തിരിക്കുന്നത് ചിത്രത്തിന്‍റെ താഴെ വലത് മൂലയിൽ അച്ചടിച്ചിരിക്കുന്നത് കാണാം. ആരെങ്കിലും വാട്ട്സ് ആപ്പിള്‍ ഇപ്പോള്‍ ലഭ്യമായ എ‌ഐ ടൂള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ശേഷം പ്രചരിപ്പിച്ചതാകാം. 

അതിനാല്‍ ഞങ്ങള്‍ എ‌ഐ സാധ്യത പരിശോധിക്കുന്ന ടൂളുകളുടെ സഹായത്തോടെ ചിത്രം വിശകലനം ചെയ്തു.

ഹൈവ് അനാലിസിസ്:

ട്രൂ മീഡീയ അനാലിസിസ്: 

മുനമ്പം സമരവുമായി ബന്ധപ്പെട്ട റാലി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് എ‌ഐ നിര്‍മ്മിത ചിത്രമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

പോസ്റ്റിലെ ചിത്രം എ‌ഐ നിര്‍മ്മിതമാണ്. മുനമ്പത്ത് ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് സമരം നടക്കുന്നുണ്ട് എങ്കിലും കടല്‍ത്തീരത്ത് സേവ് മുനമ്പം എന്ന ബാനര്‍ ഏന്തി സമരക്കാര്‍ റാലി നടത്തി എന്നു പ്രചരിപ്പിക്കുന്ന ചിത്രം എ‌ഐ ജനറേറ്റഡ് ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സേവ് മുനമ്പം ബാനറുമായി സമരക്കാരുടെ റാലി… പ്രചരിക്കുന്നത് എ‌ഐ നിര്‍മ്മിത ചിത്രം…

Fact Check By: Vasuki S 

Result: False