
ഒരു കുഞ്ഞ് ചെളിയില്‍ കിടക്കുന്ന ദയനീയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെതാണ് എന്ന തരത്തിലാണ് പ്രചരണം.
പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്ന് കണ്ടെത്തി.
പ്രചരണം

മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് ചെളിയില്‍ അശരണനായ ഒരു കുഞ്ഞ് കിടക്കുന്നതായി കാണാം. പോസ്റ്റിന്റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “കേരളത്തിന്റെ പുരോഗതി അറിയണമെങ്കിൽ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഒന്ന് യാത്ര ചെയ്താൽ മതി……..”
എന്നാല്‍ ഈ ചിത്രം ശരിക്കും വടക്കേ ഇന്ത്യയിലെതാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ദി വോയിസ് ഓഫ് സിക്കിം എന്ന ഫെസ്ബൂക്ക് പേജില്‍ ഈ ചിത്രം ലഭിച്ചു.

പോസ്റ്റില്‍ നല്കിയ വിവരണം പ്രകാരം ഈ ചിത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ച് നിര്‍മിച്ചതാണ് എന്നാണ്. ഈ ചിത്രം AI ഉപയോഗിച്ച് ഉണ്ടാക്കിയതാണോ ഇല്ലയോ എന്ന് അറിയാന്‍ ഞങ്ങള്‍ ചില AI വെബ്സൈറ്റുകളില്‍ ഈ ചിത്രം പരിശോധിച്ചു. ഈ പരിശോധനയില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ ഇപ്രകാരമാണ്.

HIVE Moderation എന്ന വെബ്സൈറ്റ് പ്രകാരം ഈ ചിത്രം 99.9% AI ഉപയോഗിച്ച് നിര്മിചിട്ടുണ്ടാകാനുള്ള സാധ്യതയുണ്ട്.

Hugging Face എന്ന വെബ്സൈറ്റിലുള്ള AI തിരിച്ചറിയാനുള്ള അപ്ലിക്കേഷന്‍ പ്രകാരം ഈ ചിത്രം AI നിര്മിതിയാകാനുള്ള സാധ്യത 90% മാണ്.

AI or Not എന്ന വെബ്സൈറ്റ് പ്രകാരവും ഈ ചിത്രം AI ഉപയോഗിച്ച് നിര്‍മിച്ചതാകാനുള്ള സാധ്യതയുണ്ട്. ചിത്രത്തില്‍ AI നിര്‍മിക്കുമ്പോള്‍ സംഭവിച്ച തെറ്റുകള്‍ കണ്ടുപിടിക്കാന്‍ ഞങ്ങള്‍ ചിത്രം സുക്ഷമമായി പരിശോധിച്ചു.
AI സോഫ്റ്റ്വെയറുകള്ക്ക് കൈവിരലുകള്‍, പല്ലുകള്‍ പോലെയുള്ള അവയവങ്ങള്‍ നിര്‍മിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇത് കാരണം AI ട്രെയിനിംഗ് സമയത്ത് നല്കുന്ന ചിത്രങ്ങളില്‍ ഈ അവയവങ്ങള്‍ മിക്കവാറും മറച്ചിരിക്കും. ഉദാഹരണത്തിന് കയ്യില്‍ എന്തെങ്കിലും പിടിച്ചതിനാല്‍ വിരലുകള്‍ ശരിക്ക് കാണില്ല. ഈ കാര്യം ഇതിന് മുമ്പ് ഞങ്ങള്‍ നടത്തിയ ഫാക്റ്റ് ചെക്കുകളില്‍ വിശദികരിച്ചിട്ടുണ്ട്.
Also Read | AI നിര്‍മ്മിത ചിത്രങ്ങൾ അയോദ്ധ്യയിലെ പുതിയ റെയിൽവേ സ്റ്റേഷൻ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു…
ഈ ചിത്രത്തിലും കുട്ടിയുടെ കൈയില്‍ വിരലുകളില്ല. അതു പോലെ കാലിന്റെ അടിയില്‍ വെറും മൂന്നു വിരലുകളാണ് കുട്ടിക്കുള്ളത്.


നിഗമനം
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒരു ദാരിദ്യം അനുഭവിക്കുന്ന കുട്ടിയുടെ ദയനീയ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം AI നിര്‍മിതമാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ഉത്തരേന്ത്യയിലെ ദാരിദ്ര്യത്തിന്റെ കാഴ്ച എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് AI ഉപയോഗിച്ച് നിര്‍മിച്ച ചിത്രം…
Fact Check By: K. MukundanResult: False
