ഹൈദരാബാദ് ഔട്ടർ റിങ് റോഡിൻ്റെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന എ.ഐ. വെച്ച് നിർമിച്ച ചിത്രം 

Altered Political Tech

ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ ഒരു ഇൻറ്റർസെക്ഷനിൻ്റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. 

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഹൈദരാബാദിൽ 156 കിലോമീറ്റർ നീളമുള്ള ഒരു റിംഗ് റോഡ് രാജ്യത്തെ തന്നെഏറ്റവും വലിയ റിംഗ് റോഡാണ് ഇത്.💥 ഇതാണ് പുതിയ #ഭാരതം💥🔥💪” 

പക്ഷെ ഈ പോസ്റ്റിൽ ലഭിച്ച കമന്‍റുകളില്‍ ഈ ചിത്രം ഹൈദരാബാദിലെതല്ല എന്ന് പറയുന്നുണ്ട്. കുടാതെ ഈ ചിത്രം ഇന്ത്യയിലെതല്ല എന്നും ചിലര്‍ ആശങ്ക വ്യക്തമാക്കിയിട്ടുണ്ട്. അതെ സമയം ഈ ചിത്രം AI ആണെന്നും ചിലര്‍ പറയുന്നു.  എന്നാൽ എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം. 

വസ്തുത അന്വേഷണം

ഈ ചിത്രത്തിനെ സൂക്ഷിച്ച് പരിശോധിച്ചപ്പോൾ ചിത്രം AI ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന സംശയം തോന്നി. ഇതിതൻ്റെ കാരണങ്ങൾ ഇപ്രകാരമാണ്:
യാഥാർത്ഥ്യബോധമില്ലാത്ത റോഡ് ഡിസൈൻ : റോഡിൻ്റെ ഡിസൈൻ വളരെ സങ്കീർണ്ണമാണ്. റോഡിൽ കാണുന്ന വളവുകളും തിരിവുകൾ നൈസർഗികമല്ല. റോഡിൻ്റെ ഡിസൈൻ പ്രായോഗികമല്ല.

കൂടാതെ കെട്ടിടങ്ങളും മറ്റു ഘടകങ്ങളുടെ സൈസ് ശരിയല്ല. സൈസിൽ ഈ വ്യത്യാസം AI ചിത്രങ്ങളിൽ വളരെ സാമാന്യമാണ്‌.

കൂടാതെ യഥാർത്ഥത്തിൽ ഇത്ര വ്യക്തതയും വൃത്തിയുമുള്ള ചിത്രങ്ങൾ നമുക്ക് എടുക്കാൻ സാധിക്കില്ല. എല്ലാ ഘടകങ്ങൾ വ്യക്തമായി നമുക്ക് കാണാം. അതെ പോലെ റോഡിൽ അഴുക്കില്ല, ലൈറ്റിംഗിൽ പൊരുത്തക്കേടുകളില്ല. ചിത്രം സൂക്ഷിച്ച് നോക്കിയാൽ നമുക്ക് ഒരു റോഡ് ഒരു കെട്ടിടത്തിൽ പോകുന്നതായും കാണാം. 

ഈ ചിത്രം ഞങ്ങൾ പല AI തിരിച്ചറിയുന്ന വെബ്സൈറ്റുകളിൽ പരിശോധിച്ച് നോക്കി. ഈ ചിത്രം AI ഉപയോഗിച്ച് നിർമിച്ചതിൻ്റെ സാധ്യതയാണ് കൂടുതൽ എന്ന് ഈ പരിശോധനകളും വ്യക്തമാകുന്നു.

Hive Moderation 

നിങ്ങൾക്കും താഴെ നൽകിയ ഈ ലിങ്കുകൾ ഉപയോഗിച്ച് ഈ ചിത്രം AI ആണോ ഇല്ലയോ എന്ന് പരിശോധിക്കാം.

AI Image Detector, Rephrasy.ai, Decopy, Wasitai

ഹൈദരാബാദ് ഔട്ടർ റിങ് റോഡ് 2006ലാണ് അന്നത്തെ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് കൽ വെച്ച് തുടക്കമിട്ടത്. പിന്നീട് 2008 നവംബ൪ 14നാണ് ഗച്ചിബവ്‌ളി-നർസിങി-ഷംഷാബാദ് എന്ന ആദ്യത്തെ ഘട്ടം ജനങ്ങൾക്കായി തുറന്നത്. ഈ റോഡിൻ്റെ നീളം 22 km ആണ്. പിന്നീട് 7 ജൂലൈ 2010ന് ഷംഷാബാദ്-പെദ്ദആംബർപെട്ട് (38 km), 14 ഓഗസ്റ്റ് 2011ന്  നർസിങി-പട്ടഞ്ചേരു (23.7 km), 3 ഡിസംബർ 2012ന് പട്ടഞ്ചേരു-ഗവഡാവല്ലി, കണ്ടലാകോയ-ഷമീർപെട്ട് (38 km) ഉദ്ഘാടനം ചെയ്തിരുന്നു. 2014ന് ശേഷം 37 km കൂടി കൂട്ടി. (4 മാർച്ച് 2015: പെദ്ദആംബർപെട്ട്-ഘാട്ട്കെസർ, 15 ജൂലൈ 2016:ഘാട്ട്കെസർ-ഷമീർപെട്ട്). അങ്ങനെ മൊത്തത്തിൽ 158.7 കിലോമീറ്റർ ആണ് ഈ റോഡ് കവർ ചെയ്യുന്നത്. 

ചിത്രം നമ്മൾ കാണുന്നത് ക്ലോവർ ലീഫ് ഇൻറ്റർസെക്ഷൻ ആണ്. ഹൈദരാബാദ് നെഹ്‌റു ഔട്ടർ റിങ് റോഡിൽ ഇത്തരത്തിലുള്ള എല്ലാം ഇൻറ്റർസെക്ഷനുകൾ ഞങ്ങൾ Google Earthൽ പരിശോധിച്ച് നോക്കി പക്ഷെ ഇത്തരത്തിൽ ഒരു ഇൻറ്റർസെക്ഷൻ ഞങ്ങൾ എവിടെയും കണ്ടില്ല. ഔട്ടർ റിങ് റോഡിലുള്ള ചില ഇൻറ്റർസെക്ഷനുകൾ നമുക്ക് താഴെ നൽകിയ ചിത്രത്തിൽ കാണാം.

കൂടാതെ ഞങ്ങൾ ഹൈദരാബാദിലെ ചില മാധ്യമപ്രവർത്തകരോടും ഈ ചിത്രത്തിനെ കുറിച്ച് ചോദിച്ചു. ഇത്തരമൊരു ഇൻറ്റർസെക്ഷൻ അവർ ഹൈദരാബാദിൽ കണ്ടിട്ടില്ല എന്ന് അറിയിച്ചു.      

നിഗമനം

സമൂഹ മാധ്യമങ്ങളിൽ ഹൈദരാബാദ് ഔട്ടർ റിങ് റോഡിൻ്റെ പേരിൽ പ്രചരിപ്പിക്കുന്ന ചിത്രം ഹൈദരാബാദിലെതല്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ഈ ചിത്രം AI ഉപയോഗിച്ച് നിർമിച്ചതാകാം.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഹൈദരാബാദ് ഔട്ടർ റിങ് റോഡിൻ്റെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന എ.ഐ. വെച്ച് നിർമിച്ച ചിത്രം

Fact Check By: K. Mukundan 

Result: Altered