
പുരാണങ്ങളില്‍ പറയുന്ന ശ്രി കൃഷ്ണന്‍റെ ദ്വാരക നഗരം വര്‍ഷങ്ങളായി കൌതുക വിഷയമാണ്. ഇന്ത്യയുടെ അറ്റ്‌ലാന്‍റ്റിസ് എന്ന പേരില്‍ അറിയപെടുന്ന ദ്വാരക വാര്‍ത്തകളില്‍ ചര്‍ച്ച വിഷയമായിര്‍ക്കുകയാണ്. പ്രധാനമന്ത്രി മോദി ഈയിടെ കടലില്‍ ഇറങ്ങി ദ്വാരക സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനിടെ കടലില്‍ മുങ്ങിയ ദ്വാരകയുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രം യഥാര്‍ത്ഥ ദ്വാരകയുടെതല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കടലില്‍ മുഗിയ ഒരു പ്രാചീന ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങള്‍ കാണാം. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്:
“73-ാം വയസ്സിൽ കടലിനടിയിൽ നമസ്കരിച്ചു പുരാതന ദ്വാരകയിൽ മയിൽപ്പീലി വയ്ക്കാൻ കഴിയുന്ന ഒരാൾക്ക് രാജ്യത്തിനും, ഹൈന്ദവർക്കും വേണ്ടി ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും…
ഹരേ കൃഷ്ണാ 🙏”
അടികുറിപ്പില്‍ പ്രധാനമന്ത്രിയുടെ ദ്വാരക സന്ദര്‍ശനത്തിനെ കുറിച്ചാണ് പറയുന്നത്. അങ്ങനെ ഈ ചിത്രം ദ്വാരകയാണ് എന്ന് തോന്നും. എന്നാല്‍ ഈ ചിത്രം ദ്വാരകയുടെ തന്നെയാണോ ഇല്ലയോ എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം അഡോബി സ്റ്റോക്ക് ഇമേജിന്‍റെ വെബ്സൈറ്റില്‍ കണ്ടെത്തി.

ചിത്രത്തിന്‍റെ ശീര്‍ഷകത്തില്‍ വ്യക്തമായി പറയുന്നുണ്ട് ഈ ചിത്രം ദ്വാരകയുടെ AI നിര്‍മിച്ച സാങ്കല്‍പ്പികമായ ചിത്രമാണ്. കുടാതെ ഈ ചിത്രം ഉപയോഗിക്കുന്ന എല്ലാവരും ഈ ചിത്രം AI ഉപയോഗിച്ച് നിര്‍മിച്ചതാണ് എന്ന് വ്യക്തമാക്കണം എന്ന നിര്‍ദേശവും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
പക്ഷെ ഈ മുന്നറിയിപ്പ് നല്‍കാതെയാണ് പല മാധ്യമങ്ങളും ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരം ചില ലേഖനങ്ങള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം. ഇങ്ങനെ മുന്നറിയിപ്പ് നല്‍കാതെ മാധ്യമങ്ങള്‍ ഈ ചിത്രം പ്രസിദ്ധികരിച്ച കാരണം ആയിരിക്കാം ആളുകള്‍ തെറ്റിദ്ധരിക്കപ്പെടുന്നത്.

നിഗമനം
ദ്വാരക എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം AI ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:കടലിന്നടിയിലെ ദ്വാരകയെന്ന് പ്രചരിപ്പിക്കുന്ന ചിത്രം AI ഉപയോഗിച്ച് നിര്‍മിച്ചതാണ്…
Fact Check By: K. MukundanResult: Misleading
