ഇന്ത്യയും പാക്കിസ്ഥാനിൻ്റെയും വനിതാ ടീം ക്യാപ്റ്റനുകളുടെ എ.ഐ. നിർമിത വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ 

Altered Sports

ഇന്ത്യ പാക്കിസ്ഥാൻ വനിതാ ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ടോസിന് ശേഷം കൈ കൊടുക്കാൻ പോയ പാക് ക്രിക്കറ്റ്  ടീം ക്യാപ്റ്റൻ ഫാത്തിമ സനയെ അവഗണിക്കുന്ന ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ  ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഇന്ത്യ പാക്കിസ്ഥാൻ തമ്മിൽ വനിതാ ലോകകപ്പിൽ നടന്ന മത്സരത്തിൻ്റെ ഒരു വീഡിയോ ക്ലിപ്പ് കാണാം. വീഡിയോയിൽ പാക്കിസ്ഥാൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ ഫാത്തിമ സന ഹർമൻപ്രീത് കൗറിനെ കൈ കൊടുക്കാൻ ചെന്നപ്പോൾ കൗർ അവരെ അവഗണിക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: 

പാകിസ്ഥാൻ സുടാപ്പികൾക്ക് ഞാൻ കൈ കൊടുക്കില്ല…കാരണം നിങ്ങൾ ഞങ്ങളുടെ ശത്രുക്കൾ ആണ്… സല്യൂട്ട് #ഹർമൻപ്രീത്കൗർ 🇮🇳🇮🇳🇮🇳                       ടീം #ഇന്ത്യ വനിതാ ക്രിക്കറ്റ്‌ #ക്യാപ്റ്റൻ 🔥🔥🔥 ” 

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ സൂക്ഷിച്ചു നോക്കിയപ്പോൾ വീഡിയോയിൽ അക്ഷരത്തെറ്റുകളും പൊറരുത്തകേടുകളും ശ്രദ്ധയിൽപെട്ടു. വിഡിയോയിൽ രണ്ട് വനിതകൾ തിരഞ്ഞു പോകുമ്പോൾ ഇവരുടെ ജേഴ്‌സിയിൽ എഴുതിയ പേരുകൾ തെറ്റുന്നത് നമുക്ക് കാണാം.

ഞങ്ങൾ ഇന്ത്യ പാകിസ്ഥാനും തമ്മിൽ നടന്ന വനിതാ ലോകകപ്പ് മത്സരത്തിൻ്റെ ടോസിൻ്റെ ദൃശ്യങ്ങൾ പരിശോധിച്ചു. ടോസിൽ ഇങ്ങനെയൊരു സംഭവം നടന്നതായി കണ്ടില്ല. 

Archived

ICCയും അവരുടെ ഫേസ്‌ബുക്ക് പേജിൽ ടോസിൻ്റെ ദൃശ്യങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴും ഫാത്തിമ സന ഹർമൻപ്രീത് കൗറിനെ കൈ കൊടുക്കാൻ ശ്രമിക്കുന്നത് കണ്ടില്ല.

ഇതിനെ മുൻപും ഞങ്ങൾ ഇത്തരത്തിലുള്ള AI വിഡിയോകൾ പരിശോധിച്ചിട്ടുണ്ട്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബോളിവുഡ് താരവും ബിജെപി എം.പിയുമായ കങ്കണ റാണവത്തിനെ ആലിംഗനം ചെയ്യുന്ന വ്യാജ വീഡിയോ ഞങ്ങൾ പരിശോധിച്ചിരുന്നു. ഈ പരിശോധനയുടെ റിപ്പോർട്ട് നിങ്ങൾക്ക് ഇവിടെ വായിക്കാം. 

യോഗി ആദിത്യനാഥ് കങ്കണ രണാവത്തിനെ ആലിംഗനം ചെയ്യുന്ന വീഡിയോ A.I. നിർമ്മിതമാണ് 

ഈ വ്യാജ ദൃശ്യങ്ങൾ hailuoai എന്ന എ.ഐ. വെബ്സൈറ്റ് ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് ഞങ്ങൾ തെളിയിച്ചിരുന്നു. ഈ വെബ്സൈറ്റുകൾ ഒരു ചിത്രം ഉപയോഗിച്ച് നമ്മൾ നൽകുന്ന പ്രോംപ്റ്റ് (ഇംഗ്ലീഷിൽ നിർദ്ദേശങ്ങൾ) പ്രകാരം ഒരു 5 മുതൽ 8 സെക്കൻഡുകൾ ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് നിർമിക്കും. Hailuoai പോലെ Dreamina Capcut എന്നി വെബ്സൈറ്റുകൾ ഇത്തരം വിഡിയോകൾ നിർമിക്കാൻ ഉപയോഗിച്ചിട്ടുണ്ടാകാം. താഴെ നൽകിയ ഈ ചിത്രം വെച്ചിട്ടായിരിക്കാം ഇവർ ഈ വ്യാജ വീഡിയോ നിർമിച്ചത്.

നിഗമനം

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ലോകകപ്പ് മത്സരത്തിൽ കൈ കൊടുക്കാൻ വന്ന പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയെ അവഗണിക്കുന്ന ദൃശ്യങ്ങൾ എ.ഐ. നിർമ്മിതമാണ്.        

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഇന്ത്യയും പാക്കിസ്ഥാനിൻ്റെയും വനിതാ ടീം ക്യാപ്റ്റനുകളുടെ എ.ഐ. നിർമിത വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ 

Fact Check By: Mukundan K  

Result: Altered