റഷ്യന്‍ വ്യോമാക്രണത്തിന്‍റെ പശ്ചാത്തലത്തില്‍ യുക്രെയ്ന്‍ അവരുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശനം നിഷേധിച്ചിരുന്നു. പക്ഷെ എയര്‍ ഇന്ത്യക്ക് മാത്രം പ്രവേശനം അനുവദിച്ചിട്ടുണ്ട് എന്ന തരത്തില്‍ പ്രചരണം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്.

പക്ഷെ ഞങ്ങള്‍ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം പൂര്‍ണമായും തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വിമാനങ്ങളുടെ ഒരു വീഡിയോ കാണാം. ഈ വീഡിയോ Plane Finder എന്ന വിമാനങ്ങള്‍ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റിന്‍റെ സ്ക്രീന്‍ റെക്കോര്‍ഡിങ്ങാണ്. ഈ വീഡിയോയില്‍ നമുക്ക് ഇംഗ്ലീഷ് സംഭാഷണവും കേള്‍ക്കാം. വീഡിയോയില്‍ പറയുന്നത് എയര്‍ ഇന്ത്യയുടെ വിമാനം മാത്രമാണ് അടച്ചിരിക്കുന്ന യുക്രെയ്ന്‍ വ്യോമാതി൪ത്തിയില്‍ പ്രവേശിക്കുന്നത്. വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്:

“What a Video , Proudest Moments for all Indians . Listen to the commentary carefully. Only one country in world allowed to fly in the no flying zone. That country is our *India* and the plane is our own *Air India* Proud to be an Indian.

ഒരു വിമാനം മാത്രം പറക്കുന്നു.

ഇന്ത്യയുടെ

അഭിമാനിക്കാം

നാം ഇന്ത്യക്കാരൻ

എന്നാല്‍ വരും ഇന്ത്യക്കായി ശരിക്കും യുക്രെയ്ന്‍ അവരുടെ വ്യോമാതിര്‍ത്തി തുറന്നുവോ? ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണ് എന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ പ്ലേന്‍ ഫൈന്‍ഡ൪ വെബ്സൈറ്റില്‍ ഫ്ലൈറ്റ് നമ്പര്‍ AI 117 നെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 25 ഫെബ്രുവരിക്ക് അമൃത്സര്‍ നിന്ന് ഇംഗ്ലണ്ടിലെ ബര്‍മിന്‍ഘമിലേക്ക് പോയ വിമാനത്തിന്‍റെ മാര്‍ഗം ലഭിച്ചു. വിമാനത്തിന്‍റെ മാര്‍ഗം പരിശോധിച്ചപ്പോള്‍ ഈ വിമാനം യുക്രെയ്നിന്‍റെ മുകളിലുടെ പോയില്ല. വിമാനം ലാറ്റ്വിയ മാര്‍ഗമാണ് പോയത്.

https://english.factcrescendo.com/wp-content/uploads/2022/03/image-14-1024x472.png

Planefinder.net

നീല നിറത്തില്‍ ഞങ്ങള്‍ വിമാനത്തിന്‍റെ മാര്‍ഗം ഭുപടത്തില്‍ വരച്ച് വച്ചിട്ടുണ്ട്. അമൃത്സറില്‍ നിന്ന് പുറപ്പട്ട ഫ്ലൈറ്റ് താജിക്കിസ്ഥാന്‍, കസാഖ്‌സ്ഥാന്‍, ലാറ്റ്വിയ, ഡെന്മാര്‍ക്ക് വഴിയാണ് ബ്രിട്ടനില്‍ എത്തിയത്. ഇതേ കാര്യം സമാനമായ വെബ്സൈറ്റ് Flightradar24ല്‍ നല്‍കിയ ഈ വിമാനത്തിന്‍റെ വിവരങ്ങള്‍ നിന്നും വ്യക്തമാകുന്നുണ്ട്.

https://english.factcrescendo.com/wp-content/uploads/2022/03/image-13-1024x472.png

Flightradar24

24 ഫെബ്രുവരിയില്‍ യുദ്ധം തുടങ്ങിയതിന് ശേഷം യുക്രെയ്ന്‍ അവരുടെ വ്യോമാതിര്‍ത്തി അടിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം 22, 23, 24 എന്നി ദിനങ്ങളില്‍ യുക്രെയ്നിലുള്ള ഭാരതീയ പൌരന്മാര്‍ക്ക് വേണ്ടി പ്രത്യേക എയര്‍ ഇന്ത്യ ഫ്ലൈറ്റുകള്‍ ഏര്‍പ്പാടാക്കിയിരുന്നു. ഇതില്‍ ആദ്യത്തെ ഫ്ലൈറ്റ് 240 പേരെ സുരക്ഷിതമായി യുക്രെയ്നില്‍ നിന്ന് തിരിച്ച് സ്വദേശത്ത് എത്തിയിച്ചിരുന്നു. പക്ഷെ രണ്ടാമത്തെ ഫ്ലൈറ്റിന് മടങ്ങി വരേണ്ടി വന്നു. മുന്നാമത്തെ ഫ്ലൈറ്റും റദ്ദാക്കിയിരുന്നു.

https://english.factcrescendo.com/wp-content/uploads/2022/03/image-12.png

വാര്‍ത്ത‍ വായിക്കാന്‍-Business Today | Archived Link

Read in English | Russia-Ukraine War | Did Air India Flight Flew Over No Fly Zone In Ukraine? Here’s The Truth Behind The Viral Graphics…

നിഗമനം

എയര്‍ ഇന്ത്യക്ക് യുക്രെയ്നിന്‍റെ മുകളിലുടെ വിമാനങ്ങള്‍ കൊണ്ട് പോകാന്‍ അവകാശമുള്ള ഒരേയൊരു എയര്‍ലൈന്‍സാണ് എന്ന പ്രചരണം തെറ്റാണ്. എയര്‍ ഇന്ത്യ വിമാനം AI 117 യുക്രെയ്നിന്‍റെ മുകളിലുടെ 25 ഫെബ്രുവരിയില്‍ പറന്നു പോയി എന്ന വാദവും തെറ്റാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഇന്ത്യക്ക് യുക്രെയ്നില്‍ വിമാനങ്ങള്‍ പറപ്പിക്കാനും ഇറക്കാനും പ്രത്യേക അനുവാദം ലഭിച്ചിട്ടില്ല.

Avatar

Title:Russia-Ukraine War | എയര്‍ ഇന്ത്യ വിമാനം യുക്രെയ്നിന്‍റ അടച്ചിരിക്കുന്ന വ്യോമാതിര്‍ത്തിയിലൂടെ പറന്നു എന്ന പ്രചരണം വ്യാജം...

Fact Check By: Mukundan K

Result: False

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)