Fact Check: രണ്ട് കൊല്ലം പഴയ രാജസ്ഥാനിലെ വീഡിയോ പാകിസ്ഥാനിലെ ഹിന്ദുക്കളുടെ പേരില്‍ പ്രചരിക്കുന്നു...
വിവരണം
ആക്രമണങ്ങള്‍ നേരിട്ട പാകിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നി രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയ ഹിന്ദുകള്‍ക്ക് പൌരത്വം നല്‍കാനായി പൌരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ പാസാക്കി. ഈ നിയമം കൊണ്ട് വന്നത് മതത്തിന്‍റെ പേരില്‍ പീഡനം നേരിടുന്ന മുകളില്‍ പറഞ്ഞ രാജ്യങ്ങളിലെ ന്യുനപക്ഷങ്ങള്‍ക്ക് ഇന്ത്യയുടെ പൌരത്വം നല്‍കാനാണ് എന്ന് സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. പാകിസ്ഥാനില്‍ ഹിന്ദുകളുടെ കൂടെ സംഭവിച്ച പല ക്രൂരതകലെ കുറിച്ചും പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്തിരുന്നു. പാകിസ്ഥാനില്‍ ഹിന്ദുകള്‍ക്കെതിരെ നടക്കുന്ന ക്രൂരത കാണിക്കുന്ന ദൃശ്യങ്ങള്‍ ഞങ്ങള്‍ക്ക് വാട്സാപ്പിലൂടെ ലഭിച്ചു.
വീഡിയോയുടെ ഒപ്പം നല്‍കിയ അടികുറിപ്പ് ഇപ്രകാരമാണ്: “പാക്കിസ്ഥാനിൽ സ്വന്തം അമ്മയുടെ അടുത്ത് നിന്ന് മകളെ ബലം പ്രയോഗിച്ച് പീഡിപ്പിക്കാൻ കൊണ്ടു പോകുന്ന കാഴ്ചയാണ് ഈ കാണുന്നത് പ്രതിരോധിക്കാൻ പോലും കഴിയാതെ അമ്മ ഇവർക്ക് ഇന്ത്യയിൽ പൗരത്വംകൊടുക്കാൻ വേണ്ടിയുള്ള കലാപമാണ് ഇവിടെ നടക്കുന്നത് നമ്മുടെ മക്കളുടെ ഭാവി ഓർത്ത് പൗരത്വ ബില്ലിന് എതിരെ നടക്കുന്ന കള്ള പ്രചാരണത്തിൽ വിശ്വസിക്കാതിരിക്കുക.” ഈ വീഡിയോ പാകിസ്ഥാനിലെ ഹിന്ദു കുടുംബങ്ങള്‍ നേരിടുന്ന ക്രൂരതകളുടെ ദ്രിശ്യങ്ങളില്‍ ഒന്നാണോ? വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ വീഡിയോയുടെ പല സ്ക്രീന്‍ഷോട്ടുകള്‍ എടുത്ത് Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 2017ല്‍ ദി സണ്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത ലഭിച്ചു.
The Sun | Archived Link |
വാര്‍ത്തയില്‍ വീഡിയോയുടെ കുറിച്ച് പറയുന്നത് ഇങ്ങനെ- സംഭവം രാജസ്ഥാനിലെ ജോധ്പൂരിലെ കാലു ഖാന്‍ കി ധാനി എന്ന ഗ്രാമത്തിലെതാണ്. വീഡിയോയില്‍ സ്ത്രികളെ ആക്രമിക്കുന്ന രണ്ടു പേരുടെ പേര് ശൌകത്, ഇലിയാസ് എന്നാണ്. പെണ്‍കുട്ടിയുടെ അച്ഛന്‍ തന്‍റെ പ്രായപുര്‍ത്തിയാകാത്ത മകളുടെ കല്യാണം ഷൌക്കത്തുമായി നടത്തി. എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മ പ്രതിഷേധിച്ചു. പെണ്‍കുട്ടിക്ക് പ്രായം പൂര്‍ത്തി ആയതിനു ശേഷം മാത്രം പെണ്‍കുട്ടിയെ അയാളുടെ വീട്ടിലേക്ക് കൊണ്ട് പോകാവു എന്ന് പെണ്‍കുട്ടിയുടെ അമ്മ ഷൌക്കത്തിനോട് ആവശ്യപെട്ടു. പക്ഷെ സെപ്റ്റംബര്‍ 11, 2017ന് ഷൌക്കത്ത് തന്‍റെ സുഹുര്‍ത്ത് ഇലിയാസിനോടൊപ്പം പെണ്‍കുട്ടിയുടെ വിട്ടിലെത്തി ബലപൂര്‍വ്വം പെണ്‍കുട്ടിയെ തട്ടി കൊണ്ട് പോയി. പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പെടെ ഇവരെ തടയാന്‍ ശ്രമിച്ചവരെ ഇവര്‍ മര്‍ദ്ദിച്ചു. ഈ സംഭവമാണ് നമ്മള്‍ വീഡിയോയില്‍ കാണുന്നത്.
വീഡിയോ പാകിസ്ഥാനിലെതല്ല കൂടാതെ വീഡിയോയില്‍ കാണുന്നവര്‍ ഹിന്ദുക്കളുമല്ല.
DNA | Archived Link |
നിഗമനം
പാകിസ്ഥാനിലെ ഹിന്ദുക്കള്‍ നേരിടുന്ന പീഡനങ്ങള്‍ എന്ന് അവകാശപെട്ട് വാട്ട്സാപ്പില്‍ പ്രചരിക്കുന്ന ഈ വീഡിയോ പാകിസ്ഥാനിലെതല്ല. വീഡിയോ രാജസ്ഥാനിലെ ജോധ്പുരിലെതാണ് മാത്രമല്ല വീഡിയോയില്‍ കാണുന്നവര്‍ ഹിന്ദുക്കളല്ല.
Title:Fact Check: രണ്ട് കൊല്ലം പഴയ രാജസ്ഥാനിലെ വീഡിയോ പാകിസ്ഥാനിലെ ഹിന്ദുക്കളുടെ പേരില്‍ പ്രചരിക്കുന്നു...
Fact Check By: Mukundan KResult: False