FACT CHECK: കെ. സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ എഡിറ്റ്‌ ചെയ്ത് വ്യാജ പ്രചരണം നടത്തുന്നു…

പ്രാദേശികം | Local രാഷ്ട്രീയം | Politics

ഹലാൽ ഭക്ഷണത്തെ ചൊല്ലിയുള്ള ചൂടുപിടിച്ച ചർച്ച ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ തുടരുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഹലാലുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റ് എഡിറ്റ് ചെയ്ത് ഇപ്പോൾ പ്രചരിപ്പിക്കുന്നുണ്ട്.

പ്രചരണം 

 നികൃഷ്ടമായ ആചാരങ്ങൾ പരിഷ്കൃതമായ സമൂഹത്തിൽ അനങ്ങുന്നില്ല എന്ന് എന്ന ചോദ്യത്തോടെ കെ സുരേന്ദ്രൻ ഇട്ട ഒരു പോസ്റ്റ് ആണ് പ്രചരിക്കുന്നത് പണ്ടൊക്കെ  യുക്തിവാദികൾ എന്നൊരു കൂട്ടരേ എങ്കിലും അവിടെയുമിവിടെയും കാണാമായിരുന്നു ഒന്നു കവർസ്റ്റോറി കാരും പറയാതെ വയ്യാത്തവരും വായ തുറക്കാത്ത എന്തുകൊണ്ട് എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഒപ്പം പോസ്റ്റിൽ  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നഗ്നരായ സന്യാസിമാരുടെ മുന്നിൽ തൊഴുകൈയോടെ ചിത്രമാണ് നൽകിയിരിക്കുന്നത്.

archived linkFB post

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്ത് മറ്റൊന്നായി പ്രചരിപ്പിക്കുകയാണ് എന്ന് വ്യക്തമായി. 

വസ്തുത ഇതാണ്

പലരും ഫേസ്ബുക്കില്‍ ചിത്രം പങ്കുവച്ചു തുടങ്ങിയിട്ടുണ്ട്.

ഞങ്ങൾ പ്രസ്തുത പോസ്റ്റ് കെ.സുരേന്ദ്രന്‍റെ  ഫേസ്ബുക്ക് പേജില്‍  തിരഞ്ഞപ്പോൾ ഇതേ വാചകങ്ങളില്‍ വിവരണം നല്‍കിയിട്ടുള്ള മറ്റൊരു പോസ്റ്റ്‌ ലഭിച്ചു. മുസ്ലിം മത പുരോഹിതൻ മന്ത്രം ചൊല്ലി ഭക്ഷണത്തിൽ ആചാരപ്രകാരം തുപ്പുന്ന ദൃശ്യങ്ങളുള്ള  വീഡിയോയാണ് കെ സുരേന്ദ്രന്‍റെ പോസ്റ്റിലുള്ളത്. ദൃശ്യങ്ങളിലുള്ളത് പ്രാകൃതവും വൃത്തിഹീനവുമായ രീതിയാണെന്നും ഇതിനെതിരെ സമൂഹത്തിൽ യാതൊരു പ്രതികരണവും ഉണ്ടാവുന്നില്ല എന്നും കുറ്റപ്പെടുത്തി കൊണ്ടാണ് കെ സുരേന്ദ്രൻ പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

https://www.facebook.com/KSurendranOfficial/posts/4554935804591020?__cft__[0]=AZUQyfQPvaOgiDsgV2M-mjnQdBoh8LyMeFnnKNeSfan-JcjEShuMuIMRt-vt6d09TMrrF7NF0OswIRr9QgbPXCbkt38o4g4FKI6zn67XJxMLiI_YjWQV9o-BkC3SlwJTcMAHLQgIgj0WyowYVODKRaYRh8xIkWujmkXIbgdsK7k-pg&__tn__=%2CO%2CP-R

ഈ പോസ്റ്റ് എഡിറ്റ് ചെയ്ത് നഗ്നരായ  സന്യാസിമാരുടെ മുന്നിൽ അമിത് ഷാ തൊഴുകൈയോടെ ഇരിക്കുന്ന ചിത്രം കൂട്ടിച്ചേർത്ത് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ കെ.സുരേന്ദ്രനുമായി സംസാരിച്ചിരുന്നു. തന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ എഡിറ്റ്‌ ചെയ്ത് ദുഷ്പ്രചരണം നടത്തുകയാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. 

“ഇന്ന്, ജബൽപൂരിലെ ദയോദയ തീർത്ഥത്തിൽ ആചാര്യ വിദ്യാസാഗർ ജി മഹാരാജിന്‍റെ അനുഗ്രഹം വാങ്ങാനുള്ള ഭാഗ്യം എനിക്കുണ്ടായി. പൊതുജനക്ഷേമത്തിനായി സമർപ്പിച്ച നിങ്ങളുടെ ലളിതവും സന്യാസവുമായ ജീവിതം കൂടുതൽ അർപ്പണബോധത്തോടെ രാഷ്ട്രത്തെ സേവിക്കാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്നു”.-എന്ന അടിക്കുറിപ്പോടെ അമിത് ഷാ പ്രസ്തുത സന്ദര്‍ഭത്തിലെ മറ്റൊരു ചിത്രം തന്‍റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ ചിത്രമാണ് കെ.സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്. 

എഡിറ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റ്‌  തെറ്റിധാരണ സൃഷ്ടിക്കാന്‍ പ്രചരിപ്പിക്കുകയാണ്  എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നത് എഡിറ്റ് ചെയ്ത പോസ്റ്റാണ്.  മുസ്ലിം പുരോഹിതന്‍  മന്ത്രംചൊല്ലി ഭക്ഷണത്തിലേക്ക് തുപ്പുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും അതെക്കുറിച്ച് വിവരണം നടത്തുകയുമാണ് കെ സുരേന്ദ്രൻ ചെയ്തിരുന്നത്. എന്നാൽ അത് എഡിറ്റ് ചെയ്ത് അമിത് ഷായുടെ ചിത്രം  കൂട്ടിച്ചേർത്താണ് പ്രചരണം നടത്തുന്നത്

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കെ. സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ എഡിറ്റ്‌ ചെയ്ത് വ്യാജ പ്രചരണം നടത്തുന്നു…

Fact Check By: Vasuki S 

Result: Altered