
വിവരണം
എറണാകുളം ജില്ലയിലെ പൂണിത്തുറയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ കൂട്ടത്തല്ല് എന്ന തലക്കെട്ട് നല്‍കി മീഡിയ വണ്‍ നല്‍കിയ വാര്‍ത്ത എന്ന പേരില്‍ ഒരു സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം.സ്വരാജ് ഓടി രക്ഷപെട്ടു എന്നുമാണ് പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ടിന്‍റെ ഉള്ളടക്കം. പോരാളി ബോസ് കോണ്‍ഗ്രസ് ആര്‍മി എന്ന ഗ്രൂപ്പില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലൊരു വാര്‍ത്ത മീഡിയ വണ്‍ നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ മീഡിയ വണ്‍ ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോയെന്ന് അറിയാന്‍ കീ വേര്‍ഡുകള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും വിഷയവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത വീഡിയോ അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ വാര്‍ത്തയുടെ ഉള്ളടക്കം ഇത്തരത്തിലാണ്. സിപിഎം പൂണിത്തുറ ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ സിഐടിയു ഭാരവാഹി തെരഞ്ഞെടുപ്പിനെ ചൊല്ലി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. കസേര കൊണ്ട് പരസ്പരം അടിക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം സി.എം.ദിനേശ് മണി പങ്കെടുത്ത യോഗത്തിലായിരുന്നു കൂട്ടത്തല്ലെന്നുമാണ് വാര്‍ത്തയുടെ ഉള്ളടക്കം. ഇതില്‍ എവിടെയും എം.സ്വരാജിന്‍റെ പേരില്‍ വാര്‍ത്തയില്‍ പരാമര്‍ശിച്ചിട്ടില്ലായെന്നും വ്യക്തം.
മീഡിയ വണ്‍ നല്‍കിയ വാര്‍ത്ത –
പിന്നീട് മീഡിയ വണ്‍ ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജമാണെന്നും പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രതികരിച്ച് മീഡിയ വണ്‍ പങ്കുവെച്ച പോസ്റ്റ് കണ്ടെത്താന്‍ കഴിഞ്ഞു –
നിഗമനം
മീഡിയ വണിന്‍റെ പേരില്‍ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:പൂണിത്തുറ ലോക്കല്‍ കമ്മിറ്റി ഓഫിസിലെ കൂട്ടത്തല്ലില്‍ എം.സ്വരാജ് ഓടി രക്ഷപെട്ടു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: Altered
