പൂണിത്തുറ ലോക്കല്‍ കമ്മിറ്റി ഓഫിസിലെ കൂട്ടത്തല്ലില്‍ എം.സ്വരാജ് ഓടി രക്ഷപെട്ടു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം എറണാകുളം ജില്ലയിലെ പൂണിത്തുറയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ കൂട്ടത്തല്ല് എന്ന തലക്കെട്ട് നല്‍കി മീഡിയ വണ്‍ നല്‍കിയ വാര്‍ത്ത എന്ന പേരില്‍ ഒരു സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം.സ്വരാജ് ഓടി രക്ഷപെട്ടു എന്നുമാണ് പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ടിന്‍റെ ഉള്ളടക്കം. പോരാളി ബോസ് കോണ്‍ഗ്രസ് ആര്‍മി എന്ന ഗ്രൂപ്പില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ […]

Continue Reading

ഡിവൈഎഫ്ഐ പോര്‍ക്ക് ചലഞ്ചിനെതിരെ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം എന്ന പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം നാടിനെ നടുക്കിയ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ചേര്‍ന്ന് വയനാടിന് കൈത്താങ്ങുക എന്ന ലക്ഷ്യത്തോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്. ‍ഇത്തരത്തില്‍ വീ റീബില്‍ഡ് വയനാട് എന്ന പേരില്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 25 വീട് നിര്‍മ്മിച്ച് നല്‍കുമെന്ന പ്രഖ്യാപനവുമായി ‍ഡിവൈഎഫ്ഐ രംഗത്ത് വന്നിരുന്നു. ഇതിനായി സ്ക്രാപ്പ് ചലഞ്ച്, പായസ ചലഞ്ച്, ഫുഡ് ചലഞ്ച് എന്ന നിരവധി മാര്‍ഗ്ഗങ്ങളില്‍ ധനസമാഹരരണം നടത്തി വരുകയാണ്. ചില കമ്മിറ്റികള്‍ വ്യത്യസ്ഥമായി പന്നി […]

Continue Reading

വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഡിവൈഎഎഫ്ഐ 10.95 കോടി രൂപ നല്‍കിയോ? വസ്‌തുത അറിയാം..

വിവരണം വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന് പുറമെ നിരവധി സംഘടനകളും കൂട്ടായ്മകളുമാണ് വയനാടിനെ വീണ്ടെടുക്കാനുള്ള പദ്ധതികളുമായി രംഗത്ത് വന്നിട്ടുള്ളത്. ഇതില്‍ ഡിവൈഎഫ്ഐ ഭവന പദ്ധതിക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹാരത്തിനായി ആക്രി ചലഞ്ചും മറ്റു പദ്ധതികളുമായി വി റീബില്‍ഡ് വയനാട് എന്ന ക്യാംപെയിന്‍ ആരംഭിച്ചിരുന്നു. ഈ ക്യാംപെയ്ന്‍ വഴി ഡിവൈഎഫ്ഐ ചുരുങ്ങിയ ദിവസം കൊണ്ട് 10,95,86,537 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. “പഴയ കുപ്പി, പാട്ട, പ്ലാസ്റ്റിക്ക് അലുമിനിയം  […]

Continue Reading

‘പൊതിച്ചോറെന്ന പേരിൽ കഞ്ചാവ് കടത്തിയ ഡിവൈഎഫ്ഐ നേതാവിനെ പോലീസ് അറസ്‌റ്റ് ചെയ്തു’വെന്ന പ്രചരണം വ്യാജം… സത്യമിതാണ്… 

പൊതിച്ചോറെന്ന പേരിൽ കഞ്ചാവ് കടത്തിയതിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു എന്നൊരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. പ്രചരണം  “പൊതിച്ചോറെന്ന പേരിൽ കടത്തിയത് കഞ്ചാവ് ഡിവൈഎഫ്ഐ നേതാവിനെ പോലീസ് അറസ്‌റ്റ് ചെയ്തു” പ്രചരിക്കുന്ന പോസ്റ്ററുകളില്‍ കഞ്ചാവ് കെട്ടുമായി പ്രതിയെ പിടികൂടിയ പോലീസുകാരുടെ ഒപ്പം നില്‍ക്കുന്ന ചിത്രവും പ്രതി ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണെന്ന് വാദിച്ചുകൊണ്ടുള്ള എഴുത്തുകളും കാണാം.  FB post archived link ഞങ്ങള്‍ പ്രചരണത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാണ് […]

Continue Reading

കര്‍ണ്ണാടക ഡി‌വൈ‌എഫ്‌ഐ പോസ്റ്ററില്‍ രാമലക്ഷ്മണന്മാര്‍..? വ്യാജ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത് ഇടതു രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. എന്നാല്‍ രാഷ്ട്രീയ ആനുകൂല്യത്തിനായി സി‌പി‌എം ശ്രീരാമ ലക്ഷ്മണന്മാരെ കൂട്ടുപിടിക്കുന്നുവെന്ന വിമര്‍ശനവുമായി ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.   സാമൂഹിക പരിഷ്കർത്താക്കളുടെയും ചരിത്ര സമര നേതാക്കളുടെയും ഒപ്പം രാമ-ലക്ഷ്മണന്‍മാരുടെ  ചിത്രങ്ങളുമായി ഡിവൈഎഫ്ഐ കർണാടകയുടെ 12 മത് സംസ്ഥാന സമ്മേളനത്തില്‍ പോസ്റ്റര്‍ ഇറക്കിയെന്നാണ് പ്രചരണം.  പ്രചരണം ഇന്ത്യയുടെ നവോത്ഥാന നായകന്മാരായ ശ്രീനാരായണഗുരു രവീന്ദ്രനാഥ ടാഗോർ ഗാന്ധിജി നേതാജി സുഭാഷ് ചന്ദ്ര ബോസ് കൂടാതെ കമ്മ്യൂണിസ്റ്റ് നേതാവ് ചെഗുവേര കർണാടകയിലെ […]

Continue Reading

യാത്രികരെ തടഞ്ഞു നിര്‍ത്തി ബലംപ്രയോഗിച്ച് പിരിവിന് ശ്രമിക്കുന്ന പിരിവുകാര്‍- പ്രചരിക്കുന്നത് സ്ക്രിപ്റ്റഡ് വീഡിയോ…

‘പിരിവുകാരെക്കൊണ്ട് പൊറുതിമുട്ടി’ എന്ന് പരിതപിക്കാതെ മലയാളിയുടെ ഒരു ദിവസം പോലും ഇക്കാലത്ത് കടന്നു പോകുന്നില്ല. എവിടേയ്ക്ക് പോയാലും പലതരം പിരിവുകാരെ അഭിമുഖീകരിക്കണം. വീട്ടില്‍ തന്നെ ഇരുന്നാലോ അവിടെയുമെത്തും പിരിവുകാര്‍. പിരിവുകാര്‍ കാര്‍ യാത്രികരെ തടഞ്ഞു നിര്‍ത്തി ബലംപ്രയോഗിച്ച് പിരിവിന് ശ്രമിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്.  പ്രചരണം  കാര്‍ യാത്രികരെ തടഞ്ഞു നിര്‍ത്തി ബലമായി പിരിവ് ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ കാണാം, പണം നല്കാന്‍ തയ്യാറാകാത്ത യാത്രക്കാരനെ കാറില്‍ നിന്നും വലിച്ചിറക്കി കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും എന്തുതന്നെ വന്നാലും […]

Continue Reading

ലൈംഗികത ആധാരമാക്കി ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ലോഗോ… പ്രചരിക്കുന്നത് എഡിറ്റഡ് ചിത്രം…

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ലോഗോ പ്രകാശന വേദിയിൽ നിന്നുള്ള ചിത്രം എന്ന രീതിയിൽ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്  പ്രചരണം  പത്തനംതിട്ട എംഎൽഎ കെ യു ജനീഷ് കുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്,  രാജ്യസഭാ എംപി എ എ റഹീം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ് തുടങ്ങിയവർ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം എന്ന് എഴുതിയ പോസ്റ്റർ വേദിയിൽ ചടങ്ങിനെത്തിയവര്‍ക്ക് നേരെ കാണിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  സമ്മേളനത്തിന്‍റെ ലോഗോ ആയി ലൈംഗികത […]

Continue Reading

ജയിലില്‍ കഴിയുന്ന പിഎഫ്ഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് ഡിവൈഎഫ്ഐ കാവല്‍ നില്‍ക്കുമെന്ന് എ.എ.റഹീം പറഞ്ഞോ? വസ്‌തുത അറിയാം..

സംസ്ഥാനത്ത് മുന്‍പ് പോപ്പുലര്‍ ഫ്രണ്ട്-എസ്‌ഡിപിഐ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലിനിടയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പിടിയിലായ നിരവധി പ്രവര്‍ത്തകര്‍ ഇപ്പോഴും ജയിലുകളില്‍ കഴിയുകയാണ്. സംസ്ഥാനത്തിന്‍റെ പൊതുസ്വത്തിന് നാശനഷ്ടം വരുത്തിയതിന് വലിയ തുക കെട്ടിവയ്ക്കാതെ പിഎഫ്ഐ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കില്ലായെന്ന് കോടതിയും വ്യക്തമാക്കി. ഇതിന് പിന്നാലെ പിഎഫ്ഐ രാജ്യത്ത് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും വന്നു. അതെ സമയം നഷ്ടപരിഹാരം കെട്ടിവയ്ക്കാന്‍ കഴിയാത വന്ന സാഹചര്യത്തില്‍ കേസില്‍ ഉള്‍പ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്യും. ഇതോടെ എസ്‌ഡിപിഐ, […]

Continue Reading

കൊല്ലത്ത് ലെയ്‌സ് ചോദിച്ചിട്ട് നല്‍കിയില്ലെന്ന കാരണത്താല്‍ 19കാരനെ മര്‍ദ്ദിച്ച സംഘം സിപിഎം പ്രവര്‍ത്തകരാണോ.. എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം വെറുമൊരു പാക്കറ്റ് ലെയിസ് ചിപ്സിന്‍റെ പേരില്‍ ഒരു സംഘം 19കാരനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. തന്‍റെ കയ്യിലുള്ള ലെയിസ് ഈ സംഘം ചോദിച്ചിട്ട് നല്‍കിയില്ല എന്ന പേരിലായിരുന്നു മര്‍ദ്ദനമെന്നും മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ 19കാരനെ ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നില്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തിലുണ്ടായ തര്‍ക്കമാണെന്നാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രചരണം. ജഗന്‍ നവനീത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 16ല്‍ അധികം റിയാക്ഷനുകളും 35ല്‍ […]

Continue Reading

ഡല്‍ഹി പോലീസ് അറസ്റ്റിനെതിരെ പ്രതികരിച്ച് എ.എ.റഹീം പങ്കുവെച്ച ഈ വീഡിയോയ്ക്ക് എന്തെങ്കിലും അസ്വഭാവികതയുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം അഗ്നിപത് പട്ടാള നിയമന നയത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച സിപിഎം രാജ്യസഭ അംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റുമായ എ.എ.റഹീമിനെയും മറ്റ് എസ്‌എഫ്ഐ നേതാക്കളെയും ഡല്‍ഹി പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കയിത് വലിയ വാര്‍ത്തയായി മാറിയിരുന്നു. അര്‍ദ്ധരാത്രിയോടെ റഹീമിനെയും പിന്നീട് എസ്എഫ്ഐ നേതാക്കളെയും പോലീസ് വിട്ടയക്കുകും ചെയിരുന്നു. പോലീസ് വിട്ടയിച്ച ശേഷം പോലീസിന്‍റെ പ്രവര്‍ത്തിയെ വിമര്‍ശിച്ചുകൊണ്ട് പ്രതിഷേധം അറിയിച്ച് എ.എ.റഹീം ഒരു ലീഡിയോയും പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. റഹീം മദ്യപിച്ചാണ് […]

Continue Reading

ഏവിയേഷന്‍ വിദഗ്ധന്‍ എന്ന പേരില്‍ എ.എ.റഹീം ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്തോ? വസ്‌തുത അറിയാം..

വിവരണം സ്വര്‍ണ്ണ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരിട്ട് പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ ആതീവ സുരക്ഷ മേഖലയായ ഫ്ലൈറ്റിനുള്ളില്‍ യാത്ര ചെയ്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഇവരെ എല്‍‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തള്ളിമാറ്റുകയും ചെയ്യുന്ന വീഡിയോയും വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയ ശേഷം കോടതി റിമാന്‍ഡ് ചെയ്തു. ഈ സംഭവത്തെ കുറിച്ച് ഏഷ്യാനെറ്റ് […]

Continue Reading

FACT CHECK: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ബിജെപിയിലേക്ക് പോകുന്നുവെന്ന് വ്യാജ പ്രചരണം…

ഭക്ഷണത്തിലെ ഹലാൽ വിവേചനത്തിന് എതിരായി ഡിവൈഎഫ്ഐ കഴിഞ്ഞദിവസം ഫുഡ് സ്ട്രീറ്റ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇസ്ലാംമതത്തിൽ വിലക്കപ്പെട്ട ഭക്ഷണവും ഡിവൈഎഫ്ഐയുടെ  ഫുഡ് സ്ട്രീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. സംഘപരിവാര്‍ അനുകൂലികളായ കേരളത്തിലെ പല നേതാക്കളും ഡിവൈഎഫ്ഐയുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചു. ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം സ്വന്തം പാർട്ടി വിട്ട് ബിജെപിയിലേക്ക് പോകുന്നുവെന്ന് പ്രചരണം നടക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. പ്രചരണം   റഹീം പാർട്ടി വിട്ടു എന്ന് പ്രചരിപ്പിക്കുന്ന എന്ന പോസ്റ്റിൽ […]

Continue Reading

FACT CHECK – ഡിവൈഎഫ്ഐയെ ഭയന്ന് ജോജു ഫ്ലാറ്റിലേക്ക് മാറി എന്ന് മനോരമ ന്യൂസിന്‍റെ പേരില്‍ വ്യാജ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്.. വസ്‌തുത ഇതാണ്…

വിവരണം നടന്‍ ജോജു ജോര്‍ജിന്‍റെ വാഹനം കഴിഞ്ഞ ദിവസം കൊച്ചി വൈറ്റിലയില്‍ കോണ്‍ഗ്രസ് റോഡ് ഉപരോധത്തിന് ഇടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്ത വിവാദം ഇപ്പോഴും ചൂടുള്ള ചര്‍ച്ചാ വിഷയം തന്നെയാണ്. ജോജു കോണ്‍ഗ്രസ് സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ മാളയിലെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനലും കഴിഞ്ഞ ദിവസവം നടത്തിയിരുന്നു. ജോജുവിനെ മാളയില്‍ കാല് കുത്തിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരായി ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി […]

Continue Reading

FACT CHECK – ഡിവഐഎഫ്ഐ പ്രവര്‍ത്തകര്‍ വീടിന് കാവല്‍ നില്‍ക്കുന്നതിന് മുന്‍പ് ജോജു ഭാര്യയെ ഫ്ലാറ്റിലേക്ക് മാറ്റി എന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം നടന്‍ ജോജു ജോര്‍ജിന്‍റെ വാഹനം കഴിഞ്ഞ ദിവസം കൊച്ചി വൈറ്റിലയില്‍ കോണ്‍ഗ്രസ് റോഡ് ഉപരോധത്തിന് ഇടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്ത വിവാദം ഇപ്പോഴും ചൂടുള്ള ചര്‍ച്ചാ വിഷയം തന്നെയാണ്. ജോജു കോണ്‍ഗ്രസ് സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ മാളയിലെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനലും കഴിഞ്ഞ ദിവസവം നടത്തിയിരുന്നു. ജോജുവിനെ മാളയില്‍ കാല് കുത്തിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരായി ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി […]

Continue Reading

FACT CHECK: ആക്രമിക്കപ്പെട്ട ഈ സന്യാസി കേരളത്തിലേതല്ല, പശ്ചിമ ബംഗാളില്‍ നിന്നുള്ള പഴയ ചിത്രമാണ്…

വിവരണം ഒരു സന്യാസിയെ കെട്ടിയിട്ടശേഷം ക്രൂരമായി തല്ലി ചതച്ച നിലയില്‍ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ചിത്രത്തിന് നല്‍കിയിരിക്കുന അടിക്കുറിപ്പ് ഇങ്ങനെയാണ്: KP.യോഹന്നാനെ തല്ലാൻ ധൈര്യമുണ്ടോ തന്തയില്ലാ പരിഷകളെ….” അതായത് പോസ്റ്റിലൂടെ അവകാശപ്പെടുന്നത് കേരളത്തിലെ ഡി വൈ എഫ് ഐ സഖാക്കള്‍ തല മൊട്ടയടിച്ചശേഷം ചിത്രത്തില്‍ കാണുന്ന സന്യാസിയെ കാവി ഉടുത്തതിന്റെ പേരില്‍  തല്ലിച്ചതച്ചു എന്നാണ്.  archived link FB post ഫാക്റ്റ് ക്രെസന്റോ പ്രചാരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഇത് വെറും തെറ്റായ […]

Continue Reading

എ.എ.റഹീമിനെതിരെ മുല്ലപള്ളി രാമചന്ദ്രന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ല..

വിവരണം കെപിസിസി പ്രസി‍ഡന്‍റെ മുലപ്പള്ളി രാമചന്ദ്രന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട് പലതരം ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഡിവൈഎഫ്ഐ നേതാവ് എ.എ.റഹീം നടത്തിയ ഒരു പരാമര്‍ശത്തിന് മുല്ലപ്പള്ളി നല്‍കിയ മറുപടി എന്ന  പേരിലുള്ള ഒരു പ്രചരണമാണ് സമൂഹമാധ്യമത്തിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. മുലപ്പള്ളി രാമചന്ദ്രനെ ആക്രി പെറുക്കാന്‍ ക്ഷണിക്കുന്നു – എ.എ.റഹീം. ഇതിന് മറുപടിയായി റഹീമിന്‍റെ കുടുംബത്തൊഴിലില്‍ പങ്കാളിയാകാന്‍ എനിക്ക് താല്‍പര്യമില്ല -മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന പേരിലാണ് […]

Continue Reading

ഡിവൈഎഫ്ഐ മാസ്‌ക് നിര്‍മ്മാണത്തിന്‍റെ ചിത്രങ്ങള്‍ സേവാഭരതിയുടെ പേരിലാക്കി പ്രചരണം..

വിവരണം ആവശ്യപ്പെട്ടത് 1000 മാസ്‌ക്. വെറും 20 മണിക്കൂറിനുള്ളിൽ 3750 മാസ്‌ക് നിർമ്മിച്ചു തൃശൂർ മെഡിക്കൽ കോളേജിന് നൽകി #സേവാഭാരതി #RSS എന്ന തലക്കെട്ട് നല്‍കി ഒരു സംഘം യുവാക്കള്‍ പ്രതിരോധ മാസ്‌ക്കുകള്‍ നിര്‍മ്മിക്കുകയും പിന്നീട് അത് അധികാരികള്‍ക്ക് കൈമാറുകയും ചെയ്യുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. പ്രവീണ്‍ വി ശ്രീകാര്യം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ക്ക് 736ല്‍ അധികം ഷെയറുകളും 220ല്‍ അധികം റിയാക്ഷനുകളുമാണ് ലഭിച്ചിരിക്കുന്നത്. സേവാ ഭാരതിയാണ് പ്രതിരോധ മാസ്‌കുകള്‍ […]

Continue Reading

ഡിവൈഎഫ്ഐയുടെ പ്രതിഷേധം ഡൽഹിയിലേതല്ല, പശ്ചിമ ബംഗാളിലേതാണ്

വിവരണം  ഡൽഹിയിൽ കോൺഗ്രസിനും ആപ്പൻമ്മാർക്കും കഴിയാത്തതു.. #Dyfi കാണിച്ചു കൊടുത്തു…..#Red salute #comrades എന്ന വിവരണവുമായി ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൗരത്വ ബില്ലിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ സമരത്തിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സമരക്കാർ മുദ്രാവാക്യം വിളിച്ചു മുന്നോട്ട് നീങ്ങുന്നതും പോലീസ് വലയം ബലം പ്രയോഗിച്ച് മറികടക്കാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒപ്പം വീഡിയോ ചിത്രീകരിച്ചയാൾ നൽകുന്ന വിവരണവും വീഡിയോയിലുണ്ട്.  archived link FB post ഈ സമരം പോസ്റ്റിൽ അവകാശപ്പെടുന്നതുപോലെ ഡൽഹിയിൽ […]

Continue Reading

പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം നയിക്കാന്‍ ഒരു ലക്ഷം റെഡ് വാളണ്ടിയാര്‍മാര്‍ സംഘടിക്കുമോ?

വിവരണം സഖാക്കളേ… ആരും പേടിക്കണ്ട.. പൗരത്വ ബിൽ കേരളത്തിൽ നടപ്പാക്കില്ല.. താമസിയാതെ റെഡ് വളിയണ്ടിറുമാർ കേന്ദ്രഭരണം പിടിച്ചടക്കും.. എന്ന തലക്കെട്ട് നല്‍കി ചെമ്പട സഖാക്കൾ എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പൗരത്വ ബില്ലിനെതിരെ ഒരു ലക്ഷം റെഡ് വാളണ്ടയിര്‍മാര്‍ ഡെല്‍ഹിയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തി എന്നും പോസ്റ്റില്‍ അവകാശവാദം ഉന്നയിക്കുന്നു. പോസ്റ്റിന് ഇതുവരെ 610ല്‍ അധികം ലൈക്കുകളും 156ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Archived Link യഥാര്‍ഥത്തില്‍ […]

Continue Reading

നാല്‍ വയസ്സുകാരിയെ പീഡിപ്പിച്ച പഴയ വാർത്തയിലെ പ്രതി ഡിവൈഎഫ്ഐ പ്രവർത്തകനാണോ…?

വിവരണം  Vahab Edakulam എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 30 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 5200 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ്: “നാലു  വയസ്സുകാരിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ.” ഇതോടൊപ്പം ഇതേ മാധ്യമ വാർത്തയുടെ സ്ക്രീൻഷോട്ട് നൽകിയിട്ടുണ്ട്. അതിൽ വാർത്തയുടെ വിശദമായ റിപ്പോർട്ടുണ്ട്.  അതായത് പോസ്റ്റിലൂടെ അറിയിക്കുന്നത് നാലുവയസ്സുള്ള കുട്ടിയെ ഡിവൈഎഫ്ഐ പ്രവർത്തകൻ പീഡിപ്പിച്ചു എന്നാണ്.  Facebook Archived Link നമുക്ക് ഈ വാർത്തയുടെ വിശദാംശങ്ങൾ […]

Continue Reading

ഡിവൈഎഫ്ഐ നേതാണ് പ്രശാന്ത് മോഹൻ ബിജെപിയിൽ ചേർന്നോ…?

വിവരണം  വിഷ്ണു പുന്നാട്  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  ഒക്ടോബർ 30 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 22  മണിക്കൂറുകൾ കൊണ്ട് 800 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  “ടയർ മാറ്റൽഅഴിമതിയിൽ പ്രതിഷേധം ശക്തം, നേതാക്കളടക്കം നിരവധി പേർ cpim  ൽ നിന്ന് രാജിവെച്ച് ബി ജെ പി യിലേക്ക്” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ്: DYFI തൃക്കുന്ന ഏരിയ പ്രസിഡണ്ട് പ്രശാന്ത് മോഹൻ ബിജെപിയിലേയ്ക്ക്. “അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഇടതു ഭരണം രാജ്യത്തിന്റെ […]

Continue Reading

താനൂരില്‍ ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് കേവലം പള്ളിത്തര്‍ക്കത്തിന്‍റെ പേരിലോ?

വിവരണം താനൂർ അഞ്ചുടി കൊലപാതകം പള്ളി തർക്കത്തെ ചൊല്ലി..കൊല്ലപ്പെട്ടയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ….കൊലപാതകം വ്യക്തിവൈരാഗ്യം.. ടാ പച്ച പൊട്ടൻ പിറോസ് നിന്റെ അണ്ണാക്കിൽ വല്ല മൂരി ചാണകവും നിറക്കണം… എന്ന തലക്കെട്ട് നല്‍കി ചെഗുവേര ആര്‍മി എന്ന പേജില്‍ ഒക്‌ടോബര്‍ 26 മുതല്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 241ല്‍ അധികം ഷെയറുകളും 719ല്‍ അധികം ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ പള്ളി തര്‍ക്കത്തിന്‍റെ പേരിലാണോ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത്? രാഷ്ട്രീയ […]

Continue Reading

പ്രതിഷേധത്തിന് മുന്നില്‍ മുട്ട് മടക്കി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണോ 49 സാംസ്കാരിക പ്രമുഖര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചത്?

വിവരണം ഡിവൈഎഫ്ഐയുടെ പ്രതിഷേധം, മുട്ട്മടക്കി കേന്ദ്രസര്‍ക്കാര്‍- ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും സെലിബ്രിറ്റികള്‍ക്കും എതിരെയുള്ള കേസ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. എന്ന തലക്കെട്ട് നല്‍കി ഒക്ടോബര്‍ 10ന് ചെഗുവേര ആര്‍മി എന്ന പേരിലുള്ള പേജില്‍ ഒരു പോസ്റ്റ്  പങ്കുവെച്ചിട്ടുണ്ട്. ഇതുവരെ 83ലൈക്കുകളും 22 ഷെയറുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ച അടൂര്‍ ഗോപാലകൃഷ്ണന്‍, രാമചന്ദ്ര ഗുഹ, മണിരത്നം, അനുരാഗ് കശ്യപ് തുടങ്ങിയ […]

Continue Reading

ഈ ചിത്രം ശബരിമലയില്‍ പോലീസ് ഭക്തര്‍ക്കെതിരെ നടത്തിയ ആക്രമണത്തിന്‍റെതാണോ…?

ചിത്രം കടപ്പാട്: ഗൂഗിള്‍ വിവരണം Facebook Archived Link “2021 ൽ ഓർമ്മ വേണം.” എന്ന അടിക്കുറിപ്പോടെ 23 ഓഗസ്റ്റ്‌ 2019 മുതല്‍ ഒരു ചിത്രം R. Jayachandra Kurup എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുന്നു. ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കറുത്ത പാന്റ്‌ ധരിച്ച ഒരു വ്യക്തിയെ ചവിട്ടുന്നതായി കാണാന്‍ സാധിക്കുന്നു. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: മനീഷാദാ…അരുത് കാട്ടാള, അരുത്..അയ്യപ്പഭക്തനെ ആക്രമിക്കുന്ന നമ്മുടെ സ്വന്തം പോലീസ്, തടയുന്ന മറ്റൊരു പോലീസ്. എന്നാല്‍ ചിത്രത്തില്‍ […]

Continue Reading

ചിത്രത്തിലുള്ളത് ബിജെപിയെ അനുകൂലിച്ച ഡിവൈഎഫ്ഐ ചാലക്കുടി പ്രസിഡന്റാണോ..?

വിവരണം  ശ്രീജിത്ത് പന്തളം എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ  നിന്നും 2019 ഓഗസ്റ്റ് 18 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 3000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് ” ബിജെപിയിൽ ചേരുമെന്ന് സൂചന നൽകി ഡിവൈഎഫ്ഐ ചാലക്കുടി പ്രസിഡണ്ട് നിധിൻ നായർ. അദ്ദേഹത്തിന്റെ അഭിപ്രായമായി “കമ്മ്യുണിസ്റ്റ് പാർട്ടിയിൽ നിന്നുകൊണ്ടു തന്നെ പറയട്ടെ, എന്റെ അഭിപ്രായത്തിൽ ബിജെപി ഒരു വർഗീയ പാർട്ടിയല്ല. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ അവർക്കേ കഴിയൂ.. ഈ അഭിപ്രായത്തിന്‍റെ പേരിൽ എന്നെ […]

Continue Reading

കാറളത്ത് സേവാഭാരതി പ്രവർത്തകരെ ക്യാമ്പിൽ നിന്നും പുറത്താക്കി എന്ന വാർത്തയുടെ യാഥാർഥ്യം…

വിവരണം  Eye Witness News – INDIAഎന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 11 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 800 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. കാറളം ദുരിതാശ്വാസ ക്യാമ്പിൽ നിന്നുള്ള ഒരു വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. “സേവാഭാരതിയല്ല ഉടായിപ്പ് ഭാരതി…!!!! കാറളത്ത് സേവാഭാരതിയുടെ ഉടായിപ്പ് കയ്യോടെ പിടികൂടി ; ജനങ്ങൾ സേവാഭാരതിക്കാരെ ക്യാമ്പിൽ നിന്ന് പുറത്താക്കി. ” എന്ന അടിക്കുറിപ്പോടെ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ്.” നാട് പ്രളയത്തിൾ മുങ്ങുമ്പോഴും മുതലെടുപ്പ് നടത്താൻ ഒരു […]

Continue Reading

ചിത്രത്തിലുള്ളത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന വ്യക്തിയോ?

വിവരണം ചേർത്തല DYFI സംസ്ഥാന പ്രസിഡന്റ് പ്രവീൺ വിശ്വംഭരൻ ബിജെപിയിൽ ചേര്‍ന്നു എന്ന പേരില്‍ ഒരാളുടെ ചിത്രം സഹിതം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ശ്രീജിത്ത് പന്തളം എന്ന പേരിലുള്ള പ്രൊഫൊലില്‍ നിന്നും ജൂലൈ 27ന് അപ്‌ലോഡ് ചെയ്തിരിക്കുന്ന ചിത്രത്തിന് ഇതുവരെ 56 ലൈക്കുകളും 14 ഷെയറുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റിന്‍റെ പേര് പ്രവീണ്‍ വിശ്വംഭരന്‍ എന്നാണോ? ചിത്രത്തിലുള്ള വ്യക്തി യഥാര്‍ത്ഥത്തില്‍ ആരാണ്? പോസ്റ്റിന് പിന്നിലെ വസ്‌തുത […]

Continue Reading

സ്പിരിറ്റ് കടത്തിയ സംഭവത്തെ എംല്‍എ എ.എന്‍.ഷംസീര്‍ ന്യായീകരിച്ചോ?

വിവരണം സിപിഎം നേതാവിനെ 480 ലിറ്റര്‍ സ്പിരിറ്റുമായി പാലക്കാട് നിന്നും അറസ്റ്റ് ചെയ്ത സംഭവത്തെ തുടര്‍ന്ന് വലിയ ചര്‍ച്ച്കളാണ് സമൂഹ മാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ഡിവൈഎഫ്ഐ നേതാവും തലശേരി എംഎല്‍എയുമായി എ.എന്‍.ഷംസീറിനെ കുറിച്ചും ചില ചര്‍ച്ചകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. സിപിഎം നേതാവിന്‍റെ അറസ്റ്റിനെ കുറിച്ച് ഷംസീര്‍ ന്യായീകരണം നടത്തിയെന്ന വിധത്തില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്. “മദ്യം കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് എക്സൈസ് വകുപ്പ് അറിയാതെ എത്തിച്ച് കൊടുത്ത ദ്രാവകത്തെ സ്പിരിറ്റ് കടത്ത് എന്ന് പറഞ്ഞ് ആക്ഷേപിക്കരുതെന്ന് “ […]

Continue Reading

കൊല്ലത്ത് പാവങ്ങൾക്കായുള്ള ഡിവൈഎഫ്ഐയുടെ പൊതിച്ചോർ പദ്ധതി നിർത്തലാക്കണമെന്ന് യുഡിഎഫ് പരാതി നൽകിയോ..?

വിവരണം Che Guevara army എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും ഏപ്രിൽ 13  മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ പോസ്റ്റ് കൊല്ലത്ത് കഴിഞ്ഞ ദിവസം വിവാദമായ ഒരു സംഭവത്തെക്കുറിച്ചാണ്. പോസ്റ്റിനു 2000  ഷെയറുകളായിട്ടുണ്ട്. ” അന്നം മുട്ടിക്കുന്നവനാകരുത് നിങ്ങളുടെ വോട്ട്, ജില്ലാ ആശുപത്രിയിൽ ഡിവൈഎഫ്ഐ നടത്തിവരുന്ന പൊതിച്ചോർ വിതരണം നിർത്തി വെപ്പിക്കാൻ യുഡിഎഫ് നീക്കം. പ്രതികരിക്കുക DYFI” എന്ന വാചകത്തോടൊപ്പം ഒരു പൊതിച്ചോറിന്‍റെ ചിത്രം കൂടി നൽകിയാണ് പോസ്റ്റിന്‍റെ പ്രചരണം. archived link FB post ഡിവൈഎഫ്ഐ നടത്തിവരുന്ന […]

Continue Reading