കണ്ണൂര്‍ തലശ്ശേരി കുടക്കളത്ത് ബോംബ് പൊട്ടി ഇക്കഴിഞ്ഞ ദിവസം 80 വയസുള്ള വേലായുധന്‍ എന്ന വയോധികൻ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം കൊല്ലപ്പെട്ട വയോധികന്‍റെ അയല്‍വാസിയായ സീന സി‌പി‌എമ്മിനെ പ്രതിരോധത്തിലാക്കി മാധ്യമങ്ങളോട് ചില വെളിപ്പെടുത്തലുകള്‍ നടത്തി. സ്ഫോടനം നടന്ന പ്രദേശത്ത് പലയിടത്തും ബോംബ് ശേഖരമുണ്ടെന്നും പല അപകടങ്ങളും പല സമയത്തും നടന്നിട്ടുണ്ടെന്നുമായിരുന്നു സീനയുടെ പ്രതികരണം. തുടര്‍ന്ന് സീന സംഘപരിവാര്‍ അനുഭാവി ആണെന്ന തരത്തില്‍ ചില പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നു. അത്തരത്തിലുള്ള ഒരു പ്രചരണമാണ് താഴെ കൊടുക്കുന്നത്.

പ്രചരണം

ആര്‍‌എസ്‌എസ് വനിതാ വീഭാഗമായ ദുര്‍ഗാവാഹിനിയുടെ പദസഞ്ചലനത്തില്‍ സീന്‍ പങ്കെടുത്തുവെന്ന് അവകാശപ്പെട്ട് ഒരു ചിത്രമാണ് പ്രചരിക്കുന്നത്. ദുര്‍ഗാവാഹിനി വേഷത്തില്‍ മാര്‍ച്ച് ചെയ്യുന്ന വനിതകള്‍ക്കിടയില്‍ സീനയെ കാണാം. ലസിത പാലക്കല്‍ എന്ന ആര്‍‌എസ്‌എസ് പ്രവര്‍ത്തകയെയും ചിത്രത്തില്‍ കാണാം. സീന ആര്‍‌എസ്‌എസ് പ്രവര്‍ത്തകയാണെന്ന് അവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*ദേണ്ടെ, നുമ്മടെ സീന ചേച്ചി നുമ്മടെ ലസു ചേച്ചിയുടെ കൂടെ. ചേച്ചി ദുർഗ്ഗാവാഹിനിയാ. ഇപ്പോ എല്ലാവർക്കും കാര്യം പിടികിട്ടി കാണുമല്ലോ 😂😂😂 *ബോബ് സീന കോലീബിയാണ്..* തലശ്ശേരി ഭാഗത്ത് ബോംബ് നിർമാണം കൊണ്ട് ജീവിക്കാൻ ബുദ്ധിമുട്ടാണെന്ന്, ചാനലുകളിൽ ഗോരഗോരം നാവിട്ടിളക്കിയവൾ.....”

FB postarchived link

എന്നാല്‍ പൂര്‍ണ്ണമായും തെറ്റായ പ്രചരണമാണിതെന്നും പഴയ ഒരു ചിത്രത്തില്‍ എഡിറ്റിംഗ് നടത്തി വ്യാജ പ്രചരണത്തിന് ഉപയോഗിക്കുകയാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ സമാനചിത്രം ഉൾപ്പെടുത്തി നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ 2019 കുറിച്ച് പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട് എന്ന് വ്യക്തമായി. ആർഎസ്എസ് പ്രവർത്തക ലസിത പാലക്കൽ 2019 നവംബർ മെയ് 17ന് ഇതേ ചിത്രം “ഇത് ഞങ്ങളുടെ കരുത്ത് !

മാറ്റത്തിൻ ശംഖൊലിമുഴക്കി ചങ്ങനാശ്ശേരിയിൽ ദുർഗ്ഗാവാഹിനിയുടെ പഥസഞ്ചലനം!....” എന്ന അടിക്കുറിപ്പോടെ തന്നെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.

ഇപ്പോള്‍ ചിത്രം എഡിറ്റ് ചെയ്ത് വ്യാജ പ്രചരണം നടത്തിയതോടെ യഥാര്‍ത്ഥ ചിത്രം എന്ന അടിക്കുറിപ്പുമായി ലസിത പാലക്കല്‍ ചിത്രം വീണ്ടും പങ്കുവച്ചിട്ടുണ്ട്.

കണ്ണൂര്‍ തലശ്ശേരിയില്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട വേലായുധന്‍റെ അയല്‍വാസിയായ സീന സി‌പി‌എമ്മിനെ പ്രതിരോധത്തിലാക്കി സീന നടത്തിയ വെളിപ്പെടുത്തല്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്ത് നിര്‍മ്മിച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

കണ്ണൂരില്‍ ബോംബ് സ്ഫോടനം നടന്ന ശേഷം സി‌പി‌എം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി പ്രതികരിച്ച സീന എന്ന യുവതി ദുര്‍ഗാവാഹിനി പദസഞ്ചലനത്തില്‍ പങ്കെടുത്തു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം എഡിറ്റ് ചെയ്ത് നിര്‍മ്മിച്ചതാണ്. യഥാര്‍ത്ഥ ചിത്രം 2019 മെയ് മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കണ്ണൂരില്‍ ബോംബ് സ്ഫോടനത്തില്‍ സി‌പി‌എമ്മിനെ പ്രതിരോധത്തിലാക്കി പ്രതികരിച്ച സീന ദുര്‍ഗാവാഹിനി പദസഞ്ചലനത്തില്‍ പങ്കെടുത്തുവെന്ന് വ്യാജ പ്രചരണം...

Fact Check By: Vasuki S

Result: ALTERED