കേദാര്‍നാഥില്‍ -3 ഡിഗ്രി സെന്‍റിഗ്രേഡില്‍ തപസ്സനുഷ്ഠിക്കുന്ന ശിവയോഗിയുടെ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

രാഷ്ട്രീയം | Politics

കേദാര്‍നാഥില്‍ -3 ഡിഗ്രി സെന്‍റിഗ്രേഡില്‍ തപസ്സനുഷ്ഠിക്കുന്ന ശിവ യോഗി എന്ന തരത്തില്‍ ഒരു സന്യാസിയുടെ ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മഞ്ഞില്‍ മൂടി കിടക്കുന്ന ഒരു യോഗിയുടെ ചിത്രം കാണാം. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “കേദാര്‍നാഥില്‍ മൈനസ് 3 ഡിഗ്രി സെന്‍റിഗ്രേഡില്‍ തപസ്സനുഷ്ഠിക്കുന്ന ശിവ യോഗി.”

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മഞ്ഞില്‍ മൂടി തപസ്സനുഷ്ഠിക്കുന്ന യോഗിയുടെ ചിത്രം എത്രത്തോളം സത്യമാണ് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ ചിത്രം ലഭിച്ചു. 

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു സന്യാസി മണ്ണില്‍ മൂടി കിടക്കുന്നതായി കാണാം. ഈ ചിത്രവും വൈറല്‍ ചിത്രവും ഒരേ പോലെയാണ് നമ്മള്‍ ഇവര്‍ തമ്മിലുള്ള താരതമ്യം കണ്ടാല്‍ നമുക്ക് മനസിലാവും.

പോസ്റ്റില്‍ ഈ സന്യാസിയുടെ പേരും നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ പേര് ബാബ ഭാലേ ഗിരി ജി മഹാരാജ് എന്നാണ്. ഞങ്ങള്‍ ഇദ്ദേഹത്തിനെ കുറിച്ച് കൂടതല്‍ അന്വേഷിച്ചപ്പോള്‍ ഇദ്ദേഹത്തിന്‍റെ യുട്യൂബ് ചാനല്‍ ഞങ്ങള്‍ക്ക് ലഭിച്ചു. 

ഈ ചാനലില്‍ അദ്ദേഹം നടത്തുന്ന അഗ്നി തപസ്യ എന്ന ഹറ്റ് യോഗ അനുഷ്ഠാനത്തിന്‍റെ വീഡിയോ ലഭിച്ചു. ഈ വീഡിയോയില്‍ നമുക്ക് അദ്ദേഹം വെണ്ണീറിലാണ് മൂടി കിടക്കുന്നത് എന്ന് മനസിലാവുന്നു.

https://www.youtube.com/watch?v=BInZHf_6J0k

ഇദ്ദേഹം കേദാര്‍നാഥിലല്ല ഹരിയാനയിലെ സോനിപത്തിലാണ് താമസിക്കുന്നത്. ഇദ്ദേഹം ഇത്തരത്തില്‍ തപസ്സനുഷ്ഠാനങ്ങള്‍ ഇടയ്ക്ക് ചെയ്യാറുണ്ട് എന്ന് ഇദ്ദേഹത്തിന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് മനസിലാവുന്നു.

നിഗമനം

കേദാര്‍നാഥില്‍ മഞ്ഞില്‍ മൂടി തപസ്സനുഷ്ഠിപ്പിക്കുന്ന സന്യാസി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കേദാര്‍നാഥില്‍ -3 ഡിഗ്രി സെന്‍റിഗ്രേഡില്‍ തപസ്സനുഷ്ഠിക്കുന്ന ശിവയോഗിയുടെ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

Fact Check By: K. Mukundan 

Result: Altered