
മരങ്ങളുടെ ഇടയില്‍ ഇന്ത്യയുടെ ഭൂപടത്തിന്‍റെ ‘ദേശിയ അവാര്‍ഡ്’ ലഭിച്ച ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രം വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഇടതിങ്ങി മരങ്ങള്‍ നില്‍ക്കുന്നതിന് നടുവിലൂടെ പോകുന്ന റോഡ് കാണാം. റോഡിന്‍റെ ചുറ്റുവത്തിലുള്ള മരങ്ങള്‍ ഇന്ത്യയുടെ ഭുപടത്തിന്‍റെ രൂപത്തില്‍ നില്‍ക്കുന്നതായി കാണാം. ചിത്രത്തിനോടൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പ് ഇങ്ങനെയാണ്: “ദേശിയ അവാഡ് കിട്ടിയ ഒരു ഫോട്ടോയാണ് …. എന്താണെന്ന് മനസ്സിൽ ആയവർ പറയു …. ❤”
ഈ പ്രചരണം നടത്തുന്നത് ഈ ഒരു പോസ്റ്റ് മാത്രമല്ല ഇത് പോലെയുള്ള പല പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

ഈ പ്രചരണം 2014 മുതല്‍ നടക്കുന്നത്. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ സുഭാഷ് ഘായി ഈ ചിത്രം ട്വീറ്റ് ചെയ്തിരുന്നു.
This photograph has won the national award!!!it is on Highway between Bhopal and lndore..You can see map of India pic.twitter.com/19JMwmCuRC
— Subhash Ghai (@SubhashGhai1) November 8, 2014
എന്താണ് ഈ ഫോട്ടോയുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ ചിത്രത്തിനെ കൂടുതല്‍ അറിയാന്‍ ചിത്രത്തിന്‍റെ റിവേര്‍സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ യഥാര്‍ത്ഥ ചിത്രം ലഭിച്ചു. ഈ ചിത്രത്തിനെ എഡിറ്റ് ചെയ്തിട്ടാണ് നിര്‍മിച്ചത്.

ഈ ചിത്രം നവംബര്‍ 2013 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ഈ യഥാര്‍ത്ഥ ചിത്രവും തമ്മില്‍ താരതമ്യം നമുക്ക് താഴെ കാണാം. ഈ ചിത്രം തന്നെ എഡിറ്റ് ചെയ്ത് നിര്‍മിച്ച ഒരു വ്യാജ ചിത്രമാണ് സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്ന് നമുക്ക് ഈ താരതമ്യത്തില്‍ നിന്ന് മനസിലാക്കാം.

ഈ ചിത്രം മറ്റ് സ്റ്റോക്ക് വെബ്സൈറ്റുകളിലും ലഭ്യമാണ്. ഈ ചിത്രത്തിന്‍റെ ക്രെഡിറ്റ് കൊടുത്തിരിക്കുന്നത് റെഡ് പിക്സല്‍ എന്നൊരു വ്യക്തി/ കമ്പനിക്കാണ്. മറ്റ് സ്റ്റോക്ക് വെബ്സൈറ്റുകളില്‍ ഈ ചിത്രം താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് കാണാം Shutterstock, Adobe, Dreamstime, Big Stock.
ദേശിയ ഫോട്ടോഗ്രാഫി അവാര്‍ഡ് കേന്ദ്ര സര്‍ക്കാറിന്‍റെ വാര്‍ത്തവിതരണ മന്ത്രാലയമാണ് നല്‍കുന്നത്. മുന്ന്‍ അവാര്‍ഡുകളാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്: ലൈഫ്ടൈം അചീവ്മെന്‍റ പുരസ്കാരം, മികിച്ച പ്രൊഫെഷണല്‍ ഫോട്ടോഗ്രാഫര്‍ അവാര്‍ഡും മികിച്ച അമേച്വര്‍ ഫോട്ടോഗ്രാഫര്‍ അവാര്‍ഡുമാണ് നല്‍കുന്നത്.

നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം വ്യാജമാണ്. ഒരു പഴയ സ്റ്റോക്ക് ഇമേജിനെ എഡിറ്റ് ചെയ്ത് നിര്‍മിച്ച ഒരു ചിത്രമാണ് മകിച്ച ചിത്രത്തിനെ ദേശിയ അവാര്‍ഡ് ലഭിച്ച ചിത്രം എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:മരങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടുവെന്ന് പ്രചരിപ്പിക്കുന്ന ഇന്ത്യയുടെ ഭൂപടത്തിന്‍റെ ചിത്രം എഡിറ്റഡാണ്…
Fact Check By: Mukundan KResult: Altered
