FACT CHECK - വൈറലായ അര്‍ജന്‍റീന-ബ്രസീല്‍ ഫാന്‍ പോരിലെ ഇരുവരും അച്ഛനും മകനുമല്ല.. വസ്‌തുത ഇതാണ്..
വിവരണം
കോപ്പ അമേരിക്ക ഫൈനല്‍ മത്സരത്തില്‍ അര്‍ജന്‍റീന ബ്രസീലിനെ പരാജയപ്പെടുത്തി കപ്പ് ജേതാക്കളായതിന് ശേഷം ഇരുടീമിന്‍റെയും ഫാന്‍സ് തമ്മിലുള്ള പോരാണ് സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അര്‍ജന്‍റീന ആരാധകനായ മകനും ബ്രസീല്‍ ആരാധകനായ അച്ഛനും തമ്മിലുള്ള ഫുട്ബോള്‍ ആവേശത്തിന്‍റെ വീഡിയോ എന്ന പേരില്‍ ഇപ്പോള്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇന്നത്തെ സൂപ്പർ ഹിറ്റ് മഞ്ഞകളുടെ അടുത്തു പോയി ശ്വാസം കഴിക്കുന്നത് പോലും ആരോഗ്യത്തിന് ഹാനികരം ബ്രസീൽ ആരാധകനായ ഉപ്പയുടെ മുന്നിൽപെട്ടു പോയ പാവം മകൻ്റെ () ദുരവസ്ഥ.. എന്ന തലക്കെട്ട് നല്‍കിയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ബ്രസീല്‍ തോറ്റ വിഷമത്തില്‍ നിരാശനായി ഇരിക്കുന്ന ഒരാളിന്‍റെ മുന്നില്‍ ഒരു യുവാവ് വാമോസ് അര്‍ജന്‍റീന എന്ന് ആര്‍പ്പ് വിളിച്ച് നിര്‍ത്തം ചെയ്യുകയും ഇതില്‍ പ്രകോപിതനായി ബ്രസീല്‍ ആരാധകന്‍ പ്ലാസ്ടിക് കസേരി എടുത്തി യുവാവിനെ തല്സാന്‍ ഒരുങ്ങുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. സജീവന്‍ മാളൂര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 50ല്‍ അധികം റിയാക്ഷനുകളും 421ല്‍ അധികം കാഴ്ച്ചക്കാരും ലഭിച്ചിട്ടുണ്ട്.
ഇതാണ് പ്രചരിക്കുന്ന വീഡിയോ-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ വീഡിയോയില്‍ ഉള്ളവര്‍ അര്‍ജന്‍റീനയുടെയും ബ്രസീലിന്‍റെയും ആരാധകരായ അച്ഛനും മകനും തന്നെയാണോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
വാമോസ് അര്‍ജന്‍റീന വിളിച്ച മകനെ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്ത ഞങ്ങള്‍ക്ക് കണ്ടത്താന്‍ കഴിഞ്ഞു. മനാമയില്‍ ജോലി ചെയ്യുന്ന ഒരു മുറിയില്‍ താമസിക്കുന്ന രണ്ട് മലയാളികളായ പ്രവാസികളാണ് വീഡിയോയിലുള്ളതെന്ന് വാര്‍ത്തയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാത്രമല്ല ഇവര്‍ വെറും റൂംമേറ്റ്സ് മാത്രമാണ്. അച്ഛനും മകനുമല്ലെന്നും ഇരുവരും തന്നെ വാര്‍ത്തയില്‍ വിശദീകരിക്കുന്നുമുണ്ട്.
മീഡിയ വണ്‍ വാര്‍ത്ത-
നിഗമനം
അര്‍ജന്‍റീന-ബ്രസീല്‍ പോരാട്ടത്തില്‍ കോപ്പ അമേരിക്കയില്‍ അര്‍ജന്‍റീന ജയിച്ചതിന്‍റെ ആഘോഷത്തിന്‍റെ ഭാഗമായി രണ്ട് ടീമിന്‍റെയും ആരാധകരായ അച്ഛനും മകനും പരസ്പരം തല്ലുകൂടുന്നു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. ഇരുവരും മനാമയില്‍ ഒരുമിച്ച് ഒരു മുറിയില്‍ താമസിക്കുന്ന പ്രവാസികള്‍ മാത്രമാണെന്നതാണ് വസ്‌തുത. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
Title:വൈറലായ അര്‍ജന്‍റീന-ബ്രസീല്‍ ഫാന്‍ പോരിലെ ഇരുവരും അച്ഛനും മകനുമല്ല.. വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: False