സമൂഹ മാധ്യമങ്ങളിൽ നടി റിനി ആൺ ജോർജ് ഡോ.പി.സരിനോടൊപ്പമുള്ള ചിത്രം എഡിറ്റഡാണ്‌ 

Altered Political

നടി റിനി ആന്‍ ജോർജ് കോൺഗ്രസിലെ ഒരു യുവ നേതാവ് തന്നെ അശ്ലീലമായ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി അയച്ചു ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു എന്ന ആരോപണം ഈയിടെ ഉന്നയിച്ചിരുന്നു. ഈ യുവ നേതാവ് പാലക്കട് എം.പി. രാഹുൽ മാങ്കൂട്ടത്തിൽ ആണെന്ന് ചർച്ചകളുണ്ട്. ഈ ചർച്ചകളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ കേരള യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ സ്ഥാനം കഴിഞ്ഞ വെളിയാഴ്ച രാജി വെച്ചിരുന്നു. താൻ ആ യുവ നേതാവല്ല, റിനി തൻ്റെ നല്ലൊരു സുഹൃത്താണ് എന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.   

ഇതിനിടെ നടി റിനി ആന്‍ ജോർജ് പാലക്കാട് ഉപതെരെഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. പിന്തുണയ്ച്ച സ്ഥാനാർഥി പി. സരിനിനൊപ്പമുള്ള ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ചിത്രം വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ ഡോ.പി സറീൻ നടി റിനി ആൺ ജോർജിനോടൊപ്പമുണ്ട്. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: 

ഉൽഭവസ്ഥാനം മനസ്സിലായില്ലേ, എട്ടു നിലയിൽതോറ്റതോടെ മനസ്സ് കത്തി നിൽക്കുന്ന മനുഷരുടെ പ്രതികാരം കാണാതെ പോകരുത്.

“അപ്പുറത്ത് ഉയർന്നു വരുന്ന കുറച്ചു നല്ല ചെറുപ്പക്കാരുണ്ട്.. അവർക്ക് ജനങ്ങൾക്കിടയിൽ നല്ല മതിപ്പാണ്.അവരെ വല്ല ഗർഭ കേസിലും പെടുത്തി നാറ്റിക്കണം…”താത്വികാചാര്യൻ സഖാവ് കുമാരപിള്ള സർ (ശങ്കരാടി) സന്ദേശം സിനിമ..(1991)

എന്നാൽ എന്താണ് ഈ ചിത്രത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ഈ ചിത്രം ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് റിനി ആൺ ജോർജ് മന്ത്രി എം.ബി. രാജേഷിനോടൊപ്പം നിൽക്കുന്ന ഒരു ചിത്രം കണ്ടെത്തി. ഈ ചിത്രം നമുക്ക് താഴെ കാണാം. 

ഞങ്ങൾക്ക് പി. സറീൻ്റെ ഭാര്യ ഡോ.സൗമ്യ സറീൻ അവരുടെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ ചെയ്ത ഒരു പോസ്റ്റ് കണ്ടെത്തി. ഈ ചിത്രം വ്യാജമാണെന്ന് ഡോ. സൗമ്യ വ്യക്തമാക്കുന്നുണ്ട്. 

Archived

ഞങ്ങൾ റിനി ആന്‍ ജോർജിൻ്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് മന്ത്രി എം.ബി. രാജേഷുമായുള്ള യഥാർത്ഥ ചിത്രം അവർ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ഈ ചിത്രം 5 മെയ് 2023 മുതൽ റിനിയുടെ പ്രൊഫൈലിൽ ലഭ്യമാണ്.      

Archived 

ഈ രണ്ട് ചിത്രങ്ങൾ തമ്മിൽ താരത്യം താഴെ നൽകിയിട്ടുണ്ട്. നമുക്ക് കാണാം എം.ബി.രാജേഷിനോടൊപ്പം റിനി ആൺ ജോർജ് നിൽക്കുന്ന ചിത്രമാണ് യഥാർത്ഥ ചിത്രം. ഈ ചിത്രത്തിനെ എഡിറ്റ് ചെയ്ത് പി. സറീനിനെ ചേർത്തതാണ്.

നിഗമനം

നടി റിനി ആന്‍ ജോർജ് പാലക്കാട് ഉപതെരെഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. പിന്തുണച്ച സ്ഥാനാർഥി പി. സരിനിനൊപ്പമുള്ള ചിത്രം എഡിറ്റഡാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:സമൂഹ മാധ്യമങ്ങളിൽ നടി റിനി ആൺ ജോർജ് ഡോ.പി.സരിനോടൊപ്പമുള്ള ചിത്രം എഡിറ്റഡാണ്‌ 

Fact Check By: Mukundan K  

Result: Altered