
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിവാദ ഇസ്ലാമിക പണ്ഡിതൻ സാകിർ നായിക്കിനോടൊപ്പമുള്ള ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ചിത്രം വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ മലേഷ്യയിൽ കഴിയുന്ന വിവാദ ഇസ്ലാമിക പണ്ഡിതൻ ഡോ.സാകിർ നായിക്കും മകനും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം ചർച്ച നടത്തുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“നെഹ്‌റു. ചൊറി പിടിച്ചാണ് ച&ത്തത് എന്ന് പച്ചയ്ക്ക് വിളിച്ചു പറയുന്നത് സുബ്രഹ്മണ്യം സ്വാമിയാണ്. ..ഒരു കേസും അദ്ദേഹത്തിനെതിരെ ഗണ്ടികൾ കൊടുത്തില്ല. .കാരണം തെളിവില്ലാതെ അദ്ദേഹം സംസാരിക്കില്ല..ദേ നടുവിൽ ഇരിക്കുന്ന മഹാന് aid%s ആണത്രേ.. ”
എന്നാൽ എന്താണ് ഈ ചിത്രത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ ചിത്രം ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ യഥാർത്ഥ ചിത്രം ഉമ്മീദ് എന്ന വെബ്സൈറ്റിൽ കണ്ടെത്തി. യഥാർത്ഥ ചിത്രത്തിൽ സാകിർ നായിക്കിനോടൊപ്പം ചർച്ച ചെയ്യുന്നത് രാഹുൽ ഗാന്ധിയല്ല പകരം ഒമാനിലെ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അഹ്മദ് ബിൻ ഹമദ് അൽ ഖലീലിയാണ്.

വാർത്ത വായിക്കാൻ – Umeed | Archived
ഈ ചിത്രം സാകിർ നായിക് മാർച്ച് 2023ൽ ഒമാൻ സന്ദർശിച്ചിരുന്നു. ആ സമയത് എടുത്ത ചിത്രമാണിത്. മലേഷ്യയിലെയും ഓമനിലെയും ചില മാധ്യമങ്ങൾ ഈ ചിത്രം പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ വാർത്തകളുടെ സ്ക്രീൻഷോട്ട് നമുക്ക് താഴെ കാണാം.

വാർത്ത വായിക്കാൻ – Cinca | Archived

വാർത്ത വായിക്കാൻ – watanserb | Archived
കൂടാതെ Xലും ഇൻസ്റ്റാഗ്രാമിലും ഈ ചിത്രം മാർച്ച് 2023 മുതൽ ലഭ്യമാണ്. നമ്മൾ പശ്ച്യതലത്തിൽ കാണുന്നത് ഒമാനിൻ്റെ ഗ്രാൻഡ് മുഫ്തിയുടെ ഓഫീസാണ്. യുട്യൂബിൽ പാകിസ്ഥാനി ഇസ്ലാമിക പണ്ഡിതൻ മൗലാന താരീഖ് മഖ്‌സൂദ് ഒമാൻ ഗ്രാൻഡ് മുഫ്തിയുമായി കൂടിക്കാഴ്ച നടത്തുന്നത് കാണാം. ഈ വീഡിയോയിൽ കാണുന്ന സോഫ തന്നെയാണ് നമുക്ക് ചിത്രത്തിലും കാണുന്നത്.

സാകിർ നയിക്കിനോടൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രവും യഥാർത്ഥ ചിത്രവും തമ്മിലുള്ള താരത്യം താഴെ നൽകിയിട്ടുണ്ട്. ഈ താരതമ്യത്തിൽ നിന്ന് വ്യക്തമായി നമുക്ക് കാണാം ഒമാൻ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അഹ്മദ് ബിൻ ഹമാദ് അൽ ഖലീലിയുടെ സ്ഥാനത് രാഹുൽ ഗാന്ധിയുടെ ചിത്രം ചേർത്തതാണ്.

സമൂഹ മാധ്യമങ്ങളിൽ സാകിർ നായിക്കിന് HIV എയിഡ്‌സ് ബാധിച്ചു എന്ന തരത്തിൽ പ്രചാരണം നടക്കുന്നുണ്ട്. ബിജെപി IT സെൽ മേധാവി അമിത് മാൽവീയ അടക്കം പലരും ഈ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. CNN-News18 ഇത് എക്സ്ക്ലൂസീവ് വാർത്തയായി പ്രക്ഷേപിച്ചിട്ടുണ്ട്.
പക്ഷെ സാകിർ നായിക്കിൻ്റെ വകീൽ ഈ പ്രചരണം വ്യാജമാണെന്ന് മലേഷ്യയിലെ മാധ്യമങ്ങളോട് വ്യക്തമാക്കി. Malaysiakini എന്ന മാധ്യമത്തിനോട് സംസാരിക്കുമ്പോൾ സാകിർ നായിക്കിൻ്റെ വകീൽ അക്ബറുദ്ദീൻ അബ്ദുൽ ഖാദിർ പറഞ്ഞു, “ഈ പ്രചരണം പൂർണമായും വ്യാജമാണ്. ഇതിൽ സത്യത്തിൻ്റെ ഒരു അംശം പോലുമില്ല.” കൂടാതെ ഈ പ്രചരണം നടത്തുന്നവർക്കെതിരെ നിയപരമായി എന്ത് നടപടി എടുക്കാൻ സാധിക്കും എന്ന് സാകിർ നായിക് ചിന്തിക്കുകേയാണ്.
ആരോഗ്യ പ്രശനങ്ങൾ മൂലം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് എന്ന വാർത്ത വ്യാജമാണെന്ന് സാകിർ നായിക് തൻ്റെ ഫേസ്‌ബുക്ക് പേജിലും വ്യക്തമാക്കിയിട്ടുണ്ട്. 10 സെപ്റ്റംബർ 2025ന് സാകിർ നായിക്ക് ചെയ്ത ഈ പോസ്റ്റ് നമുക്ക് താഴെ കാണാം.

പോസ്റ്റ് കാണാൻ – Facebook | Archived
നിഗമനം
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിവാദ ഇസ്ലാമിക പണ്ഡിതൻ സാകിർ നായിക്കിനോടൊപ്പമുള്ള ചിത്രം എഡിറ്റഡാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിവാദ ഇസ്ലാമിക പണ്ഡിതൻ സാകിർ നായിക്കിനോടൊപ്പമുള്ള ചിത്രം എഡിറ്റഡാണ്
Fact Check By: K. MukundanResult: Altered
