
പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് ചിന്ഹമുള്ള കോലം വരിച്ചത് തൂത്തുവാരി മായിക്കുന്നതിന്‍റെ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോ എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ്. ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ യഥാര്‍ത്ഥ വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചു. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ കാണുന്ന വീഡിയോയില്‍ നമുക്ക് പ്രിയങ്ക ഗാന്ധി ഒരു മുറി തൂത്തുവാരുന്നതായി കാണാം. കോണ്‍ഗ്രസിന്‍റെ ത്രിവര്‍ണ്ണ പതാകയും കൈപത്തി ചിന്ഹവുമുള്ള കോലം പ്രിയങ്ക ഗാന്ധി അടിച്ച് വാരി മായിക്കുന്നു എന്ന് നമുക്ക് കാണാം. വീഡിയോയുടെ അടികുറിപ്പ് ഇപ്രകാരമാണ്: “ആഹാ പ്രിയങ്ക മോള് സ്വച്ഭാരത് നടപ്പാക്കുന്നു 🤣🤣🤣🤣”
എന്നാല്‍ ഈ വീഡിയോ സത്യമാണോ അതോ വ്യാജമാണോ എന്ന് നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് അന്വേഷിക്കാന്‍ ഞങ്ങള്‍ വീഡിയോയില്‍ കാണുന്ന സംഭവത്തിനോട് സംബന്ധിച്ച കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ തിരഞ്ഞു നോക്കി. പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും ഈയിടെയായി കര്‍ഷക സമരത്തില്‍ ഹിംസ നടന്ന ലഖിമപ്പുര്‍ ഖിറിയില്‍ പോകാന്‍ ശ്രമിച്ചപ്പോള്‍ ഉത്തര്‍പ്രദേശ് പോലീസ് അവരെ സീതാപ്പുറിലെ ഗസ്റ്റ് ഹൌസില്‍ തടവില്‍ വെക്കുകെയുണ്ടായി. സീതാപ്പുറിലെ ഗസ്റ്റ് ഹൌസില്‍ പ്രിയങ്ക ഗാന്ധി തൂത്തുവാരുന്നതിന്‍റെ ദൃശ്യങ്ങളാണ് എഡിറ്റ് ചെയ്ത് സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. യഥാര്‍ത്ഥ ദൃശ്യങ്ങള്‍ നമുക്ക് താഴെ നല്‍കിയ ട്വീറ്റില്‍ കാണാം.
Priyanka Gandhi detained on way to meet #LakhimpurKheri violence victims, sweeps floor of guest house in which she has been kept. Listen in as BJP's @gauravbh reacts to the same. #ITVideo pic.twitter.com/GTRbsTyNDB
— IndiaToday (@IndiaToday) October 4, 2021
ഇന്നലെ ഉത്തര്‍പ്രദേശിലെ ലഖീംപ്പുര്‍ ഖീറിയില്‍ കര്‍ഷക സമരത്തില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരും ബിജെപി നേതാകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇത് വരെ ഒമ്പത് പേര് മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സംഭവത്തിനെ തുടര്‍ന്ന്‍ പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ ചെന്നപ്പോഴാണ് അവരെ യു.പി. പോലീസ് തടഞ്ഞത്. ശരിയായ വീഡിയോയും എഡിറ്റഡ് വീഡിയോയും തമ്മില്‍ താരതമ്യം നമുക്ക് താഴെ കാണാം.
നിഗമനം
പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് ചിന്ഹം തൂത്തുവാരുന്നത്തിന്‍റെ വീഡിയോ എഡിറ്റഡാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്‍റെ കൈപത്തി ചിന്ഹമുള്ള കോലം ചൂല്‍ എടുത്ത് അടിച്ച് വാരുന്നതിന്‍റെ വീഡിയോ യഥാര്‍ത്ഥമോ? സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: Altered
