VIRAL VIDEO: അഴിമതി കേസിലല്ല മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായ അമിതാബ് ഠാക്കൂറിനെ യു.പി. പോലീസ് അറസ്റ്റ് ചെയ്യുന്നത്; സത്യാവസ്ഥ അറിയൂ…

രാഷ്ട്രീയം | Politics

ഉത്തര്‍പ്രദേശിലെ മുന്‍ ഐ.ജി. അമിതാബ് ഠാക്കൂ൪ ഐ.പി.എസിനെ അഴിമതി കേസില്‍ യു.പി. പോലീസ് അറസ്റ്റ് ചെയ്യുന്നു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്.

പക്ഷെ ഈ പ്രചരണത്തില്‍ ചില തെറ്റായ കാര്യങ്ങളും പ്രചരിക്കുന്നുണ്ട്. എന്താണ് ഈ സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് ഒരു വ്യക്തിയെ ബലം ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നതായി കാണാം. ഈ വ്യക്തി യു.പിയുടെ മുന്‍ ഐ.ജി. അമിതാബ് ഠാക്കൂറാണ്. ഇദ്ദേഹത്തിനെ അഴിമതി കേസിലാണ് ഇപ്രകാരം യു.പി. പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നത് എന്ന്‍ വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: 

ഇതാണ് UP യിലെ യോഗി മാജിക്.. അധിക്കരത്തിലേറിയാൽ VIP കളെ ക യ്യാമം വച്ച് റോഡിലൂടെ നടത്തിക്കുമെന്ന സഖാവ് അച്ചുതാനന്ദൻ എന്നാൽ ഭരണ ത്തിലേറിയപ്പോൾ അഞ്ച് വർഷം ഒരു ചുക്കും ചെയ്യാനായില്ല..

എന്നാൽ ഇവിടെ …

ഒരു മുതിർന്ന ഐഎഎസ് ഓഫീസർ ശ്രീ അമിതാബ് ഠാക്കൂർ അഴിമതിക്കാരൻ ക്രിമിനലുകളുടെ സഹായത്തോടെ നിർബാധം തുടർന്നിരുന്ന അഴിമതി പ്രവൃത്തികൾ….ആ IAS കാരനെ അറസ്റ്റ് ചെയ്തു കൊ ണ്ടു പോകുന്നു..

ഭരണ തലപ്പത്തുള്ളവർ തന്നെ അഴിമതി നടത്തുന്ന കേരളത്തിൽ യുപി ബീഹാർ സംസ്ഥാനങ്ങളെ കണ്ടു പഠിച്ചിരുന്നുവെ ങ്കിൽ …

കടപ്പാട് ..” 

ഈ അടികുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്ന വരും ഈ ഒരു പോസ്റ്റ്‌ മാത്രമല്ല. ഇത് പോലെയുള്ള പല പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

വസ്തുത അന്വേഷണം

അമിതാബ് ഠാക്കൂറിന്‍റെ അറസ്റ്റിനെ കുറിച്ചുള്ള വാര്‍ത്തകള്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ അറസ്റ്റിന്‍റെ ഈ വീഡിയോയെ കുറിച്ചുള്ള വാര്‍ത്തകള്‍ ലഭിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസ്‌ നല്‍കിയ വാര്‍ത്ത‍ നമുക്ക് താഴെ കാണാം.

ഓഗസ്റ്റ്‌ 16, 2021ന് ഡല്‍ഹിയില്‍ സുപ്രീം കോടതിയുടെ മുന്നില്‍ ഒരു യുവതി ദേഹത്ത് തീകൊളുത്തി വെന്തു മരിച്ചു. മരണത്തിന് മുമ്പേ ആ യുവതി ഒരു വീഡിയോയില്‍ തന്‍റെ മരണത്തിന് ബി.എസ്.പി. എം.പി. അതുല്‍ റായിനെയും, അമിതാബ്  ഠാക്കൂറിനെയും അടക്കം പല പോലീസുകാരും ഒരു ജഡ്ജിയും ഉത്തരവാദിയായി വെളിപ്പെടുത്തി. അതുല്‍ റായി തന്നെ പീഡിപ്പിച്ചിരുന്നു എന്നിട്ട്‌ പോലീസുകാരുടെ സഹായത്തോടെ അയാള്‍ രക്ഷപെട്ടു എന്ന് യുവതി ആരോപിച്ചു. യുവതി സ്വന്തം ദേഹത്ത് തീകൊളുത്തി ആത്മഹത്യാ ചെയ്തപ്പോള്‍ യു.പി. പോലീസ് ഒരു പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് അന്വേഷണം ആരംഭിച്ചു.

അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ബി.എസ്.പി. എം.പി. അതുല്‍ റായിയിനെയും, അമിതാബ് ഠാക്കൂര്‍ ഐ.പി.എസിന്‍റെയും ഭാഗത്ത് കുറ്റമുണ്ട് എന്ന് സംഘം കണ്ടെത്തി എന്ന് യു.പി. ഡി.ജി.പി. വ്യക്തമാക്കി.

റിപ്പോര്‍ട്ട്‌ വായിക്കാന്‍-Business Standard | Archived Link

ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്‍റെ റിപ്പോര്‍ട്ടില്‍ അമിതാബ് ഠാക്കൂറിന്‍റെ മുകളില്‍ ഐ.പി.സി. 120-B, 195-A, 218, 306, 504, 506 എന്നി വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ട്‌ വായിക്കാന്‍-Business Standard | Archived Link

അമിതാബ് ഠാക്കൂര്‍ യോഗി ആദിത്യനാഥിനെതിരെ ഗോരഖ്പൂറില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് കുറച്ച് ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. അധികാര്‍ സേന എന്നൊരു രാഷ്ട്രിയ പാര്‍ട്ടിയുമുണ്ടാക്കിയിട്ടുണ്ട്. താഴെ നല്‍കിയ എന്‍.ഡി.ടി.വിയുടെ റിപ്പോര്‍ട്ടില്‍ ലഖ്‌നൌ ഡി.സി.പി. ഖ്യാതി ഗാര്‍ഗിന്‍റെ ബൈറ്റ് നമുക്ക് കേള്‍ക്കാം. അമിതാബ് ഠാക്കൂറിനെ എത് കുറ്റത്തിലാണ് അറസ്റ്റ് ചെയ്തത് അവര്‍ വ്യക്തമാക്കുന്നുണ്ട്.

നിഗമനം

അമിതാബ് ഠാക്കൂര്‍ ഐ.പി.എസിനെ അറസ്റ്റ് ചെയ്യുന്ന വീഡിയോയോടൊപ്പം നടക്കുന്ന പ്രചരണം തെറ്റാണ്. അദ്ദേഹത്തിനെ അഴിമതി കേസിലല്ല യു.പി. പോലീസ് അറസ്റ്റ് ചെയ്യുന്നത് പകരം ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന്‍റെ ആരോപണങ്ങളെ തുടര്‍ന്നാണ്‌.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:അഴിമതി കേസിലല്ല മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായ അമിതാബ് ഠാക്കൂറിനെ യു.പി. പോലീസ് അറസ്റ്റ് ചെയ്യുന്നത്; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: Misleading