തിരുപ്പതിയിൽ നെയ്യ് വിതരണം ചെയ്ത A.R. Dairy പാക്കിസ്ഥാനി കമ്പനിയല്ല…

Update: 2024-09-24 16:36 GMT

സമൂഹ മാധ്യമങ്ങളില്‍ ഒരു സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. തിരുപ്പതിയിൽ മൃഗ കൊഴുപ്പ് ചേർത്ത നെയ്യ് വിതരണം ചെയ്ത കമ്പനികൾ പാക്കിസ്ഥാനിലെതാണ് എന്നാണ് സ്ക്രീൻഷോട്ട് വെച്ച് നടത്തുന്ന പ്രചരണം.

പക്ഷെ ഞങ്ങളുടെ അന്വേഷണത്തില്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്റെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

 

Facebook | Archived

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു സ്ക്രീൻഷോട്ട് കാണാം. സ്ക്രീൻഷോട്ടിൽ A.R. Foods (Pvt) Limited എന്ന കമ്പനിയുടെ ജീവനക്കാരുടെ പേരുകൾ കാണാം. ഈ സ്ക്രീൻഷോട്ടിനെ കുറിച്ച് പോസ്റ്റിന്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിലേക്ക് ലഡു ഉണ്ടാക്കാൻ മൃഗ കൊഴുപ്പ് ചേർത്ത് നെയ്യ് വിതരണം ചെയ്ത കമ്പനികൾ. ഇത് മനപ്പൂർവ്വം ചെയ്തതാണോ അല്ലയോ എന്ന കാര്യത്തിൽ ആർക്കും സംശയം ഒന്നും ഇല്ലല്ലോ? ”

എന്നാൽ ഈ ശരിക്കും ഈ കമ്പനിയാണോ തിരുപ്പതിയിൽ നെയ് വിതരണം ചെയ്തത്? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

അന്വേഷണത്തിൽ ഞങ്ങൾക്ക് തിരുമല തിരുപ്പതി ദേവസ്ഥാനം (TTD) ചെയ്ത് അവരുടെ ഔദ്യോഗിക X അക്കൗണ്ടിൽ നിന്ന് ചെയ്ത ഒരു പോസ്റ്റ് ലഭിച്ചു. ഈ പോസ്റ്റിൽ തിരുപ്പതിയിൽ മൃഗ കൊഴുപ്പ് ചേർന്ന നെയ്യ് വിതരണം ചെയ്തതായി ആരോപണമുള്ള കമ്പനികളുടെ പേരുകൾ നൽകിയിട്ടുണ്ട്. ഇതിൽ ഒരു പേര് AR Dairyയുടെയുമുണ്ട്. പോസ്റ്റ് നമുക്ക് താഴെ കാണാം.

Archived

ഞങ്ങൾ ഈ കമ്പനിയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ കമ്പനി തമിഴ് നാട്ടിലേതാണ്‌ എന്ന് കണ്ടെത്തി. ഈ കമ്പനിയുടെ വെബ്സൈറ്റ് നമുക്ക് താഴെ കാണാം. രാജ്, മലബാർ എന്നി ബ്രാൻഡുകളിലാണ് ഇവർ പാൽ വില്പന നടത്തുന്നത്.

 

ഞങ്ങൾ Zauba Corp എന്ന വെബ്സൈറ്റിൽ ഈ കമ്പനിയുടെ വിവരങ്ങൾ അന്വേഷിച്ചു. ഈ കമ്പനിയുടെ ഡയറക്ടർ മാരുടെ പേരുകൾ രാജശേഖരൻ സൂര്യപ്രഭ, രാജു രാജശേഖരൻ, ശ്രിനിവാസനലുനായിഡു രാമചന്ദ്രൻ ശ്രീനിവാസൻ എന്നിവയാണ്. കൂടാതെ ഈ കമ്പനി ആസ്ഥാനം ചെയ്യുന്നത് തമിഴ് നാട്ടിലെ ഡിൻഡികളിലാണ്.

 

Source: Zauba Corp

നമ്മൾ സ്ക്രീൻഷോട്ടിൽ കാണുന്ന ജീവനക്കാർ A.R. Foods Private Limited എന്ന പാകിസ്ഥാനി കമ്പനിയുടേതാണ്. ഈ കമ്പനിക്ക് തമിഴ്നാട്ടിലെ AR Dairy Food Private Limitedയുമായി യാതൊരു ബന്ധവുമില്ല. ഇവരുടെ ലിങ്ക്ഡ് ഇൻ പേജ് അനുസരിച്ച് ഇവർ ഇസ്‌ലാമാബാദിലെ ഒരു കമ്പനിയാണ്. ഇവരുടെ വെബ്സൈറ്റ് പ്രകാരം ഇവർ ഫൂൾ എന്ന പേരുള്ള മസാലകൾ ആണ് ഉണ്ടാക്കുന്നത്.

 

AR Foods

പോസ്റ്റിൽ നൽകിയ സ്‌ക്രീൻഷോട്ടിനെ ഗൂഗിളിൽ അന്വേഷിച്ചപ്പോൾ ഈ വിവരങ്ങൾ Rocket Reach എന്ന വെബ്സൈറ്റിൽ നിന്നാണ് എടുത്തത് എന്ന് വ്യക്തമായി. ഈ വെബ്സൈറ്റിൽ ഈ ജീവനക്കാർ പാകിസ്ഥാനിലെ A.R. Foods (Pvt) Ltdലാണ് ജോലി ചെയ്യുന്നത് എന്ന് വ്യക്തമായി കാണുന്നുണ്ട്.

നിഗമനം

തിരുപ്പതിയിൽ നെയ്യ് വിതരണം ചെയ്‌തത്‌ പാകിസ്ഥാനിലെ A.R. Foods (Pvt) Ltd. എന്ന കമ്പനിയല്ല പകരം തമിഴ് നാട് ആസ്ഥാനം ചെയ്യുന്ന AR Dairy Food Private Ltd. എന്ന കമ്പനിയാണ്. സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന സ്ക്രീൻഷോട്ടിൽ കാണുന്ന ജീവനക്കാർ പാകിസ്ഥാനി കമ്പനിയിലേതാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.

Claim :  തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിലേക്ക് ലഡു ഉണ്ടാക്കാൻ മൃഗ കൊഴുപ്പ് ചേർത്ത് നെയ്യ് വിതരണം ചെയ്തത് പാകിസ്ഥാനിലെ കമ്പനി A.R. Foods (Pvt) Ltd .
Claimed By :  Social Media User
Fact Check :  FALSE
Tags:    

Similar News