
1921 ലെ അമേരിക്കൻ ഡോളർ നാണയം എന്ന തരത്തിൽ പ്രത്യേകതകൾ ഉള്ള ഒരു നാണയത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്
പ്രചരണം
1921-ലെ അമേരിക്കന്‍ ഡോളറാണ് വീഡിയോയിലേതെന്നും നാണയത്തിന്‍റെ താഴെ ഒരു ചെറിയ അറയില്‍ സൂക്ഷിച്ചിരിക്കുന്ന വാള്‍ നാണയത്തില്‍ തന്നെയുള്ള ചെറിയ അറ തുറക്കാനുള്ള താക്കോല്‍ ആണെന്നും പറയുന്നു. നാണയത്തിന്‍റെ അടിയില്‍ 1921 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നാണയവും ചിത്രപ്പണികളും മനോഹരമാണ്. “ഈ 1921 യുഎസ് ഒരു ഡോളർ നാണയത്തിന് ഒരു ചെറിയ വാളുണ്ട്, ഇത് മറഞ്ഞിരിക്കുന്ന ഒരു അറ അൺലോക്ക് ചെയ്യുന്നതിനുള്ള താക്കോലായി പ്രവർത്തിക്കുന്നു” എന്നു വീഡിയോയുടെ മുകളില്‍ എഴുതിയിട്ടുണ്ട്.
എന്നാല്‍ അടിസ്ഥാനരഹിതമായ പ്രചരണമാണിതെന്നും വീഡിയോ ദൃശ്യങ്ങൾ കലാസൃഷ്ടി മാത്രമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത ഇതാണ്
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ റൊമാന്‍ ബൂട്ടീന്‍ എന്ന നാണയ കൊത്തുപണിക്കാരനെ കുറിച്ചുള്ള ലേഖനം ലഭിച്ചു. റൊമാന്‍ നിര്‍മ്മിച്ച അനേകം നാണയങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അതില്‍ കാണാം.
ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ Roman Booteen കോയിന്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജും വെബ്സൈറ്റും ലഭിച്ചു. ഇന്‍സ്റ്റഗ്രാം പേജില്‍ ഇതേ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
1921 ലെ അമേരിക്കന്‍ ഡോളര്‍ നാണയത്തെ കുറിച്ച് തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് വണ്‍ ഡോളര്‍ എന്ന് എഴുതിയ നാണയങ്ങളുടെ ചിത്രങ്ങള്‍ ലഭിച്ചു. യുഎസ് മോര്‍ഗന്‍ ഡോളര്‍ കോയിന്‍സ് എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്.
വൈറല്‍ വീഡിയോയിലെ നാണയവുമായി ഇതിന് യാതൊരു സാമ്യതയും ഇല്ലെന്ന് വ്യക്തമാണ്.
നിഗമനം
റഷ്യന്‍ കലാകാരനായ റൊമാന്‍ ബൂട്ടീന്‍ നിര്‍മ്മിച്ചെടുത്ത നാണയത്തിന്‍റെ ദൃശ്യങ്ങളാണ് 1921 ലെ അമേരിക്കന്‍ ഡോളര്‍ നാണയം എന്ന പേരില്‍ പ്രചരിക്കുന്നത്. അമേരിക്കയുമായി നാണയത്തിന് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:1921 ലെ അമേരിക്കന്‍ ഡോളര്‍ നാണയം എന്നു പ്രചരിപ്പിക്കുന്നത് ആര്‍ട്ട് ക്രിയേഷന്‍ വീഡിയോ ആണ്
Fact Check By: Vasuki SResult: False
