FACT CHECK: ഈ ചിത്രം വാരാണസിയിലേതല്ല, ഗുജറാത്തില്‍ നിന്നുമുള്ളതാണ്...
വിവരണം
ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീണ്ടും പ്രചരിക്കുന്ന ഒരു ചിത്രമാണിത്. ചിത്രം ഏതാണ്ട് 2017 മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോള്‍ ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “കേരളത്തെ വാരണാസി പോലെ ആക്കുമെന്ന് K സുരേന്ദ്രൻ അഭിനന്ദനങ്ങൾ സുരു ജി 🙏”
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരാണസിയാണിത് എന്നാണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന അവകാശവാദം. എന്നാല്‍ ഇത് തെറ്റായ പ്രചാരമാണെന്ന് ഫാക്റ്റ് ക്രെസന്റോ കണ്ടെത്തി. വിശദാംശങ്ങള്‍ പറയാം
വസ്തുതാ വിശകലനം
ഞങ്ങള്‍ പതിവുപോലെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ചിത്രം ഗുജറാത്തില്‍ നിന്നുമുള്ളതാണ് എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഏതാണ്ട് 2017 മുതല്‍ ചിത്രം വിവിധ വാര്‍ത്താ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ സൈറ്റുകളിലും വിവിധ സാമൂഹ്യ മാധ്യമങ്ങളിലും ചിത്രം അപ്ലോഡ് ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ ബോട്ടാദ് ജില്ലയിലെ ബിജെപി ഓഫീസിന്‍റെ ചിത്രമാണിത്.
നരേന്ദ്ര മോഡിയുടെ ജന്മസ്ഥലമായ ഗുജറാത്തില്‍ ബി ജെ പി ഓഫീസിന്‍റെ അവസ്ഥ ഇങ്ങനെയാണ് എന്ന് അപലപിച്ചു കൊണ്ടാണ് ചിത്രം ഉപയോഗിച്ച് ഏറെയും പ്രചാരണങ്ങള്‍ നടക്കുന്നത്.
ചിത്രത്തില്‍ നല്‍കിയിട്ടുള്ള ബി ജെ പി ഓഫീസില്‍ ഗുജറാത്തി ഭാഷയിലാണ് എഴുതിയിട്ടുള്ളത്. ‘ഭാരതീയ ജനത പാര്‍ട്ടി’ എന്നാണ് എഴുത്ത്. വാര്‍ത്തകളിലെല്ലാം ഇത് ഗുജറാത്തിലെ ബോട്ടാദ് ജില്ലയിലെ ബിജെപി ഓഫീസ് ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത തെറ്റാണ്. ചിത്രം ഗുജറാത്തിലെ ബോട്ടാദ് ജില്ലയിലെ ബി ജെ പി ഓഫീസിന്‍റെതാണ്. വാരാണസിയുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല. 2017 മുതല്‍ ചിത്രം പ്രചരിക്കുന്നുണ്ട്.
Title:ഈ ചിത്രം വാരാണസിയിലേതല്ല, ഗുജറാത്തില്‍ നിന്നുമുള്ളതാണ്...
Fact Check By: Vasuki SResult: False