മണിപ്പൂരില്‍ രണ്ട് കുക്കി സ്ത്രികളെ നഗ്നരാക്കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിന്‍റെ വീഡിയോ (India’s head hangs in shame as video of two women stripped naked and paraded emerges from Manipur) ലോകത്തിന്‍റെ മുന്നിൽ ഇന്ത്യയുടെ തല ലജ്ജയോടെ കുനിയിച്ചു. രാജ്യത്തിന്‍റെ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമാണിത്. മെയ്‌ 4ന് നടന്ന ഈ സംഭവത്തിന്‍റെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത് മേയ് 18നാണ്. ഇതിന്‍റെ രണ്ട് മാസത്തിന് ശേഷമാണ് വീഡിയോ വൈറല്‍ ആകുന്നതും പിന്നിട് ആദ്യത്തെ അറസ്റ്റ് ഉണ്ടാവുന്നതും.

എല്ലായിടത്തും ഈ സംഭവത്തിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ മണിപ്പൂര്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തതിനെ കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇത് വരെ 4 പേരാണ് കേസില്‍ അറസ്റ്റ് ചെയപ്പെട്ടത്. ഇതില്‍ രണ്ടാം പ്രതി അബ്ദുല്‍ ഹിലിമാണ് എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലും മാധ്യമങ്ങളിലും റിപ്പോര്‍ട്ട്‌ വരാന്‍ തുടങ്ങി. ഇതോടെ ചിലര്‍ ഈ വാര്‍ത്ത‍ ഉപയോഗിച്ച് മുസ്ലിങ്ങളെ ആക്ഷേപ്പിക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ ചില പോസ്റ്റുകള്‍ നമുക്ക് താഴെ കാണാം.

FacebookArchived Link
FacebookArchived Link

ഇതിന്‍റെ ഫലമായി കമന്‍റുകളില്‍ നമുക്ക് മുസ്ലിങ്ങള്‍ക്കെതിരെ കമ്മന്‍റുകള്‍ കാണാം.

പക്ഷെ ഈ വാര്‍ത്ത‍ സത്യമല്ല. അബ്ദുല്‍ ഹിലിം എന്ന വിപ്ലവ പാര്‍ട്ടി അംഗത്തിനെ മണിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത് വൈറല്‍ വീഡിയോയില്‍ കാണുന്ന പീഡന കേസിലല്ല മറ്റൊരു കേസിലാണ്. എന്താണ് സത്യാവസ്ഥ വായിക്കൂ..

വസ്തുത അന്വേഷണം

ഈ വാര്‍ത്ത‍യെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വാര്‍ത്ത‍ തെറ്റാണ് എന്ന് കണ്ടെത്തി. ഈ വ്യാജപ്രചരണം എങ്ങനെയാണ് തുടങ്ങിയത് എന്ന് നമുക്ക് പടി പടിയായി മനസിലാക്കാം.

ഇന്നലെ രാത്രി 9:39ന് മണിപ്പൂര്‍ പോലീസ് വീഡിയോയെ കുറിച്ച് ട്വീറ്റ് ചെയ്യുന്നു. ട്വീറ്റ് അനുസരിച്ച് വീഡിയോയില്‍ കാണുന്ന പ്രതികളില്‍ നിന്ന് 3 പേരെ കൂടിയും മണിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൊത്തത്തില്‍ 4 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ കേസ്, തുബാല്‍ ജില്ലയിലെ നോങ്ങ്പോക്ക് സേകമൈ പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നും വ്യക്തമാക്കുന്നു.

ട്വീറ്റ് കാണാന്‍ - Twitter | Archived Link

ഇന്നലെ രാത്രി 9:41ന് മണിപ്പൂര്‍ പോലീസ് ഒരു ട്വീറ്റ് ചെയ്തു. ട്വീറ്റ് പ്രകാരം വിപ്ലവ സംഘടനയായ PREPAK Proയിന്‍റെ അംഗമായ 38 വയസായ അബ്ദുല്‍ ഹിലിമിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്തിനാണ് അറസ്റ്റ് ചെയ്തത്‌ ട്വീറ്റില്‍ വ്യക്തമാക്കുന്നില്ല പക്ഷെ ഇംഫാല്‍ ഈസ്റ്റ്‌ ജില്ല പോലീസിനാണ് ഇയാളെ പിടികുടിയത് എന്ന് വ്യക്തമാണ്.

ട്വീറ്റ് കാണാന്‍ - Twitter | Archived Link

ഈ രണ്ട് ട്വീറ്റ് വ്യത്യസ്ത സംഭവങ്ങളെ കുറിച്ചാണ് നമുക്ക് മനസിലാക്കാം. രണ്ട് സംഭവങ്ങള്‍ വ്യത്യസ്ത ജില്ലകളില്‍ നടന്നതാണ്. പക്ഷെ ANI ഈ സംഭവങ്ങളെ കൂട്ടി ചേര്‍ത്തു , പിടികുടിയ പ്രതി മുസ്ലിമാണ് എന്ന തരത്തില്‍ ട്വീറ്റ് ചെയ്തു. പിന്നിട് തെറ്റ് ചുണ്ടി കാണിച്ചപ്പോള്‍ ANI ട്വീറ്റ് ഡിലീറ്റ് ചെയ്യുകയുണ്ടായി. 20 ജൂലൈ രാത്രി 9:47നാണ് ANI ഈ ട്വീറ്റ് ചെയ്യുന്നത്.

ഇതിനെ തുടര്‍ന്ന് ബിജെപിയെ അനുകുലിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഈ വ്യാജ വാര്‍ത്ത‍യുടെ അടിസ്ഥാനത്തില്‍ വ്യാജപ്രചരണം തുടങ്ങി. പക്ഷെ മണിപ്പൂര്‍ പോലീസ് ഇറക്കിയ പ്രസ്‌ റിലീസില്‍ ഈ രണ്ട് സംഭവങ്ങള്‍ വേറെ വേറെയാണ് എന്ന് വ്യക്തമായി നമുക്ക് കാണാം.

പീഡനത്തിന്‍റെ വൈറല്‍ വീഡിയോയെ കുറിച്ചുള്ള വിവരം പ്രസ്‌ റിലീസില്‍ രണ്ടാമത്തെതാണ് അതെ സമയം അബ്ദുല്‍ ഹിലിമിന്‍റെ അറസ്റ്റിന്‍റെ വിവരം നലാമാതെതും. ഈ രണ്ട് കേസുകള്‍ വ്യത്യസ്തമാണ് എന്ന് മനസിലാക്കിയതിന് പിന്നാലെ ANI അവരുടെ ട്വീറ്റ് ഡിലീറ്റ് ചെയ്തു കുടാതെ വ്യാജ വാര്‍ത്ത‍ നല്‍കിയതിന് ഖേദവും പ്രകടിപ്പിച്ചു. ഖേദം പ്രകടിപ്പിച്ചിട്ടുള്ള അവരുടെ ട്വീറ്റ് നിങ്ങള്‍ക്ക് താഴെ കാണാം. മണിപ്പൂര്‍ പോലീസിന്‍റെ ട്വീറ്റുകള്‍ തെറ്റായി വ്യഖ്യാനിച്ചതിനെ തുടര്‍ന്നാണ്‌ ഈ തെറ്റ് പറ്റിയത് എന്ന് ANI അവകാശപെടുന്നു.

Archived Link

കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ തുബാല്‍ (Thoubal) എസ്.പി. ജോഗേശ്ചാന്ദ്ര ഹാവ്ബാജിമുമായി സംസാരിച്ചു. കേസില്‍ പിടികുടിയ പ്രതികളെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, “അബ്ദുല്‍ ഹിലിമിനെ പീഡനത്തിന്‍റെ വൈറല്‍ വീഡിയോയുടെ കേസിലല്ല പിടികുടിയത്. മണിപ്പൂരില്‍ നടക്കുന്ന ഹിംസയെ സംബന്ധിച്ച മറ്റൊരു കേസിലാണ് ഇംഫാല്‍ ഈസ്റ്റില്‍ അബ്ദുല്‍ ഹിലിമിനെ അറസ്റ്റ് ചെയ്തത്. വീഡിയോയില്‍ കാണുന്ന സ്ത്രികളെ പിഡിപ്പിച്ച കേസില്‍ അറസ്റ്റ് ആയ പ്രതികളില്‍ ആരും മുസ്ലിമല്ല. ഇത്തരമൊരു അവകാശവാദം മണിപ്പൂര്‍ പോലീസിന്‍റെ ഭാഗത്ത് എവിടെയുമുണ്ടായിട്ടില്ല.

നിഗമനം

മണിപ്പുരില്‍ കുക്കി സ്ത്രികളെ നഗ്നരാക്കി പീഡിപ്പിക്കുന്ന വീഡിയോയുടെ കേസില്‍ അബ്ദുല്‍ ഹിലിം എന്ന പ്രതിയെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത‍ തെറ്റാണ്. അബ്ദുല്‍ ഹിലിമിനെ മറ്റൊരു സംഭവത്തിലാണ് അറസ്റ്റ് ചെയ്തത്. പീഡന കേസില്‍ അറസ്റ്റ് ആയവരില്‍ ആരും മുസ്ലിമല്ല എന്ന് തുബാല്‍ എസ്.പി. ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മണിപ്പൂര്‍ പോലീസ് അബ്ദുല്‍ ഹിലിമിനെ അറസ്റ്റ ചെയ്തത് കുക്കി വനിതകളെ നഗ്നരാക്കി പീഡിപ്പിച്ച സംഭവത്തിലല്ല; സത്യാവസ്ഥ അറിയൂ…

Written By: Mukundan K

Result: Misleading