‘ഇന്ത്യയിലെ അന്നം തിന്നു വെളിക്കിരിക്കുന്നു’ എന്ന് രാഹുല്‍ ഗാന്ധിയെ ഡോ. എന്‍. ജോണ്‍ കാം എന്ന പ്രശസ്ത ഡോക്റ്റര്‍ വിമര്‍ശിച്ചു എന്ന തരത്തില്‍ ഒരു പോസ്റ്റ്‌ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വ്യക്തിയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇയാള്‍ വിദേശത്തുള്ള ഒരു ‘പ്രശസ്ത ഡോക്ടര്‍’ അല്ല എന്ന് കണ്ടെത്തി. എന്താണ് ഇയാളുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് കാണാം. പ്രൊഫ. എന്‍. ജോണ്‍ കാം എന്നാണ് ഈ ട്വീറ്റ് ചെയ്തയാളുടെ പേര്. ട്വീറ്റില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം നല്‍കി അദ്ദേഹത്തെ വിമര്‍ശിച്ച് പറയുന്നത് ഇങ്ങനെയാണ്: “ഇയാള്‍ ഒരെയോരുത്തനാണ് ഇന്ത്യയില്‍ കഴിച്ച് ഫ്ലൈറ്റ് പിടിച്ച് വിദേശത്ത് പോയി ഇന്ത്യയെ വിമര്‍ശിക്കുന്നത്.” ഈ സ്ക്രീന്‍ഷോട്ടിനോടൊപ്പം നല്‍കിയ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇന്ത്യയിൽ ഇരുന്ന് തിന്നിട്ട് വിദേശത്ത് വിമാനം പിടിച്ച് വെളിക്കിരിക്കാൻ വരുന്ന മനുഷ്യനെന്നാ സായിപ്പൻമാരുടെ പോലും വിശേഷണം... 😀

എന്നാല്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന ഇയാള്‍ ആരാണ് എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഇയാളെ കുറിച്ച് X (ട്വിറ്റര്‍)ല്‍ അന്വേഷിച്ചപ്പോള്‍ ഇയാളുടെ അക്കൗണ്ട്‌ ലഭിച്ചു. പേരില്‍ പ്രൊഫസര്‍ ഉണ്ടെങ്കിലും ഇദ്ദേഹം എവിടെയാണ് പഠിപ്പിക്കുനത് എന്നതിനെ കുറിച്ച് യാതൊരു വിവരം അക്കൗണ്ടില്‍ നല്‍കിയിട്ടില്ല. അക്കൗണ്ടില്‍ നല്‍കിയ വിവരം പ്രകാരം ഇയാള്‍ ഒരു ജര്‍മ്മനിയിലൊരു കാർഡിയോളജിസ്റ്റ് ആണ്.

ഈ വിവരം പ്രകാരം ഇയാളുടെ ജര്‍മ്മനിയില്‍ സ്വന്തം ആശുപത്രിയാണ് എന്ന് മനസിലാവുന്നു. പക്ഷെ ഞങ്ങള്‍ ഇയാളെ കുറിച്ച് ഓണ്‍ലൈന്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇതിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഇയാള്‍ സെപ്റ്റംബര്‍ 8നാണ് രാഹുല്‍ ഗാന്ധിയുടെ ഒരു വീഡിയോ പങ്ക് വെച്ച് ഈ ട്വീറ്റ് ചെയ്തത്.

https://twitter.com/njohncamm/status/1700083001026314457

ഇയാളെ കുറിച്ച് ഓണ്‍ലൈന്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഡോ. രോഹിന്‍ ഫ്രാന്‍സിസിന്‍റെ ട്വീറ്റുകള്‍ ലഭിച്ചു. ഈ ട്വീറ്റുകളില്‍ അദ്ദേഹം ഇയാളെ കുറിച്ച് നടത്തിയ വെളുപ്പെടുത്തലാണുള്ളത്. ഇയാളുടെ യഥാര്‍ത്ഥ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് എന്നാണ്. ഇയാളുടെ ഒരു ട്വീറ്റിന്‍റെ താഴെ നല്‍കിയ ഉത്തരത്തില്‍ ഇയാളെ കുറിച്ച് ചില വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് മനസിലാകുന്നു.

ഇയാള്‍ നല്‍കിയ വിവരം പ്രകാരം ഇയാള്‍ ലണ്ടനിലെ സൈന്‍റ ജോര്‍ജ്സ് ആശുപത്രിയില്‍ ഒരു അംഗമാണ് എന്ന് അവകാശപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ഇതേ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ജോണ്‍ കാമിന്‍റെ പേരാണ് ഇയാള്‍ ഉപയോഗിക്കുന്നത്. തനിക്ക് ഇയാളെ അറിയില്ല കുടാതെ ഇയാള്‍ ഒരു അതിക്രമിയാണ് എന്ന് യഥാര്‍ത്ഥ ഡോ. ജോണ്‍ കാം മാധ്യമങ്ങളെ അറിയിച്ചു.

ഈ വിവരങ്ങള്‍ ഞങ്ങള്‍ ഓണ്‍ലൈന്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇയാളുടെ വെബ്സൈറ്റ് ലഭിച്ചു. ഈ വെബ്സൈറ്റിന്‍റെ ഡൊമൈന്‍ വിവരങ്ങള്‍ Who.is എന്ന വെബ്സൈറ്റില്‍ പരിശോധിച്ചപ്പോള്‍ ഈ വെബ്സൈറ്റ് നരേന്ദ്ര യാദവ് എന്നൊരു വ്യക്തിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്താതാണ് എന്ന് കണ്ടെത്തി.

ഡോ. നരേന്ദ്ര യാദവ് യു.കെയില ചില വിഘടിച്ച കമ്പനികളുടെ ഡയറക്റ്ററായിരുന്നു. ഈ കമ്പനികളില്‍ ഇയാളുടെ പേര് ഡോ. നരേന്ദ്ര ജോണ്‍ കാം എന്നാണ്.

Credit: Dr.Rohin Francis

ഇതില്‍ ഒരു കമ്പനിയുടെ പേര് ബ്രോണ്‍വാള്‍ഡ് അലയന്‍സ് എന്നാണ്. നരേന്ദ്ര യാദവും ബ്രോണ്‍വാള്‍ഡ് എന്നി വിവരങ്ങള്‍ വെച്ച് അന്വേഷിച്ചാല്‍ ഇയാള്‍ക്കെതിരെ ഹൈദരാബാദില്‍ തട്ടികൊണ്ട്പോകള്‍ അടക്കം പല കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് മനസിലാകും. ഒരു കേസില്‍ ഇയാള്‍ ഒരു എന്‍.ആര്‍.ഐയെ തടവില്‍ വെച്ചു എന്നാണ് ആരോപണം. മറ്റേ കേസില്‍ ഇയാളുടെ ബ്രോണ്‍വാള്‍ഡ് ആശുപത്രിയിലെ ജീവനക്കാര്‍ക്ക് ഇയാള്‍ ശമ്പളം നല്‍കിയില്ല എന്നാണ് കേസ്.

വാര്‍ത്ത‍ വായിക്കാന്‍ - Deccan Chronicle | Archived Link

ഡോ. യാദവും ഭാര്യ ദിവ്യ രാവത്തിന്‍റെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ പൌലുമി ആശുപത്രിയിലെ 100ഓളം ജീവനകാരെ വഞ്ചിച്ചതിന്‍റെ കേസില്‍ രചകൊണ്ട പോലീസും വിദേശി ഡോക്ടറെ അനധികൃതമായി തടവില്‍ വെച്ച കേസില്‍ സൈബെരാബാദ് പോലീസാണ് ഇയാളെ 2019ല്‍ ചെന്നൈയില്‍ നിന്ന് പിടികുടിയത്.

https://twitter.com/RachakondaCop/status/1131990753448669184

നരേന്ദ്ര യാദവിന്‍റെ പല ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ലഭ്യമാണ്. ഈ ചിത്രങ്ങളെ ട്വിറ്റര്‍ പ്രൊഫൈല്‍ ചിത്രവുമായി താരതമ്യം ചെയ്താല്‍ ഈ രണ്ട് പേരും ഒന്നാണ് എന്ന് വ്യക്താകുന്നു.

ഡോ. രോഹിന്‍ ഫ്രാന്‍സിസ് ഇയാളുടെ സത്യാവസ്ഥ വെളുപ്പെടുത്തുന്ന ട്വീറ്റ് നിങ്ങള്‍ക്ക് താഴെ കാണാം.

Archived Link

നിഗമനം

ട്വീറ്റില്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന വ്യക്തി വിദേശി ഡോക്ടര്‍ അല്ല പകരം ഹൈദരാബാദില്‍ ജീവനക്കാരെ വഞ്ചിചതിനും ഒരു ഡോക്ടറെ തടവില്‍ വെച്ചതിനും 2019ല്‍ അറസ്റ്റിലായ ഡോ. നരേന്ദ്ര യാദവ് എന്നൊരു വ്യക്തിയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന ഈ ‘സായിപ്പിന്‍റെ’ സത്യാവസ്ഥ ഇതാണ്...

Written By: K. Mukundan

Result: Misleading