
ക്രൂരതയുടെ അങ്ങേയറ്റം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഒരു വീഡിയോ ഈയിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഗാസയില്‍ ക്രിസ്ത്യന്‍ സമുദായം മുസ്ലിങ്ങളോട് ചെയ്യുന്ന ക്രൂരത എന്നാരോപിച്ചാണ് വീഡിയോ കൊടുത്തിട്ടുള്ളത്.
പ്രചരണം
കുട്ടികളെ വായു കടക്കാത്ത പ്ലാസ്റ്റിക് ബാഗുകളിലാക്കി വരിഞ്ഞു മുറുക്കി കെട്ടിയ ശേഷം തല കീഴായി തൂക്കിയിട്ട് അങ്ങേയറ്റം മനുഷ്യത്വരഹിതമായി കൊല്ലുന്നു എന്നാണ് വിവരണം പറയുന്നത്. അല്‍പനേരം പിടഞ്ഞ ശേഷം ശരീരങ്ങള്‍ നിറച്ച ബാഗുകള്‍ നിശ്ചലമാകുന്നത് ദൃശ്യങ്ങളില്‍ കാണാം.
ഇസ്രായേൽ സംയുക്ത അധിനിവേശ മിലിറ്ററി ഫലസ്തീൻ കുട്ടികളെ വായു കടക്കാത്ത പൊളിത്തീ ൻ കവറിൽ തലകീഴായ് കെട്ടി തൂക്കി ശ്വാസം മുട്ടിച്ചു കൊല്ലുന്ന ദൃശ്യങ്ങളാണിത് എന്ന് അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പൊളിറ്റിക്കൽ ക്രിസ്ത്യൻ ടെറ റിസം. അതിന്റെ ഏറ്റവും ഭീകര മുഖത്തോടെയുള്ള സംഹാര താണ്ഡവ മാടുന്നു..
US.. ഇസ്രായേൽ സംയുക്ത അധിനി വേഷ മിലിറ്ററിസ് ഫലസ്തീൻ കുട്ടികളെ വായു കടക്കാത്ത പൊളിത്തീ ൻ കവറിൽ തലകീഴായ് കെട്ടി തൂക്കി ശ്വാസം മുട്ടിച്ചു കൊല്ലുന്നു…
ജീവൻ നിലച്ച കുട്ടികളുടെ മയ്യിത്തുകൾ നിശ്ചല മായി തൂ ങ്ങി നിൽക്കുന്നതും വീഡിയോയിൽ കാണാം ഇസ്രായേൽ IDF തന്നെ പുറത്ത് വിട്ട വീഡിയോ”
എന്നാല്‍ തെറ്റായ പ്രചാരണമാണ് ഇതെന്നും ഒരു സ്പാനിഷ് കമ്പനി വിനോദത്തിനും സിനിമ നിര്‍മ്മാണത്തിനുമായി വേണ്ടി നിർമ്മിച്ച് വിൽക്കുന്ന ഉപകരണങ്ങളാണ് വീഡിയോയിൽ യഥാർത്ഥത്തിൽ കാണുന്നതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ സിഎന്‍എന്‍ അറബിക് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ലഭിച്ചു. പ്രസ്തുത വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന പല വിവരണങ്ങളോടെ ലോകം മുഴുവന്‍ പ്രചരിക്കുകയാണെന്നും വീഡിയോ ഡിജിറ്റല്‍ ക്രിയേഷന്‍ ആണെന്നും ഇതിന്‍റെ സൃഷ്ടാക്കളായ മെക്കാനിസ്മസ് അവരുടെ യുട്യൂബ് ചാനലില്‍ വീഡിയോ കൊടുത്തിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ഈ സൂചന ഉപയോഗിച്ച് ഞങ്ങള്‍ തിരഞ്ഞപ്പോള്‍ വിനോദത്തിനും സിനിമാറ്റിക് ആവശ്യങ്ങൾക്കുമായി ഉപകരണങ്ങളും ഉപകരണങ്ങളും രൂപകൽപ്പന ചെയ്യുന്ന ഒരു സ്പാനിഷ് കമ്പനിയാണ് മെക്കാനിസ്മസ് എന്ന് കാണാന്‍ കഴിഞ്ഞു.
കമ്പനിയെ കുറിച്ച് യുട്യൂബില്‍ നല്‍കിയിട്ടുള്ള വിവരണം ഇങ്ങനെയാണ്: “MECHANISMUS” എന്ന കമ്പനി 2014 മുതൽ വിനോദ ഉപകരണങ്ങളുടെ നിർമ്മാണവും ഇൻസ്റ്റലേഷനും പ്രൊഫഷണലായി ചെയ്യുന്നു.
ഞങ്ങളുടെ പ്രവർത്തന മേഖലകളിലൊന്ന് റോബോട്ടിക്സാണ് – ഷോകളുടെയും പ്രദർശനങ്ങളുടെയും നടത്തിപ്പിന് ഈ മേഖലയിലെ അറിവും അനുഭവവും ഞങ്ങൾ വിജയകരമായി ഉപയോഗിക്കുന്നു, അതിനാൽ ഞങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളും ഇന്‍ററാക്റ്റിവിറ്റി, മെക്കാനിക്സ്, വിശ്വാസ്യത എന്നിവയാൽ ഏകീകരിക്കപ്പെടുന്നു. ഉൽപ്പന്നത്തിന്‍റെ വില ഒപ്റ്റിമൈസ് ചെയ്യാനും ഉൽപാദന സമയം കുറയ്ക്കാനും ഞങ്ങൾക്ക് കഴിയും.”
ആളുകളെ ബാഗുകളിൽ വരിഞ്ഞു കെട്ടിയ തരത്തിലുള്ള സൃഷ്ടിയാണെന്ന് കമ്പനിയുടെ വിവരണം വ്യക്തമാക്കുന്നു.
മെക്കാനിസ്മസ് കമ്പനിയുടെ ഇന്‍സ്റ്റഗ്രാം പേജിലും യുട്യൂബ് ചാനലിലും സമാനമായ നിരവധി ഹൊറര്‍ സൃഷ്ടികള്‍ കാണാം.
കമ്പനിയുടെ ഔദ്യോഗിക പേജിൽ ഈ സൃഷ്ടി വിൽപ്പനയ്ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വില എത്രയാണ് എന്നും കൊടുത്തിട്ടുണ്ട്.
നിഗമനം
ക്രിസ്ത്യന്‍ ടെററിസത്തിന്‍റെ ഭാഗമായി ഫലസ്തിന്‍ കുട്ടികളെ പോളിത്തീന്‍ കവറുകളില്‍ വരിഞ്ഞു കെട്ടി തകീഴായി തൂക്കിയിട്ട് കൊല്ലുന്ന ഭയാനക ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് അനിമേഷന്‍ കമ്പനി വില്‍പ്പനയ്ക്കായി നിര്‍മ്മിച്ചടുത്ത വീഡിയോ ഉപയോഗിച്ചാണ്, ഇത് യഥാര്‍ത്ഥമല്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഫലസ്തിന്‍ കുട്ടികളെ പോളിത്തിന്‍ കവറുകളിലാക്കി തലകീഴായി കെട്ടിത്തൂക്കി കൊല്ലുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ അനിമേറ്റഡ് ആണ്…
Fact Check By: Vasuki SResult: False
