2023 ഫെബ്രുവരി 06 ന് തുർക്കി-സിറിയ അതിര്‍ത്തി പ്രദേശങ്ങളിലുണ്ടായ വലിയ ഭൂചലനം 2000 ത്തോളം പേരുടെ ജീവന്‍ ഇതുവരെ അപഹരിക്കുകയും കൊടിക്കണക്കിന് രൂപയുടെ നാശമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഭൂചലനത്തിന്‍റെ പല തല്‍സമയ ദൃശ്യങ്ങളും ദുരന്ത സ്ഥലത്തുനിന്ന് വന്നുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ തുര്‍ക്കിയില്‍ കെട്ടിടം തകര്‍ന്നു വീഴുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം

തുർക്കിയിലെ ഭൂകമ്പത്തിന്‍റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ കാണിക്കുന്ന വീഡിയോയില്‍ ഒരു കെട്ടിടം തകർന്നുവീഴുന്നതു കാണാം. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ “ഭൂകമ്പം💥

നൂറുകണക്കിന് ആളുകൾ മരിച്ചതായി റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ മണിക്കൂറിൽ റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ ദക്ഷിണ #തുർക്കിയിൽ കെട്ടിടങ്ങൾ മുഴുവൻ തകർന്നു.

#തുർക്കി #ഭൂകമ്പം” എന്ന വിവരണത്തോടെ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. .

FB postarchived link

എന്നാല്‍ രണ്ടു കൊല്ലം പഴക്കമുള്ള വീഡിയോ ആണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2020 ഒക്ടോബർ 30-ന് ബ്രിട്ടീഷ് മാധ്യമമായ ‘ദി ഗാർഡിയൻ’ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്‌ത വീഡിയോ ലഭിച്ചു.

വീഡിയോയുടെ ശീർഷകം ഇങ്ങനെയാണ്- “തുർക്കി ഭൂകമ്പ ദൃശ്യങ്ങൾ ഇസ്മിറിലെ കെട്ടിടം തകർന്ന നിമിഷം കാമറയില്‍ പതിഞ്ഞപ്പോള്‍ ”. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 2020 ഒക്ടോബർ 30 ന് ഇസ്മിർ നഗരത്തിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായി.

തുര്‍ക്കി ഇപ്പോള്‍ ഭൂചലനത്തിന് ശേഷം ഏറ്റവും ഭീകരാവസ്ഥ നേരിടുകയാണ്. വൈറല്‍ വീഡിയോയില്‍ കാണുന്നത് പോലെതന്നെ കെട്ടിടങ്ങള്‍ നിമിഷ നേരം കൊണ്ട് തകര്‍ന്നു വീഴുന്ന ഭീകര ദൃശ്യങ്ങള്‍ അവിടെ നിന്നും വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ വൈറല്‍ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസത്തെ ഭൂചലനത്തിന്‍റെതല്ല. ചുരുക്കത്തിൽ, 2020-ലെ തുർക്കി ഭൂകമ്പത്തിൽ നിന്നുള്ള പഴയ വീഡിയോയാണ് സമീപകാലത്തേതായി പങ്കിടുന്നത്.

നിഗമനം

തുർക്കി നിലവിൽ ഭൂകമ്പത്തിന്‍റെ ദുരിതങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് എങ്കിലും പോസ്റ്റിലെ വീഡിയോ പഴയതാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ തുർക്കി സിറിയ അതിർത്തിയിൽ നടന്ന ഭൂചലനവുമായി ഈ ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘തുര്‍ക്കി ഭൂചലനത്തിന്‍റെ ലൈവ് ദൃശ്യങ്ങള്‍’- പ്രചരിക്കുന്ന വീഡിയോ 2020 ലേതാണ്...

Fact Check By: Vasuki S

Result: MISLEADING