വിവരണം

നിങ്ങളുടെ fb അക്കൗണ്ട് safe ആണോ എന്നറിയാൻ GRATULA എന്ന് Type ചെയ്തു നോക്കുക. ??

എന്ന തലക്കെട്ട് നല്‍കി മാര്‍ക്ക് സൂക്കര്‍ബെര്‍ഗിന്‍റെ പേരില്‍ ഒരു സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഗ്രാറ്റുല (Gratula) എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ ചുവന്ന നിറത്തില്‍ ആ വാക്ക് മാറിയില്ലെങ്കില്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ പാസ്‌വേര്‍ഡ് മാറണമെന്നുമാണ് ഇതിന്‍റെ അര്‍ഥമെന്നും പോസ്റ്റില്‍ പറയുന്നു.

നമ്പര്‍ വണ്‍ മീഡിയ (No 1 Media) എന്ന പേരുള്ള പേജില്‍ ജൂലൈ 20ന് ഇങ്ങനെയൊരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഗ്രാറ്റുല എന്ന വാക്ക് ഫെയ്‌സ്ബുക്കില്‍ കമന്‍റ് ചെയ്യുമ്പോള്‍ നിറം മാറുന്നത് ഫെയ്‌സ്ബുക്ക് അക്കൗണ്ട് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണോ. ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ഇങ്ങനെയൊരു സന്ദേശം നല്‍കിയിട്ടുണ്ടോ. വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

Archived Link

വസ്‌തുത വിശകലനം

ഗ്രാറ്റുല എന്ന വാക്കിന്‍റെ അര്‍ത്ഥം ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ മലയാളത്തില്‍ അഭിനന്ദനങ്ങള്‍ എന്നതാണ് തര്‍ജ്ജിമ കണ്ടെത്താന്‍ കഴിഞ്ഞത്. ഗ്രാറ്റുല എന്ന പദം ഹങ്കേറിയന്‍ ഭാഷയിലെ അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ ഉപയോഗിക്കുന്നതാണ്. ഇംഗ്ലിഷില്‍ കണ്‍ഗ്രാറ്റ്‌സ്, മലയാളത്തില്‍ അഭിനന്ദനങ്ങള്‍ എന്നിവയെല്ലാം ഫെയ്‌സ്ബുക്കില്‍ ടൈപ്പ് ചെയ്യുമ്പോള്‍ എല്ലാംതന്നെ ഇത്തരത്തില്‍ ചുവന്ന നിറത്തില്‍ വാക്കിന്‍റെ നിറം മാറാറുണ്ട്. അത് സുഹൃത്തിനോട് അഭിനന്ദനങ്ങള്‍ പറയുമ്പോള്‍ കൗതുകകരമായ ഒരു ഗ്രാഫിക്സ് കൂടെ നല്‍കി ഫെയ്‌സ്ബുക്കിലുള്ള ഒരു സാങ്കേതികത മാത്രമാണ്. അതുപോലെ തന്നെയാണ് ഹങ്കേറിയന്‍ ഭാഷയില്‍ ഗ്രാറ്റുല എന്ന പദവും ഉപയോഗിക്കുന്നതെന്ന് പ്രാഥമികമായ അന്വേഷണത്തില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞു. മാത്രമല്ല നിരവധി വസ്‌തുത പരിശോധക വെബ്‌സൈറ്റുകളും ഈ സന്ദേശത്തെ കുറിച്ച് വസ്‌തുത വിശകലനം നടത്തിയിട്ടുമുണ്ട്. മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാണെന്നും അഭിനന്ദനം എന്ന വാക്കിന്‍റെ ഹങ്കേറിയന്‍ പദം തന്നെയാണ് ഗ്രാറ്റുല എന്നും ഇത് ഫെയ്‌സ്ബുക്കിലെ വെറും ഗ്രാഫിക്‌സ് മാത്രമാണെന്നും അതുകൊണ്ട് അക്കൗണ്ട് സുരക്ഷയുമായി യാതൊരു ബന്ധവുമില്ലെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നുണ്ട്.

ന്യൂസ്മൊബൈല്‍.ഇന്‍ 2018 ജൂലൈയില്‍ നടത്തിയ വസ്‌തുത വിശകലനം-

ഗൂഗിള്‍ ട്രാന്‍സിലേറ്റില്‍ ഗ്രാറ്റുല എന്ന് ഇംഗ്ലിഷില്‍ ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ ഹങ്കേറിയന്‍ വാക്കാണെന്ന് ‍‍ഡിറ്റെക്‌ട് ചെയ്യുകയും അതിന്‍റെ മലയാളം പദം അഭിനന്ദനങ്ങള്‍ എന്നാണെന്ന് കാണിക്കുകയും ചെയ്യുന്നുണ്ട്-

ഗ്രാറ്റുലയുടെ അര്‍ധം-

"gratula" in WordSense.eu Online Dictionary

മുന്‍പും സമാനമായ രീതിയില്‍ അക്കൗണ്ട് സുരക്ഷ സംബന്ധമായ വ്യാജ സന്ദേശങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചിരുന്നു. BFF, XOXO എന്ന പദങ്ങള്‍ ടൈപ്പ് ചെയ്താല്‍ അക്കൗണ്ട് സുരക്ഷിതമാണോ എന്ന് അറിയാന്‍ കഴിയുമെന്നായിരുന്നു അന്നത്തെ സന്ദേശം. അത്തരം പ്രചരണങ്ങളെ കുറിച്ച് ഞങ്ങള്‍ വസ്‌തുത വിശകലനം നടത്തിയിരുന്നു.

Archived Link

നിഗമനം

ആശംസകള്‍ എന്ന അര്‍ധമുള്ള ഒരു പദം ഉപഭോക്താവിന് ഹൈലൈറ്റ് ചെയ്ത് കാണാന്‍ വേണ്ടി മാത്രമുള്ള ഗ്രാഫിക്സാണ് അക്ഷരങ്ങളുടെ നിറം മാറ്റമെന്ന് കണ്ടെത്തി കഴിഞ്ഞു. ഇത്തരം വ്യാജ പ്രചരണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കരുത്. മാത്രമല്ല ഇത്തരം പോസ്റ്റുകള്‍ കൂടുതല്‍ പേരില്‍ പങ്കുവയ്ക്കാതെ സൂക്ഷിക്കുകയും വേണം.

Avatar

Title:ഗ്രാറ്റുല എന്ന വാക്ക് ഫെയ്‌സ്ബുക്ക് സുരക്ഷയുമായി ബന്ധപ്പെട്ടതോ?

Fact Check By: Dewin Carlos

Result: False