ദൃശ്യങ്ങളില്‍ മര്‍ദ്ദിക്കുന്ന ആസ്സാം  എംഎല്‍എ ബിജെപി പാര്‍ട്ടിയല്ല, സത്യമിങ്ങനെ…

False ദേശീയം | National രാഷ്ട്രീയം

അസ്സമില്‍ ബിജെപി എംഎല്‍എ ഷംസുൽ ഹൂഡ ഒരാളെ പൊതുസ്ഥലത്ത് മര്‍ദ്ദിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

ഒരു ഉല്‍ഘാടന വേദിയില്‍ നാട മുറിക്കാന്‍ തുടങ്ങുന്നതിനിടെ ഒരാള്‍ സമീപത്ത് നില്‍ക്കുന്ന ഒരാളോട് രോഷാകുലനാകുകയും  അപ്രതീക്ഷിതമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മര്‍ദ്ദിക്കുന്നയാള്‍ ആസ്സാമിലെ ബിജെപി എംഎല്‍എ ഷംസുൽ ഹൂഡ ആണെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ആസാമിലെ BJP MLA ഷംസുൽ ഹൂഡ, ഒരു ഉദ്ഘാടനത്തിന് എത്തിയതാണ്….

ഉദ്ഘാടനത്തിന് നാട മുറിക്കാനായി കെട്ടിയ റിബണ്ണിന്റെ നിറം മൂപ്പര്‍ക്ക് ഇഷ്ടമായില്ലത്ര…!!”

FB postarchived link

എന്നാല്‍  വീഡിയോയിലുള്ള വ്യക്തി അസമിൽ നിന്നുള്ള ഒരു എംഎൽഎ ആണെങ്കിലും ബിജെപിയിൽ നിന്നുള്ളയാളല്ല എന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

പ്രാദേശിക രാഷ്ട്രീയ പാർട്ടിയായ എഐയുഡിഎഫിന്‍റെ  ബിലാഷിപാറ ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഷംസുൽ ഹുദ

ഈ അവകാശവാദത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി വീഡിയോയുടെ കീഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ വീഡിയോയെ  കുറിച്ചുള്ള നിരവധി വാർത്താ റിപ്പോർട്ടുകൾ കണ്ടെത്തി. 

റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹം ബദ്‌റുദ്ദീൻ അജ്മലിന്‍റെ  പാർട്ടിയായ എഐയുഡിഎഫിലെ എം‌എൽ‌എയാണ്. സംഭവം നടന്നത് 2025 മാര്‍ച്ച് 21 നായിരുന്നു. അദ്ദേഹത്തിന്‍റെ പേര് ഷംസുൽ ഹുദ എന്നാണ്, അസമിലെ ദുബ്രി ജില്ലയിലെ പുർബ ബിലാസിപാറ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം‌എൽ‌എയാണ്. ശിലാസ്ഥാപനത്തിന് ഉപയോഗിച്ച ചുവന്ന റിബണിന് പകരം പിങ്ക് റിബൺ കണ്ടപ്പോൾ എംഎൽഎ ഷംസുലിന് ദേഷ്യം വന്നു. ഇക്കാരണത്താൽ, ഷാഹിദുർ റഹ്മാൻ എന്ന വ്യക്തിയുടെ കഴുത്തിൽ പിടിച്ച് അടിക്കുകയും, ശിലാസ്ഥാപനത്തിനായി നട്ടുപിടിപ്പിച്ച രണ്ട് വാഴകൾ പിഴുതെറിയുകയും, അവ ഉപയോഗിച്ച് ആ വ്യക്തിയെ അടിക്കാൻ തുടങ്ങുകയും ചെയ്തു. പാലം കോൺട്രാക്ടറുടെ സഹപ്രവർത്തകനായിരുന്നു ഷാഹിദുർ റഹ്മാൻ. ശിലാസ്ഥാപന ചടങ്ങിന് ഉപയോഗിച്ച വാഴയുടെ നിറം മഞ്ഞനിറമായപ്പോൾ ദേഷ്യം വന്ന് തന്നെ ഉപദ്രവിച്ചുവെന്ന് അയാള്‍ പറയുന്നു.

അസം നിയമസഭയുടെ വെബ്‌സൈറ്റിലും ഷംസുൾ ഹുദ കിഴക്കൻ ബിലാസിപാറ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ  രാഷ്ട്രീയ പാർട്ടി എ.ഐ.യു.ഡി.എഫ് ആണ്.

A screenshot of a computer

AI-generated content may be incorrect.

ആസാമിലെ ധുബ്രി ജില്ലയിലെ പുർബ ബിലാസിപാറ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ഷംസുൽ ഹുദയാണ് വീഡിയോയിലുള്ളതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അദ്ദേഹം ബിജെപിയിൽ നിന്നുള്ളയാളല്ല, മറിച്ച് പ്രാദേശിക രാഷ്ട്രീയ പാർട്ടിയായ എഐയുഡിഎഫിൽ നിന്നുള്ളയാളാണ്.

നിഗമനം 

വീഡിയോയില്‍ മര്‍ദ്ദിക്കുന്ന ഷംസുൽ ഹുദ ബിജെപി എംഎൽഎയല്ല. മറിച്ച് പ്രാദേശിക രാഷ്ട്രീയ പാർട്ടിയായ എഐയുഡിഎഫ്  എംഎല്‍എയാണ്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ദൃശ്യങ്ങളില്‍ മര്‍ദ്ദിക്കുന്ന ആസ്സാം എംഎല്‍എ ബിജെപി പാര്‍ട്ടിയല്ല, സത്യമിങ്ങനെ…

Fact Check By: Vasuki S 

Result: False