IAS പരീക്ഷാ കേന്ദ്രങ്ങളില്‍ കൂട്ട കോപ്പിയടി- വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

പ്രാദേശികം | Local സാമൂഹികം

ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകളിൽ നടന്ന കോപ്പിയടിയുടെ ഞെട്ടിക്കുന്ന വീഡിയോ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

സ്വകാര്യ ഫോണിൽ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളില്‍ പല ക്ലാസ് മുറികളിൽ നടക്കുന്ന പരീക്ഷയില്‍ മത്സരാര്‍ഥികള്‍ യാതൊരു മറയും കൂടാതെ കോപ്പിയടിച്ച് പരീഷ എഴുതുന്നത് കാണാം. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സിവിൽ സർവീസ് ഉദ്യോഗാർത്ഥികളാണ്‌  ഇതെന്നാണ് വിവരണത്തില്‍ നിന്നും മനസ്സിലാകുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: 

FB postarchived link

എന്നാല്‍ തെറ്റായ പ്രചാരണമാണ് ഇതെന്നും 2024 ഫെബ്രുവരി 27-ന് യുപിയിലെ ബരാബങ്കിയിൽ നിയമ പരീക്ഷയ്ക്കിടെ നടന്ന വ്യാപകമായ കോപ്പിയടിയാണ് ഇതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. പരീക്ഷ പിന്നീട് അസാധുവാക്കപ്പെട്ടു.

വസ്തുത ഇങ്ങനെ 

വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2024 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ചില  വാർത്താ റിപ്പോർട്ടുകള്‍ ലഭിച്ചു. ഭാസ്കര്‍  റിപ്പോർട്ട് പ്രകാരം, ഈ വീഡിയോ ഉത്തർപ്രദേശിലെ ബരാബങ്കിയിലെ ഒരു ലോ കോളേജിൽ നിന്നുള്ളതാണ്.

2024 ഫെബ്രുവരി 27 ന്, ഒരു പരീക്ഷയ്ക്കിടെ വിദ്യാർത്ഥികൾ കൂട്ടമായി കോപ്പിയടിക്കുന്നത് പിടികൂടി. എൽഎൽബി പരീക്ഷയ്ക്കിടെ സ്റ്റുഡന്‍റ്  ഗൈഡുകളിൽ നിന്നും കുറിപ്പുകളിൽ നിന്നും അവർ പരസ്യമായി ഉത്തരങ്ങൾ പകർത്തുകയായിരുന്നു. കോളേജ് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോപ്പിയടിക്കിടെ ഒരു വിദ്യാർത്ഥി ഇതെല്ലാം വീഡിയോയിൽ പകർത്തി. 

ഇടിവി ഭാരത് റിപ്പോര്‍ട്ട് അനുസരിച്ച്, ടിആർസി ലോ കോളേജ് വിദ്യാർത്ഥി ശിവം സിങ്ങിന്‍റെ പരീക്ഷാ കേന്ദ്രം ബരാബങ്കിയിലെ ഈ കോളേജിലായിരുന്നു. പരീക്ഷയ്ക്കിടെ കോപ്പിയടിക്കാൻ അനുവദിക്കുന്നതിന് കോളേജിന്‍റെ പ്രിൻസിപ്പൽ ശിവമിനോട് കൈക്കൂലി ആവശ്യപ്പെട്ടു.

പരീക്ഷാ പാസ് നൽകാൻ അദ്ദേഹം വിസമ്മതിച്ചതായി റിപ്പോർട്ടുണ്ട്  . 2024 ഫെബ്രുവരി 27 ന് ശിവം കോളേജ് കാമ്പസിലെത്തി ഫേസ്ബുക്ക് ലൈവിൽ പരസ്യമായ കോപ്പിയടി റെക്കോർഡുചെയ്തു. വീഡിയോ പുറത്തുവന്നതോടെ ഈ പരീക്ഷ റദ്ദാക്കുകയും കോളേജിന് രണ്ടു  ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ആറ് വർഷത്തേക്ക് കോളേജിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. അന്വേഷണത്തിന് ഒരു കമ്മിറ്റിയും രൂപീകരിച്ചു.

ഈ വീഡിയോയ്ക്ക് യുപി, ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ സിവിൽ സർവീസ് പരീക്ഷകളുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമാണ്.

നിഗമനം 

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കിടെ പരീക്ഷ കേന്ദ്രത്തില്‍ നടന്ന വ്യാപക കോപ്പിയടിയുടെ ദൃശ്യങ്ങള്‍ എന്ന പ്രചരണം തെറ്റാണ്. ഉത്തര്‍പ്രദേശിലെ ബാരമങ്കിയില്‍ എല്‍എല്‍ബി പരീക്ഷയ്ക്കിടെ 2024 ഫെബ്ടുവരിയിലാണ് ഈ കോപ്പിയടി നടന്നത്. സിവില്‍ സര്‍വീസ് പരീക്ഷയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:IAS പരീക്ഷാ കേന്ദ്രങ്ങളില്‍ കൂട്ട കോപ്പിയടി- വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

Written By: Vasuki S  

Result: False