കേരളം വരണ്ട് ഉണങ്ങാന്‍ ഇനി 28 ദിവസം മാത്രമോ?

വിവരണം കേരളത്തില്‍ കനത്ത ചൂടും അതോടൊപ്പം വരള്‍ച്ചയും കനത്ത് വരുകയാണ്. വേനലിന്‍റെ തീവ്രത വര്‍ദ്ധിക്കുന്നതോടെ സ്വാഭാവികമായും ജല ദൗര്‍ലഭ്യം പോലുള്ള ബുദ്ധിമുട്ടുകളെ വലിയ പ്രതിസന്ധികള്‍ക്കും കാരണമാകും. എന്നാല്‍ ഇതെല്ലാം സാധാരണയായി വേനല്‍ കാലത്ത് നാം അനുഭവിച്ചറിയുന്നതാണ്. ഈ വര്‍ഷംവേനലിന്‍റെ തീവ്രത വര്‍ദ്ധിക്കാന്‍ സാധ്യയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ അറയിച്ചിരുന്നു. എന്നിരുന്നാലും വേനല്‍ കടക്കുന്നതനുസരിച്ച് ജനങ്ങളും തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ കേരളത്തിലെ സ്ഥിതിഗതികള്‍ മാറി മറിയുമെന്നും ഇനിയുള്ള 28 ദിവസങ്ങള്‍ക്ക് ശേഷം ജലാശയങ്ങള്‍ വറ്റി വരളുമെന്നും […]

Continue Reading

തിരുവല്ലയില്‍ നടുറോഡില്‍ യുവാവ് കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ നിലവിലെ അവസ്ഥയെന്താണ്?

വിവരണം പ്രേമനൈരാശ്യത്തിന്‍റെ പേരില്‍ തിരുവല്ലയില്‍ നടുറോഡില്‍ പെണ്‍കുട്ടിയെ പെട്രോളിഴിച്ചു കത്തിച്ച സംഭവത്തെ കുറിച്ചു പല പ്രചരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ അരങ്ങേറുന്നത്. 2019 മാര്‍ച്ച് 12നു രാവിലെയാണ് പെണ്‍കുട്ടിയെ നഗരമധ്യത്തില്‍ കുമ്പനാട് സ്വദേശിയായ അജിന്‍ റെജി എന്ന യുവാവ് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. നാട്ടുകാര്‍ ഇടപെട്ടു പെണ്‍കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. 60 ശതമാനത്തിലധികം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍ സംഭവം നടന്നതിന്‍റെ തൊട്ടടുത്ത ദിവസമായ മാര്‍ച്ച് 13ന് പെണ്‍കുട്ടി മരിച്ചെന്നും […]

Continue Reading

നാലര വര്‍ഷം മുന്‍പ് പാചകവാതക സിലണ്ടര്‍ വില 344.75 മാത്രമോ?

വിവരണം നാലര വർഷം മുൻപ് പാചകവാതക സിലണ്ടർ വില 344.75 രൂപയാണെന്നാണു സോഷ്യൽ മീഡിയയിലെ പ്രചരണം. പുഷ്പവല്ലി ഹരിദാസ് എന്ന പ്രൊഫൈലില്‍ നിന്നും മാർച്ച് ഒൻപതിനാണ് ഇത്തരം ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. കോർപ്പറേറ്റുകളുടെ കാവൽക്കാരൻ നാട് ഭരിച്ചാൽ  സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥയാണ് കഷ്ടത്തിലാകുന്നത് എന്ന തലക്കെട്ട് നൽകി താരതമ്യം ചെയ്തുള്ള വിലവർധനയാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 11,000 ഷെയറുകളാണ് ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. നിലവിൽ 942 രൂപയാണെന്നും പോസ്റ്റിൽ അവകാശവാദം ഉന്നയിക്കുന്നുണ്ട്. യഥാർത്ഥ്യമെന്തെന്ന് പരിശോധിക്കാം.   Archived Link വസ്തുത […]

Continue Reading

ബലാക്കോട്ട് ആക്രമണത്തിന്‍റെ ചിത്രങ്ങള്‍ ബിബിസി പുറത്തുവിട്ടോ?

വിവരണം ബലാക്കോട്ട് ആക്രമണത്തിന്‍റെ ചിത്രങ്ങളെന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് സമൂഹമധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന ജെയ്ഷെ മുഹമ്മദ് ഭീകരരുടെ ക്യാമ്പുകളും അവരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങളും ബിബിസി ലണ്ടന്‍ പുറത്ത് വിട്ടുയെന്നാണ് പോസ്റ്റിലെ അവകാശവാദം. തെളിവായി കുറെ അധികം ചിത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഹരിഹരന്‍ പിള്ള എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും അപ്‍ലോഡ് ചെയ്ത ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട് ഇപ്രാകരമാണ് “ജെയ്ഷെമുഹമ്മദ്തീവ്രവാദികൾചത്തുമലച്ചുകാടക്കുന്നകാഴ്ച,തെളിവുകൾആവശ്യപ്പെട്ടതീവ്രവാദികൾക്കുംജീഹാദികൾക്കുംരാഹൂലിനുമായി ബി ബി ലണ്ടൻ പുറത്തുവിട്ടരാജ്ജ്യദ്രോഹികളുടെ,നമ്മുടെ44ജവാൻമാരുടെഘാതകരുടെശവശരീരങ്ങൾ കാണാം BBC LONDON RELEASED SNAPS […]

Continue Reading

സോണിയ ഗാന്ധിയുടെ ആസ്തി എത്ര?

വിവരണം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ ആസ്തിയെ കുറിച്ചുള്ള പല പ്രചരണങ്ങളും നവമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് എതിര്‍ പാര്‍ട്ടിയുടെ അണികളില്‍ പലരും ഭീമമായ തുകയുടെ കണക്കുകള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരത്തില്‍ മാര്‍ച്ച് 10ന് സുരേഷ് നായര്‍ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നും പോസ്റ്റ് ചെയ്തത് സോണിയ ഗാന്ധിയുടെ ആസ്തി 1 ലക്ഷം കോടി രൂപയാണെന്നാണ്. ഈ പോസ്റ്റിന് 1,300 ഷെയറുകളും ലഭിച്ചിട്ടുണ്ട്. 15 കൊല്ലം മുഖ്യമന്ത്രിയായും, 5 കൊല്ലം പ്രധാനമത്രിയായും നാടിനെ സേവിച്ച […]

Continue Reading

പാക്കിസ്ഥാന്‍ അനുകൂല മുദ്രവാക്യം വിളിച്ച് ബോംബ് ഭീഷണി മുഴിക്കിയത് ആര്‍എസ്എസ് പ്രവര്‍ത്തകനോ?

വിവരണം ബീച്ചില്‍ ബോംബ് വയ്ക്കും, ഹിന്ദു പെണ്‍കുട്ടികളെ ബലാത്സംഘം ചെയ്യും പാക്കിസ്ഥാന്‍  അനുകൂല മുദ്രാവാക്യം വളിച്ചൊരു യുവാവ് സ്വന്തമായി പ്രചരിപ്പിച്ച വീഡിയോയാണ് ഇത്. YouTube Video കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലായ ഈ വീഡിയോയ്ക്ക് പിന്നിലെ യുവാവിനെ പോലീസ് പിടികൂടുകയും ചെയ്തു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ മറ്റൊരു പ്രചരണവും വൈറല്‍ ആയി തുടങ്ങി. സംഘപരിവാര്‍ പ്രവര്‍ത്തകനാണ് ഇയാളെന്നും തീവ്ര ഹിന്ദുത്വവാദിയായതിന്‍റെ പേരിലാണ് ഇത്തരമൊരു ഭീഷണി വീഡിയോയെന്നും. ‘ഈ മൗനം അപകടം’ എന്നയൊരു പേജില്‍ വന്ന പോസ്റ്റ് ഇപ്രകാരമാണ് ‘പാക്കിസ്ഥാൻ […]

Continue Reading

ഇന്ത്യന്‍ വ്യോമസേനയുടെ 40 യുദ്ധകപ്പലുകള്‍ പാക്കിസ്ഥാനെ ലക്ഷ്യാമാക്കി അറബിക്കടലില്‍ നിലയുറപ്പിച്ചിരുന്നോ?

വിവരണം ‘വന്ദേ മാതരം’ എന്ന ഫേസ്ബുക്ക് പേജില്‍ “ഇമ്രാന്റെ മഹാ മനസ്കതയും, സിദ്ധുവിന്റേ പ്രേമലേഖനവുമൊക്കെ വെച്ച് തള്ളുന്നവർ ഇത് വായിക്കരുത്.’… കുരു പൊട്ടും.. ” എന്ന തലക്കെട്ട് നല്‍കി പ്രചരിപ്പിച്ച പോസ്റ്റാണ് ചുവടെ.  ഇതിനോടകം 7,800ല്‍ അധികം ഷെയറും 461 ലൈക്കും ഈ പോസ്റ്റിനുണ്ട്. പോസ്റ്റ് ലിങ്ക്: Facebook Archived Link പോസ്റ്റില്‍ ആധികാരികമായി അവകാശപ്പെട്ട കാര്യങ്ങള്‍ വസ്തുതാപരമാണോ? യാഥാര്‍ത്ഥ്യമെന്തെന്ന് പരിശോധിക്കാം. വസ്തുത വിശകലനം ഇന്ത്യാ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ പങ്കിടുന്ന അറബിക്കടല്‍ യഥാര്‍ത്ഥത്തില്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍റിന്‍റെ പരിധിയില്‍ […]

Continue Reading

മോദിയുടെ ഡിസ്‍ലെക്സിയ പരിഹാസം മാധ്യമസൃഷ്ടിയോ?

വിവരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഖരഗ്പുര്‍ ഐഐടിയിലെ പ്രസംഗമാണ് ഇപ്പോള്‍ ഏറെ വിവാദമായിരിക്കുന്നത്. ഡ‍ിസ്‍ലെക്സിയ എന്ന രോഗാവസ്ഥയിലുള്ള കുട്ടികളെ തന്‍റെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി കയ്യടി നേടാന്‍ പരിഹസിച്ചു എന്നതാണ് മോദിക്കെതിരെ ഉയരുന്ന രോഷം. പ്രതിപക്ഷത്തെ പല പ്രമുഖ നേതാക്കളുടെ മോദിയുടെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇത് വളച്ചൊടിക്കപ്പെട്ടതാണോ? പ്രസംഗത്തിന്‍റെ ചിലഭാഗങ്ങള്‍ ദുരുപയോഗം ചെയ്ത് മാധ്യമങ്ങള്‍ സൃഷ്ടിച്ച വിവാദം മാത്രമാണോ? വസ്തുത എന്തെന്ന് പരിശോധിക്കാം. വസ്തുത വിശകലനം മാർച്ച് രണ്ടാം തീയതി  ഐ ഐ ടി […]

Continue Reading

അഭിനന്ദന്‍ വര്‍ധമാന്‍റെ മോചനത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധുവോ?

വിവരണം പാക്കിസ്ഥാന്‍ പിടികൂടി വിട്ടയച്ച അഭിനന്ദന്‍ വര്‍ധമാന്റെ മോചനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധു ആണെന്ന തരത്തില്‍ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖ് എന്നിവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ അഭിനന്ദന്റെ മോചനത്തിന് പിന്നാലെ നടത്തിയിരുന്നു. എന്നാല്‍ സിദ്ധു ഇത്തരത്തില്‍ ഒരു ഇടപെടല്‍ നടത്തിയെന്ന് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിക്ക് അഭിപ്രായമുണ്ടോ? അതോ ഇതു വെറും അവകാശവാദം മാത്രമാണോയെന്ന് പരിശോധിക്കാം? https://www.asianetnews.com/kerala-news/oommen-chandy-price-siddhu-and-imran-khan-on-abhinandan-free-pnpsqp?fbclid=iwar1eaf28voogqshlhlvrthzjdfqldw3hvic0pwdi6ltypoja1i13xgi6-yi വസ്തുത വിശകലനം അഭിനന്ദന്‍ […]

Continue Reading

കേരളത്തില്‍ രജിസ്ടര്‍ ചെയ്ത രണ്ടാമത്തെ ലംബോര്‍ഗിനി കാറോ ഈ കോട്ടയംകാരന്‍ സ്വന്തമാക്കിയത്?

വിവരണം കേരളത്തില്‍ റജിസ്ടര്‍ ചെയ്ത രണ്ടാമത്തെ ലംബോര്‍ഗിനി കാറാണോ പ്രവാസി വ്യവസായിയായ കോട്ടയം കുമാരനെല്ലൂര്‍ സ്വദേശിയായ സിറില്‍ ഫിലിപ്പ് സ്വന്തമാക്കിയത്? ഐ ആം ക്നാനായ (Iam Knanaya) എന്ന ഫേസ്ബുക്ക് പേജില്‍ ”കേരളത്തിൽ register ചെയ്ത രണ്ടാമത്തെ ലംബോർഗിനി..വില 4.5 കോടി. ഉടമ സിറിൾ കോട്ടയം. (01.03.2019) ഉഴവൂർ പള്ളിയിൽ വെഞ്ചിരിപ്പിന് കൊണ്ടുവന്നപ്പോൾ…  എന്ന തലക്കെട്ട് നല്‍കി പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിന്‍റെ വസ്തുത എന്തെന്ന് പരിശോധിക്കാം. വസ്തുത വിശകലനം കേരളത്തില്‍ മുന്‍പും പല വ്യവസായ പ്രമുഖരും […]

Continue Reading

ആർഎഎസ് പ്രവർത്തകർ ഇന്ത്യൻ സൈന്യത്തിനൊപ്പം അതിർത്തിയിലേക്കോ?

വിവരണം ഡെയ്ലി ഇന്ത്യൻ ഹെറാൾഡ് എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിൽ റിപ്പോർട്ട് ചെയ്ത ഒരു വാർത്തയാണ് സാമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്കും ട്രോളുകൾക്കും കാരണമായത്. ‘യുദ്ധത്തിന് തയ്യാറായി ആർഎസ്എസ്: പാക്കിസ്ഥാനെ തകർക്കാൻ രണ്ടു ലക്ഷം ആർഎസ്എസ് ഭടന്മാർ…! ഇന്ത്യൻ സേനയ്‌ക്കൊപ്പം ചേരാൻ തയ്യാറായി ആർഎസ്എസ് കർസേവകർ; എന്തിനും തയ്യാറായി നിൽക്കാൻ സർസംഘചാലകിന്റെ രഹസ്യ നിർദേശം’ എന്നതായിരുന്നു വാർത്തയുടെ തലക്കെട്ട്. ഉള്ളടക്കത്തിൽ ആർഎസ്എസ് സൈന്യതോടൊപ്പം അണിനിരക്കാൻ പോകുന്നുയെന്നും വിശദീകരിക്കുന്നുണ്ട്. എന്നാൽ വാർത്തയുടെ പിന്നിലെ വസ്തുത എന്താണെന്ന് പരിശോധിക്കാം. ഡെയ്ലി ഇന്ത്യൻ […]

Continue Reading

പാക്കിസ്ഥാനെതിരെ വ്യോമാക്രമണം നടത്തിയതിൽ ഈ കണ്ണൂര്കാനും ഉണ്ടായിരുന്നോ?

വിവരണം കണ്ണൂര്‍ കുറ്റ്യാടി സ്വദേശിയായ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ പേരില്‍ പ്രചരിക്കുന്ന സെല്‍ഫിയാണ് സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. “പാക്കിസ്ഥാനില്‍ പോയി തിരിച്ചടി കൊടുത്ത എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ഷിജിനേഷിന് ബിഗ് സല്യൂട്ട്” എന്ന പേരിലാണ് Brahma News TV എന്ന പേജില്‍ ഒരു സെല്‍ഫി പ്രചരിക്കുന്നത്. സെല്‍ഫിയില്‍ എയര്‍ഫോഴ്സിലെ മറ്റ് സഹപ്രവര്‍ത്തകരുമൊത്ത് ഭക്ഷണം കഴിക്കുന്നതായും കാണാം. എന്നാല്‍ കണ്ണൂര്‍ സ്വദേശി ഷിജിനേഷ് എന്ന വൈമാനികന്‍ പാക്കിസ്ഥാനില്‍ പോയി വ്യോമാക്രമണത്തില്‍ പങ്കാളിയായോ എന്നതിനു കുറിച്ചുള്ള വസ്തുത പരിശോധിക്കാം. ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്ക് : […]

Continue Reading

അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാനില്‍ പോയി വ്യോമാക്രമണം നടത്തിയത് ഈ 12 പേരോ?

വിവരണം പാക്കിസ്ഥാന്‍ അതിര്‍ത്തി ഭേദിച്ച് ഇന്ത്യ നടത്തിയ രണ്ടാമത്തെ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പങ്കെടുത്തത് ഇവരാണെന്ന പേരില്‍ വ്യോമ സേന ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ ‘Vathyasthamaya Oru Page വ്യത്യസ്തമായ ഒരു പേജ്’ എന്ന ഫേസ്ബുക്ക് പേജിലൂടെ പ്രചരിക്കുന്നുണ്ട്.  പാക്കിസ്ഥാന് മേല്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്റെ തൊട്ടടുത്ത ദിവസമായ 2019, ഫബ്രുവരി 26നാണ് പോസ്റ്റില്‍ പേജിലൂടെ പ്രചരിപ്പിച്ചിരിക്കു്ന്നത്. ഇതിനോടകം തന്നെ പോസ്റ്റിന് 8,500ല്‍ അധികം ലൈക്കും അയ്യായിരത്തിനു മേല്‍ ഷെയറും ലഭിച്ചു കഴിഞ്ഞു. എന്നാല്‍ വ്യോമസേന പ്രതിരോധത്തിന് നേതൃത്വം നല്‍കിയ […]

Continue Reading

കാറുള്ളവര്‍ക്ക് ഗ്യാസ് സബ്സിഡി ലഭിക്കില്ലേ?

വിവരണം നോട്ട് നിരോധനത്തിനു പന്നാലെ കേന്ദ്രസര്‍ക്കാരിന്റെ എട്ടിന്റെ പണി എന്ന പേരില്‍ keralapsconline.in എന്ന വെബ്സൈറ്റില്‍ പ്രചരിക്കുന്ന  വാര്‍ത്തയാണ് കാറുള്ളവരുടെ ഗ്യാസ് സിലണ്ടര്‍ സബ്സിഡി സര്‍ക്കാര്‍ പിന്‍വലിക്കുമെന്നത്. 2017ലാണ് ഇത്തരമൊരു വാര്‍ത്ത പല മാധ്യമങ്ങളും റിപ്പോ‍ർട്ട് ചെയതത്. എന്നാല്‍ ഇതിന്റെ വസ്തുത എന്താണെന്ന് പരിശോധിക്കാം. വാര്‍ത്തയുടെ ലിങ്ക് Keralapsconline.com | Archived Link വാര്‍ത്തയുടെ സ്ക്രീന്‍‌ഷോട്ട് വസ്തുത വിശകലനം സ്വന്തമായി കാറുള്ളവര്‍ക്ക് പാചകവാതക സിലണ്ടര്‍ സബ്സിഡി റദ്ദു ചെയ്യപ്പെടുമെന്നതു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് മാത്രമായിരുന്നു. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ […]

Continue Reading

എടിഎം ഇടപാടുകള്‍ സംബന്ധമായ ആര്‍ബിഐ നിര്‍ദേശങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരി തന്നെയോ?

വിവരണം പണം പിൻവലിക്കുകയും , അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്യപ്പെടുകയും പണം ലഭിക്കാതെ വരികയും ചെയ്തിട്ടുണ്ടോ? നിങ്ങൾ എ.ടി.എം ഇടപാടുകൾ നടത്താൻ പോയപ്പോൾ എപ്പോഴെങ്കിലും ഇത് സംഭവിച്ചിട്ടുമുണ്ടാകും , ഇല്ലെങ്കിൽ ഇനി എ.ടി. എം മെഷിൻ ഇതുപോലുള്ള പണി തന്നാൽ നിങ്ങൾ എന്ത് ചെയ്യും . ഇത്തരത്തിൽ ഉള്ള എ.ടി.എം മെഷിൻ പ്രശ്നങ്ങൾ ഇടയ്ക്കു മാത്രമേ സംഭവിക്കുമെങ്കിലും, സംഭവിച്ചാൽ, നിങ്ങൾ നടപടികൾ ഉടൻ തന്നെ പിന്തുടരേണ്ടതുണ്ട് ഇവ RBI മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചാണ്. എന്നീ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് […]

Continue Reading

ആ മൃഗങ്ങള്‍ ബന്ദിപ്പൂര്‍ കാട്ടതീയില്‍ അകപ്പെട്ടവ തന്നെയാണോ…?

വിവരണം ബന്ദിപ്പൂര്‍ വനത്തിലെ തീപിടുത്തത്തില്‍ ചത്ത മൃഗങ്ങളുടെ ചിത്രങ്ങള്‍ എന്ന പേരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധാരാളം ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മനുഷ്യാ ഈ ശാപം നീ എവിടെ തീർക്കും ? എന്ന തലക്കെട്ട് നല്‍കി odiashine.com എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലും ചിത്രത്തെ കുറിച്ച് ലേഖനം എഴുതുകയും ചെയ്തു. എന്നാല്‍ ഈ ചിത്രങ്ങള്‍ ബന്ദിപ്പൂര്‍ വനത്തിലെ തീപിടിത്തത്തില്‍ അഗ്നിക്ക് ഇരയാക്കിപ്പെട്ട മൃഗങ്ങളുടേതു തന്നെയാണോ പരിശോധിക്കാം. വിസ്തുത വിശകലനം പ്രചരിക്കുന്ന ഓരോ ചിത്രവും വ്യാജമാണെന്നതാണ് വസ്തുത. ഓരോന്നും പല വര്‍ഷങ്ങളില്‍ […]

Continue Reading

പുൽവാമ ആക്രമണത്തിന് ശേഷം രാഹുല്‍ ഗാന്ധി ഡാന്‍സ് ചെയതുവോ?

• വിവരണം രാജ്യത്തെ നടുക്കിയ പുലവാമ ഭീകരാക്രമണത്തെ തുടർന്ന്  ദേശീയരാഷ്ട്രീയത്തിൽ പ്രധാന എതിരാളികളായ ബിജെപിയും കോൺഗ്രസും തമ്മിൽ വലിയ ആരോപണങ്ങളും വിമർശനങ്ങളും ആണ് പരസ്പരം ഉന്നയിക്കുന്നത്. രാജ്യം നടുങ്ങിയ സ്ഫോടനസമയത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജിം കോർബറ്റ് നാഷണൽ പാർക്കിൽ ഫോട്ടോഷൂട്ട് നടത്തുകയായിരുന്നുവെന്ന് രാഹുൽഗാന്ധി ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആരോപണത്തെ ഒരു ബൂമറാങ്ങ് പ്രഹരം പോലെ പ്രതിരോധിക്കാനായി രാഹുലിനെതിരെ വീഡിയോയുമായി ബിജെപി രംഗത്ത് വന്നിട്ടുണ്ട്. പുലവാമ ഭീകര ആക്രമണത്തിന്റെ സമയത്ത് രാഹുൽ ഗാന്ധി നയിച്ച രാഷ്ട്രീയ […]

Continue Reading

ഭൂതത്താന്‍കെട്ടിലെ കശ്മല സംഘങ്ങള്‍ കെട്ടുകഥയോ?

വിവരണം ‘കമിതാക്കളായി എത്തുന്നതില്‍ ആണ്‍കുട്ടികളെ വിരട്ടിയോടിച്ച് പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച് ഉപേക്ഷിക്കുന്നു.. ഭൂതത്താന്‍ കെട്ടില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കശ്​മലന്‍മാര്‍! എന്ന തലക്കെട്ടു നല്‍കി ഡെയ്‍ലി ഇന്ത്യന്‍ ഹെറാള്‍ഡ് എന്നൊരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ അവരുടെ സൈറ്റിലും പിന്നീട് ഫേസ്ബുക്ക് പേജിലും പ്രചരിപ്പിച്ച ഒരു വാര്‍ത്തയാണിത്. എറണാകുളം ജില്ലയിലെ ഭൂതത്താന്‍കെട്ട് ഡാമും റിസര്‍വ് വനവും കാണാന്‍ എത്തുന്ന കമിതാക്കള്‍ക്കു നേരെ ലൈംഗിക അതികൃമം നടത്തുന്ന സംഘങ്ങള്‍ പ്രദേശത്ത് വിലസുന്നു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയെന്ന നിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്രിമിനല്‍ സംഘത്തെ […]

Continue Reading

ഇന്ത്യയെ ഭയന്ന് പാക്കിസ്ഥാൻ സ്വന്തം വിമാനം വെടിവെച്ച് വീഴ്ത്തിയോ? സത്യമിതാണ്

• വിവരണം ‘ഇന്ത്യപ്പേടിയിൽ തെറ്റിദ്ധരിച്ച് പാക്കിസ്ഥാൻ സ്വന്തം വിമാനം വെടിവെച്ചിട്ടു’ എന്ന് തലക്കെട്ട് നൽകിയൊരു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് ഡെയിലി എന്നയൊരു ഓൺലൈൻ ന്യൂസ് പോർട്ടലാണ് ഇത്തരത്തിലൊരു വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഏതുനിമിഷവും ഇന്ത്യയുടെ പ്രത്യാക്രമണം പ്രതീക്ഷിച്ച് ഭയത്തോടെ കഴിയുകയാണ് പാക്കിസ്ഥാൻ എന്നാണ് വാർത്തയുടെ ഉള്ളടക്കം.  ഈ സാഹചര്യത്തിൽ അതിർത്തി കടന്നെത്തിയ ഇന്ത്യൻ യുദ്ധവിമാനം ആണെന്ന് തെറ്റിദ്ധരിച്ച് സ്വന്തം വിമാനം ലാഹോറിൽ പാക്കിസ്ഥാൻ പട്ടാളം തന്നെ വെടിവെച്ചിട്ടു എന്നും ഈസ്റ്റ് […]

Continue Reading

യോഗി ആദിത്യനാഥ് പ്രസംഗിച്ചത് ഒഴിഞ്ഞ കസേരകള്‍ക്ക് മുന്‍പിലോ? യാഥാര്‍ത്ഥ്യമെന്ത്?

വിവരണം ശബരിമല വിഷയം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാന്‍ പത്തനംതിട്ടയില്‍ ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യാതിഥിയായി കഴിഞ്ഞ ദിവസം എത്തിയരുന്നു. എന്നാല്‍ സമ്മേളനത്തിലെ ജനപങ്കാഴിത്തം സംബന്ധിച്ച ആക്ഷേപമുയര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികളും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി യോഗിയുടെ പ്രസംഗം എന്ന പേരില്‍ ഒരു വീഡിയോയും പ്രചരിപ്പിക്കുന്നുണ്ട്. ഇതിനു പിന്നിലെ വാസ്തവം എന്താണെന്നതു പരിശോധിക്കാം. വസ്തുത വിശകലനം ശബരിമല വിഷയം ആളിപ്പടര്‍ത്തി ലോക്സഭ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ വോട്ടുബാങ്കിനെ ഒപ്പം […]

Continue Reading

നെഹ്റു കുടുംബത്തിനെതിരെയുള്ള ആക്ഷേപങ്ങൾ വസ്തുതാപരമോ?

• വിവരണം ജവഹർലാൽ നെഹ്റുവിന്റെ  ആദർശങ്ങളാണ് ഇന്ത്യയുടെ വളർച്ചയെ പിന്നോട്ടടിക്കാൻ കാരണമായതെന്ന തരത്തിലുള്ള പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കുറെയധികം നാളുകളായി ചില പേജുകളും ഗ്രൂപ്പുകളും ചർച്ചചെയ്ത് സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയമായ എതിർപ്പും അതിൽനിന്നുണ്ടാകുന്ന വെറുപ്പും തന്നെയാണ്  പല പ്രചരണങ്ങൾക്കും പിന്നിൽ. അത്തരം ഒരു പോസ്റ്റാണ് കഴിഞ്ഞദിവസം ‘ഭാരതീയൻ’ എന്ന ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചത്. ‘ ഖാൻ ഗാന്ധി ആയതെങ്ങനെ? നെഹ്റു എന്ന രാജ്യദ്രോഹിയായ മുസ്ലിം കുടുംബം എങ്ങനെ ഭാരതത്തിൽ അധികാരത്തിലെത്തി ഹിന്ദുവിനെ നശിപ്പിച്ചത് ഈ കോൺഗ്രസ് കുടുംബം.’  എന്ന് […]

Continue Reading