തിരുവല്ലയില്‍ നടുറോഡില്‍ യുവാവ് കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ നിലവിലെ അവസ്ഥയെന്താണ്?
വിവരണം
പ്രേമനൈരാശ്യത്തിന്‍റെ പേരില്‍ തിരുവല്ലയില്‍ നടുറോഡില്‍ പെണ്‍കുട്ടിയെ പെട്രോളിഴിച്ചു കത്തിച്ച സംഭവത്തെ കുറിച്ചു പല പ്രചരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ അരങ്ങേറുന്നത്. 2019 മാര്‍ച്ച് 12നു രാവിലെയാണ് പെണ്‍കുട്ടിയെ നഗരമധ്യത്തില്‍ കുമ്പനാട് സ്വദേശിയായ അജിന്‍ റെജി എന്ന യുവാവ് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. നാട്ടുകാര്‍ ഇടപെട്ടു പെണ്‍കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. 60 ശതമാനത്തിലധികം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍ സംഭവം നടന്നതിന്‍റെ തൊട്ടടുത്ത ദിവസമായ മാര്‍ച്ച് 13ന് പെണ്‍കുട്ടി മരിച്ചെന്നും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. പല പ്രമുഖ പേജുകളും പ്രൊഫൈലുകളും ഇത് പങ്കുവച്ചു. ജെയിംസ് റോക്കറ്റ്‍ഫെല്ലര്‍ എന്നയാളിന്‍റെ പ്രൊഫൈലില്‍ പെണ്‍കുട്ടി മരിച്ചെന്ന പ്രചരണം നടത്തിയിരുന്നു. ഈ പോസ്റ്റിനു ലഭിച്ചത് 325 ഷെയറുകളാണ്. എന്നാല്‍ പെണ്‍കുട്ടിക്ക് എന്ത് സംഭവിച്ചെന്ന് പരിശോധിക്കാം.
Facebook Post | Archived Link |
Facebook Post | Archived Link |
വസ്തുത വിശകലനം
ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും പെണ്‍കുട്ടി ഇപ്പോളും എറണാകുളം മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്ന വിവരം ലഭിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി പബ്ലിക് റിലേഷന്‍ വിഭാഗം അധികൃതര്‍ അറിയിച്ചു. വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് ചികിത്സ നല്‍കിവരുന്നത്. സ്ഥിതിയില്‍ മാറ്റമുണ്ടാകുമോയെന്നതിനെ കുറിച്ചും പറയാന്‍ കഴിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
നിഗമനം
ആശുപത്രി അധികൃതരുടെ പ്രതികരണത്തില്‍ തന്നെ പെണ്‍കുട്ടിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് വ്യക്തമാണ്. ഇതിന് പുറമെ പെണ്‍കുട്ടി മരിച്ചെന്ന പ്രചരണം വ്യാജമാണെന്ന് ഉന്നയിച്ച് കേരള പോലീസും രംഗത്ത് വന്നിരുന്നു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവരുടെ പേരില്‍ കേസ് ചുമത്താനും പോലീസ് തീരുമാനിച്ചതായും പല പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളും പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രചരിപ്പിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
വാര്‍ത്ത ലിങ്കുകള്‍
Janayugomonline.com | Archived Link |
Rashtradeepika.com | Archived Link |
Title:തിരുവല്ലയില്‍ നടുറോഡില്‍ യുവാവ് കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ നിലവിലെ അവസ്ഥയെന്താണ്?
Fact Check By: Harishankar PrasadResult: False