FACT CHECK: ബംഗാളിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഈ ഫോട്ടോ ബംഗ്ലാദേശിലെതാണ്…

രാഷ്ട്രീയം | Politics

Image Credits: AFP, Getty Images.

ബംഗാളില്‍ നടക്കുന്ന ആക്രമങ്ങളുടെ ചിത്രം എന്ന് തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്. 

പക്ഷെ ഈ ചിത്രത്തിന് ബംഗാളുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് സാമുഹ മാധ്യമങ്ങളിലെ പ്രചരണവും ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.

പ്രചരണം

Screenshot: Viral Image claimed to be from Bengal by Facebook User.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വ്യക്തി കല്ലെറിയുന്നതതായി കാണാം. പിന്നിലൊരു വ്യക്തി മാസ്ക് ധരിച്ച് നില്‍ക്കുന്നതും ചിത്രത്തില്‍ കാണുന്നു. ഇവരുടെ പിന്നില്‍ വാഹനങ്ങള്‍ കത്തുന്നതായും നമുക്ക് കാണാം.

ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “പാണന്മാര്‍ പാടി പുകഴ്ത്തുന്ന ബംഗാള്‍ മോഡല്‍ മതേതര ഇന്ത്യ സക്കുലര്‍ ഭാരതം.”

പോസ്റ്റില്‍ ബംഗാളില്‍ രാഷ്‌ട്രപതി ഭരണം പ്രഖ്യാപിക്കണം എന്ന് ആവശ്യപെട്ട് തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ നിലവില്‍ ബംഗാളില്‍ നടക്കുന്ന ആക്രമങ്ങളെ കുറിച്ചും പല വാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പോസ്റ്റിന്‍റെ അടികുറിപ്പ് ചുരുക്കത്തില്‍ ഇങ്ങനെയാണ്:

“ബംഗാളിലെ അക്രമം സാംസ്‌കാരിക നായ്ക്കൾ കുരക്കില്ല ഒരു പാർവതിയും പ്രതികരിക്കില്ല ഒരു കമ്മിയും മിണ്ടില്ല

മലയാളമനോരമ ഏഷ്യാനെറ്റ്‌ കൈരളി റിപ്പോർട്ടർ മാതൃഭൂമി മീഡിയവൺ ഒരു ചർച്ചയും നടത്തില്ല അവർ മോഡിയുടെ മലം മാത്രമേ പരിശോധന നടത്തു

രഞ്ജിത്ത് പണിക്കരുടെയും ഹരീഷ് പേരാഡിയുടെയും വായിൽ പഴം തിരുകിയിരിക്കുകയാണ്

സ്ത്രീ ശാക്തികരണ ചേച്ചിമാർ ഉറക്കമാണ്

#ബംഗാൾ_നരഹത്യക്കെതിരെ

#പ്രതിഷേധം……

അരലക്ഷത്തോളം വീടുകളും,ഓഫീസുകളും അക്രമിക്കപ്പട്ടു.

ജീവൻ പൊലിഞ്ഞവർ ഏറെ..

നിരവധി അമ്മമാർ അക്രമിക്കപ്പെട്ടു.യുവതികൾ ബലാത്സംഗം പെട്ടു….”

എന്നാല്‍ ‘ബംഗാള്‍ മോഡല്‍’ എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന ഈ ചിത്രം ബംഗാളിലെതാണോ, അല്ലയോ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ബി.ബി.സി. തമിഴ് പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍യും ലഭിച്ചു. വാര്‍ത്ത‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാസങ്ങള്‍ക്ക് മുമ്പേ ബംഗ്ലാദേശ് സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ അവിടെ തീവ്ര ഇസ്ലാമിക സംഘടനകള്‍ അദ്ദേഹത്തിനെതിരെ നടത്തിയ പ്രതിഷേധത്തെയും അതേതുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ കുറിച്ചുമാണ്. വാര്‍ത്ത‍യില്‍ ഈ ചിത്രം നല്‍കിയിട്ടുണ്ട്. വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിയിട്ടുണ്ട്.

Screenshot: BBC Tamil article, dated: 27 Mar 2021. titled: நரேந்திர மோதி வருகையை எதிர்த்து போராட்டம்: வங்கதேசத்தில் 5 பேர் பலி

ലേഖനം വായിക്കാന്‍-BBC Tamil | Archived Link

ഈ ലേഖനത്തിന്‍റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഈ ചിത്രം ഗെറ്റി ഇമേജസ് എന്ന സ്റ്റോക്ക്‌ ഇമേജ് വെബ്സൈറ്റില്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ഞങ്ങള്‍ക്ക് ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ചില്‍ ബംഗ്ലാദേശില്‍ സന്ദര്‍ശനത്തിനായി എത്തിയപ്പോള്‍ അദ്ദേഹത്തിനെതിരെയുണ്ടായ പ്രതിഷേധത്തിന്‍റെ ഇടയില്‍ നടന്ന സംഘര്‍ഷത്തിന്‍റെ ചിത്രമാണ് ഇത്. എ.എഫ്.പിക്ക് വേണ്ടി ഈ ചിത്രം പകര്‍ത്തിയത് മുനീര്‍ ഉസ് സമാന്‍ എന്ന ഫോട്ടോഗ്രഫരാണ്.

Embed from Getty Images

നിഗമനം

ഈ ചിത്രം ബംഗാളിലെതല്ല പകരം ബംഗ്ലാദേശിലെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്. ഈ ചിത്രം പ്രധാനമന്ത്രി മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന്‍റെ ഇടയിലുണ്ടായ സംഘര്‍ഷത്തിന്‍റെതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ബംഗാളിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഈ ഫോട്ടോ ബംഗ്ലാദേശിലെതാണ്…

Fact Check By: Mukundan K 

Result: Misleading