
വിവരണം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ വലിയ വിവാദങ്ങള്‍ക്ക് കൂടിയാണ് തുടക്കം കുറിച്ചിരിക്കുന്നത്. മലയാളം സിനിമയിലെ പല മുന്‍നിര നടന്മാര്‍ക്കും സംവിധായകര്‍ക്കുമെല്ലാം എതിരെ ലൈംഗിക പീഡന പരാതികള്‍ ഉയര്‍ന്നിരിക്കുകയാണ്. ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ആ സ്ഥാനം രാജി വെച്ചിരുന്നു. ഇതിന് പിന്നാലെ ന്യൂഡ് മോഡലായ രശ്മി നായര്‍ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
രഞ്ജിത്ത് സാറിന് പീഡിപ്പിക്കാനുള്ള ശേഷിയില്ലായെന്നത് എനിക്ക് നേരിട്ട് അറിയുന്ന കാര്യം. കമ്മ്യൂണിസ്റ്റിനെതിരെ എന്തും പറയാമെന്ന അവസ്ഥ മാറണം എന്ന് രശ്മി നായര്‍ പറഞ്ഞു എന്ന പേരിലാണ് പ്രചരണം. ടി21 എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ ന്യൂസ് കാര്‍ഡ് എന്ന പേരിലാണ് പ്രചരണം. പാല്‍ക്കാരന്‍ പാല എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും ഇതെ ന്യൂസ് കാര്‍ഡ് വീഡിയോ രൂപേണ പങ്കുവെച്ചതിന് 1,400ല്‍ അധികം റിയാക്ഷനുകളും 224ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ടി21 ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ ടി21 ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും ഇത്തരമൊരു ന്യൂസ് കാര്‍ഡ് കണ്ടെത്താന്‍ കഴിഞ്ഞില്ലാ. മാത്രമല്ലാ പ്രചരണത്തിനെതിരെ അവര്‍ ഒരു പോസ്റ്റ് പങ്കുവെച്ചതായും കണ്ടെത്താന്‍ കഴിഞ്ഞു. ടി21ന്‍റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമാണെന്ന പ്രതകരിച്ചാണ് പോസ്റ്റ് പോസ്റ്റ് പങ്കുവെച്ചിട്ടള്ളത്.
ടി21 ഫെയ്‌സ്ബുക്ക് പോസ്റ്റ് –
രശ്മി നായരുടെ സമൂഹമാധ്യമങ്ങളിലെ പേജ് പരിശോധിച്ചതില്‍ നിന്നും ഇത്തരമൊരു പ്രതികരണം നടത്തിയതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാ.
നിഗമനം
ടി21ന്‍റെ പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിക്കുന്നതാണെന്നും രശ്മി നായര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതായി കണ്ടെത്താനും കഴിഞ്ഞിട്ടില്ലാ. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:സംവിധായകന്‍ രഞ്ജിത്തിനെ കുറിച്ച് രശ്മി നായര്‍ പറഞ്ഞു എന്ന പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: False
