Blasphemy Row | നുപുര്‍ ശര്‍മ്മയെ പിന്തുണച്ച് പറയുന്ന ഈ സ്ത്രി മുസ്ലിമല്ല; സത്യാവസ്ഥ അറിയൂ...
നുപുര്‍ ശര്‍മ്മയെ പിന്തുണച്ച് ഒരു മുസ്ലിം യുവതി ഇറക്കിയ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വീഡിയോയില്‍ കാണുന്ന സ്ത്രി മുസ്ലിമല്ല എന്ന് കണ്ടെത്തി. വൈറല്‍ വീഡിയോയില്‍ മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മുന്‍ ബിജെപി വക്താവായ നുപുര്‍ ശര്‍മ്മയെ പിന്തുണയ്ക്കുന്ന ഈ സ്ത്രി ആരാണ് നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു യുവതിയുടെ വീഡിയോ കാണാം. വീഡിയോയില്‍ യുവതി പ്രാവചക നിന്ദയുടെ ആരോപണം നേരിടുന്ന മുന്‍ ബിജെപി പ്രവക്താവായ നുപുര്‍ ശര്‍മ്മയെ പിന്തുണച്ച് പ്രസംഗിക്കുന്നതതായി കാണാം. ഈ യുവതി മുസ്ലിമാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“#നുപുർ ശർമ്മക്ക്.. പിന്തുണയുമായി.......
...
മുസ്ലിം യുവതി ,,,,, 👍 നുപുർ ശർമ പറഞ്ഞ സത്യം ,, സത്യമാണെന്ന് ഈ മുസ്ലിം യുവതി ധൈര്യത്തോട്,, ചങ്കൂറ്റത്തോട് പറയുന്നു...👍
മതതീവ്രവാദികൾ ആയ വിവരദോഷികൾ ആണ് പ്രശ്നക്കാർ ഇപ്പോൾ മനസ്സിൽ ആയി ,, 👍
# support# muslim woman # Nupur Sharm 💖”
എന്നാല്‍ ആരാണ് ഈ യുവതി? സത്യത്തില്‍ ഈ യുവതി മുസ്ലിമാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ ട്വിറ്ററില്‍ ലഭിച്ചു. ആള്ട്ട് ന്യൂസിന്‍റെ സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ഈ വീഡിയോ തന്‍റെ ട്വിട്ടര്‍ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തിരുന്നു. ഈ യുവതി ഡല്‍ഹിയിലെ ഒരു ബിജെപി കൌണ്‍സില്‍ര്‍ രാധിക അബ്രോള്‍ ആണ് എന്ന് ഈ ട്വീറ്റില്‍ പറയുന്നുണ്ട്.
ഞങ്ങള്‍ രാധിക അബ്രോലിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഈ വീഡിയോ അവര്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. പക്ഷെ സുബൈറിന്‍റെ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് വെച്ച് ചെയ്ത ഈ ട്വീറ്റ് പക്ഷെ ഇപ്പോഴും അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നമുക്ക് കാണാം.
രാധിക അബ്രോള്‍ ഡല്‍ഹിയിലെ സൌത്ത് ഡല്‍ഹിയിലെ സൌത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ ഒരു ബിജെപി കൌണ്‍സിലറാണ്. രാധിക അബ്രോളിന്‍റെ ഫെസ്ബൂക്ക് പേജ് പരിശോധിച്ചാല്‍ അവര്‍ ഹിന്ദു ആണ് എന്ന് വ്യക്തമാകും. ഹിന്ദു ദൈവങ്ങളെ പൂജിക്കുന്ന അവരുടെ പല ചിത്രങ്ങള്‍ നമുക്ക് അവരുടെ പേജില്‍ കാണാം.
നിഗമനം
വീഡിയോയില്‍ നുപുര്‍ ശര്‍മ്മയെ പിന്തുണച്ച് പ്രസംഗിക്കുന്ന യുവതി മുസ്ലിമല്ല പകരം ഡല്‍ഹിയിലെ ഒരു ബിജെപി കൌണ്‍സിലര്‍ രാധിക അബ്രോലാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)
Title:Blasphemy Row | നുപുര്‍ ശര്‍മ്മയെ പിന്തുണച്ച് പറയുന്ന ഈ സ്ത്രി മുസ്ലിമല്ല; സത്യാവസ്ഥ അറിയൂ...
Fact Check By: Mukundan KResult: False