
80കളുടെ ഒടുക്കം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത രാമായണ്‍ സീരിയല്‍ ഇപ്പൊഴും അക്കാലത്തെ കുട്ടികളായിരുന്ന വലിയൊരു വിഭാഗത്തിന് ഗൃഹാതുരത്വം നിറക്കുന്ന ഓര്‍മകളാണ്. ഹിന്ദി അറിയാത്തവരും ഹിന്ദി ഭാഷയെ വെറുത്തവര്‍ പോലും അക്കാലത്ത് സീരിയലിന്‍റെ ടൈറ്റില്‍ ഗാനം ആലപിച്ചു നടന്നു. വിദേശരാജ്യത്ത് രണ്ടു കുട്ടികള്‍ രാമായണ്‍ സീരിയലിന്‍റെ ടൈറ്റില്‍ ഗാനം ആലപിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ ഈയിടെ പ്രചരിക്കുന്നുണ്ട്.
പ്രചരണം
രണ്ട് അമേരിക്കന്‍ കുട്ടികളാണ് ടാലന്‍റ് ഷോയിൽ രാമായണം സീരിയലിന്‍റെ ടൈറ്റിൽ ഗാനം ആലപിച്ചതായി അവകാശപ്പെടുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*രാമാനന്ദ് സാഗറിന്റെ രാമായണം ടിവി സീരിയലിലെ ടൈറ്റിൽ സോംഗ് യുഎസിൽ നടന്ന ഒരു ലൈവ് ഷോയിൽ രണ്ട് അമേരിക്കൻ കുട്ടികൾ ആലപിച്ച ഗാനം വൈറലാകുന്നു. റാം എന്ന വാക്കുകൾ കേൾക്കുമ്പോൾ ഷോയിലെ വിധികർത്താക്കളുടെ കണ്ണുകൾ ഈറനാകുന്നു. അതാണ് റാം നാമിന്റെ ഭംഗി. 🙏ജയ് ശ്രീറാം* 🙏”
എന്നാല്‍ എഡിറ്റഡ് വീഡിയോ ആണ് പ്രചരിക്കുന്നതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇങ്ങനെ
പോസ്റ്റിൽ പങ്കുവെച്ച വീഡിയോ സ്‌കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ യുട്യൂബ് ചാനലിൽ ഇതേ വീഡിയോ കണ്ടെത്തി.

ഈ യഥാർത്ഥ വീഡിയോയിൽ ആ യുവ ഗായകർ ആലപിക്കുന്നത് രാമായണ്‍ സീരിയലിന്‍റെ ടൈറ്റില്‍ ഗാനമല്ല. പോപ്പ് ഗായകരായ ബാഴ്‌സ് & മെലഡി ബ്രിട്ടൻസ് ഗോട്ട് ടാലന്‍റ്’ ഷോയിൽ ആലപിച്ച മറ്റൊരു ഗാനമാണിത്.
‘ ബ്രിട്ടൻസ് ഗോട്ട് ടാലന്‍റ്’ ഔദ്യോഗിക യുട്യൂബ് ചാനലിലാണ് വീഡിയോ പോസ്റ്റു ചെയ്തിട്ടുള്ളത്. ബാർസ് & മെലഡി ഗ്രൂപ്പിലെ യുവ പോപ്പ് ഗായകരായ ലിയാൻഡ്രെയും ചാർളിയും ‘ബ്രിട്ടൻസ് ഗോട്ട് ടാലന്‍റ് 2014’ ഷോയിൽ പങ്കെടുത്ത് ആലപിച്ചതാണിത്. ഈ ഗായകർ ഇംഗ്ലീഷ് ഭാഷയിലാണ് ആലാപനം നടത്തിയത്. ‘ബ്രിട്ടൻസ് ഗോട്ട് ടാലന്‍റ്’ 2014 പ്രോഗ്രാമിൽ പോപ്പ് ഗായകരുടെ മറ്റ് പ്രകടനങ്ങളും ചാനലിലുണ്ട്.
ബാർസ് & മെലഡി (BAM) ഗ്രൂപ്പിലെ ലിയോണ്ട്രെ ഡെവ്രീസ് (ബാർ), ചാർലി ലെനെഹാൻ (മെലഡി) എന്നിവർ യുകെയിലെ ജനപ്രിയ പോപ്പ് ഗായകരാണ്. ലിയോണ്ട്രെ ഡെവ്‌റിസ് ജനിച്ചതും വളർന്നതും യുകെയിലെ വെയിൽസിലാണ്. കൂടാതെ, ചാർലി ജനിച്ചതും വളർന്നതും സൗത്ത് ഇംഗ്ലണ്ടിലാണ്.
ഒറിജിനൽ വീഡിയോയിലെ ഓഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്ത് രാമായണ്‍ സീരിയൽ ഗാനം കൂട്ടിച്ചേര്‍ത്ത് പ്രചരിപ്പിക്കുകയാണ്.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റഡാണ്. ബ്രിട്ടണിലെ ടാലന്‍റ് ഷോയില്‍ യുവ ബ്രിട്ടീഷ് ഗായകർ ആലപിക്കുന്നത് രാമായണ്‍ ടൈറ്റില്‍ ഗാനമല്ല. അവര്‍ ആലപിക്കുന്ന ഇംഗ്ലിഷ് ഗാനത്തിന്‍റെ ഓഡിയോ എഡിറ്റ് ചെയ്ത് രാമായണ്‍ ടൈറ്റില്‍ ഗാനം കൂട്ടിച്ചേര്‍ത്ത് പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Title:ബ്രിട്ടീഷ് ഗായകർ രാമായണ്‍ സീരിയല്‍ ടൈറ്റില്‍ ഗാനം ആലപിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നത് എഡിറ്റഡ് ദൃശ്യങ്ങൾ
Written By: Vasuki SResult: Altered
