പലസ്തീൻ അനുകൂല സമരത്തിനിടെ മുസ്ലിം സ്ത്രീയെ ജർമൻ പോലീസ് പിടികൂടിയ പഴയ വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…

കൊലപാതകത്തിന് ശ്രമിച്ച സ്ത്രീയെ ജർമൻ പോലീസ് പിടികൂടിയ ദൃശ്യങ്ങൾ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പോലീസ് ബലംപ്രയോഗിച്ച് ബൂർഖ ധരിച്ച ഒരു സ്ത്രീയെ പിടികൂടി കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. 15 വയസ്സുള്ള പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച മുസ്ലിം സ്ത്രീയെ പോലീസ് പിടികൂടിയ ദൃശ്യങ്ങളാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ജർമനിയിൽ 15 വയസ്സുള്ള സ്വദേശി പെൺകുട്ടിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച സ്ത്രീയെ പോലീസ് കീഴ്പ്പെടുത്തുന്നു. ഇവറ്റകളുടെ ഉള്ളിൽ നിറയെ വിഷമാണ്..കൊടും വിഷം..ചെറു പ്രായം മുതൽ തലച്ചോറിൽ കുത്തികയറ്റുന്ന […]

Continue Reading

ശശി തരൂർ വിദേശമന്ത്രി ആയിരുന്ന കാലത്ത് അമേരിക്കയിൽ പങ്കെടുത്ത വിരുന്നിൽ പാക് വിദേശകാര്യ മന്ത്രി ഉണ്ടായിരുന്നു എന്ന പ്രചരണം വ്യാജമാണ്, സത്യമിങ്ങനെ..

ശശി തരൂര്‍  യുപിഎ സര്‍ക്കാരിലെ വിദേശകാര്യമന്ത്രിയായിരുന്ന കാലത്ത് അമേരിക്ക സന്ദർശനത്തിനിടെ ഒരുക്കിയ വിരുന്നു സൽക്കാരത്തിൽ അമേരിക്കയിലെ വിവാദ വ്യവസായി ജോര്‍ജ് സോറസ് പങ്കെടുത്തുവെന്ന് ബിജെപി ഈയിടെ ആരോപിച്ചിരുന്നു. ഇത് കോൺഗ്രസ്സിന് സോറസുമായുള്ള ബന്ധമാണ് വ്യക്തമാക്കുന്നത് എന്നായിരുന്നു ബിജെപി ആരോപിച്ചത്. ഇതിനുശേഷം സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  പാക്കിസ്ഥാന്‍ മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയെ ശശി തരൂർ സംഘടിപ്പിച്ച വിരുന്നിൽ ക്ഷണിച്ചുവെന്ന്  ജന്മഭൂമി ഓണ്‍ലൈന്‍ വാർത്ത നല്‍കിയതിന്റെ സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്. FB post […]

Continue Reading

ജൂലൈ മാസത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കാല്‍ നഷ്ടപ്പെട്ട യുവാവിനെ മറ്റൊരു പലസ്തീൻ യുവാവായി അവതരിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം…

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പലസ്തീൻ യുവാവ് തൊട്ടടുത്ത ദിവസം തന്നെ ഗാസയിൽ വീഡിയോയുണ്ടാക്കുന്നു എന്ന് അവകാശപ്പെട്ട്  പലസ്തീൻകാർ ഇസ്രായേലിനെ ലോകത്തിന്‍റെ മുന്നിൽ താഴത്താൻ നാടകം കളിക്കുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്. ഈ പ്രചരണത്തിന്‍റെ അടിസ്ഥാനത്തിൽ രണ്ട്  വീഡിയോകളാണ്.  പക്ഷെ ഈ വീഡിയോകളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോകൾ തമ്മിൽ യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോകളുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ […]

Continue Reading

വെല്‍ഫെയര്‍ പാര്‍ട്ടി പാലസ്തീന്‍ അനുകൂല പ്രകടനത്തില്‍ ഇറ്റലി പതാക ഉപയോഗിച്ചുവെന്ന് തെറ്റായ പ്രചരണം… സത്യമിങ്ങനെ… 

സോഷ്യല്‍ വെല്‍ഫെയര്‍ പാര്ട്ടി ഈയിടെ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തില്‍ അങ്ങോളമിങ്ങോളം മാര്‍ച്ച് നടത്തിയിരുന്നു. പ്രകടനക്കാർ ഇറ്റലിയുടെ ദേശീയ പതാക ഉയര്‍ത്തിയാണ് പ്രകടനം നടത്തിയതെന്ന് അവകാശപ്പെട്ട് ചില ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നുണ്ട്.  പ്രചരണം  പ്രചരിക്കുന്ന ചിത്രത്തില്‍ പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള വലിയ ബാനര്‍ പിടിച്ച് പ്രകടനം നടത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ കാണാം. ബാനറില്‍ വെല്‍ഫെയര്‍ പാര്‍ട്ടി എന്നു എഴുതിയിരിക്കുന്നത് വ്യക്തമാണ്. പ്രകടനക്കാര്‍ പാര്‍ട്ടി പതാകയ്ക്ക് പകരം ഇറ്റലിയുടെ പതാകയാണ് പിടിച്ചിരിക്കുന്നത് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ:  […]

Continue Reading

പലസ്തീന്‍ അനുകൂലികള്‍ ബഹ്റൈനില്‍ ഇസ്രയേല്‍ എംബസിക്ക് തീ കൊളുത്തുന്ന ദൃശ്യങ്ങള്‍- പ്രചരിക്കുന്നത് പത്തു വര്‍ഷം പഴക്കമുള്ള വീഡിയോ

ഹമാസ് രണ്ടു ബന്ധികളെ വിട്ടയക്കുകയും ഇസ്രയേല്‍ ഗാസയുടെ മുകളില്‍ നടപ്പാക്കിയിരുന്ന ഉപരോധം ഭാഗികമായി പിന്‍വലിക്കുകയും ചെയ്തതോടെ സംഘര്‍ഷാവസ്ഥയ്ക്ക് അല്‍പം അയവ് വന്നിട്ടുണ്ട്. പാലസ്തീന്‍-ഇസ്രയേല്‍  സംഘര്‍ഷത്തെ തുടര്‍ന്ന് പല മുസ്ലിം രാഷ്ട്രങ്ങളും ഇസ്രയേല്‍ എംബസി ഒഴിപ്പിക്കുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. പലസ്തീന്‍ അനുകൂലികള്‍ ഇസ്രയേല്‍ എംബസി അഗ്നിക്ക് ഇരയാക്കി എന്ന മട്ടില്‍ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  കത്തിച്ച പന്തങ്ങള്‍ ഒരു സംഘം ആളുകള്‍ ഒരുമിച്ച് ഒരു കെട്ടിടത്തിന് നേര്‍ക്ക് എറിഞ്ഞ് കെട്ടിടം കത്തിക്കുന്നത് കാണാം. […]

Continue Reading

പലസ്തീൻ പ്രശ്നത്തിൽ സൗദി രാജകുമാരൻ ഇസ്രായേലിനെ അപലപിക്കുന്നു…  പ്രചരിക്കുന്ന വീഡിയോ 2020 ലേതാണ്…

തീവ്രവാദ സംഘടനയായ ഹമാസ് ഇസ്രായേലിനെതിരെ ഒക്ടോബർ ആദ്യവാരം വലിയ സൈനിക ആക്രമണം അഴിച്ചുവിട്ടതിനെ തുടർന്ന്  ഇസ്രായേൽ സേന പ്രത്യാക്രമണം ആരംഭിച്ചു. അങ്ങോട്ടുമിങ്ങോട്ടുമുള്ള തുടർ ആക്രമണങ്ങളും  സമ്പൂർണ്ണ ഉപരോധവും മൂലം ഇസ്രായേലിൽ 1,400-ലധികം പേരുടെയും ഗാസയിൽ 4,137-ലധികം ഫലസ്തീനുകളുടെയും ജീവൻ നഷ്ടപ്പെട്ടു എന്നാണ് കണക്കുകൾ അറിയിക്കുന്നത്. ഇതിനിടെ ഇസ്രായേലിനെ വിമർശിക്കുന്ന സൗദി രാജകുമാരൻ തുർക്കി ബിൻ ഫൈസൽ അൽ സൗദിന്റെ ഒരു വീഡിയോ വൈറലാകുന്നുണ്ട്.  പ്രചരണം  സൗദി രാജകുമാരൻ ഇസ്രായേലിനെ അപലപിച്ച് പറയുന്നതിങ്ങനെ:   “സൈനീക അധിനിവേശത്തിൻ കീഴിൽ കഴിയുന്ന […]

Continue Reading