‘അയോധ്യ പ്രതിഷ്ഠ ചടങ്ങിലേക്ക് വീടുകളിലെത്തി ജനങ്ങളെ നേരിട്ട് ക്ഷണിക്കുന്ന പ്രധാനമന്ത്രി’ എന്നു പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രതിഷ്ഠ കർമ്മത്തിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതിനിടെ അയോധ്യ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. പ്രതിഷ്ഠാ കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ നിശ്ചയിച്ചിട്ടുള്ളവര്‍ക്ക് ക്ഷണക്കത്തുകള്‍ നല്കുന്നുണ്ട്. ഇതുകൂടാതെ പ്രധാനമന്ത്രി മോദി വീടുകളിലെത്തി ആളുകളെ ക്ഷണിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഒരു വീട്ടില്‍ നിന്നും ഇറങ്ങി വരുന്നതും പാതയോരത്ത് കാത്തു നില്‍ക്കുന്ന  ജനങ്ങളെ കൈകളുയര്‍ത്തി അഭിവാദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. വീടുകള്‍ തോറും കയറിയിറങ്ങി […]

Continue Reading

ഡോ. മന്‍മോഹന്‍ സിംഗിന്‍റെ പേരില്‍ പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണ്… അദ്ദേഹത്തിന് സാമൂഹ്യ മാധ്യമ അക്കൌണ്ടുകളില്ല…

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്‍റെ പേരിലുള്ള ട്വീറ്റിന്‍റെ സ്‌ക്രീൻഷോട്ട് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. കുറിപ്പില്‍ അദ്ദേഹം കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ വിമര്‍ശിക്കുകയും നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്യുന്നു.  പ്രചരണം  “എനിക്കും വലിയ തീരുമാനങ്ങൾ എടുക്കാമായിരുന്നു, പക്ഷേ കോൺഗ്രസ് ഒരിക്കലും എന്‍റെ സ്വന്തം ഇഷ്ടപ്രകാരം ഒരു ജോലിയും ചെയ്യാൻ എന്നെ അനുവദിച്ചില്ല. നരേന്ദ്ര മോദി സ്വയം തീരുമാനങ്ങൾ എടുക്കുന്നു, അതുകൊണ്ടാണ് രാജ്യം പുരോഗമിക്കുന്നത്” എന്ന മട്ടിലുള്ള കാര്യങ്ങളാണ് ട്വീറ്റിൽ കുറിച്ചിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ […]

Continue Reading

രാജസ്ഥാനില്‍ രാമ നവമി ആഘോഷങ്ങള്‍ക്കിടെ വൈദ്യുതാഘാതമേറ്റ് മരണം… അപകടം വര്‍ഗീയ മാനങ്ങളോടെ പ്രചരിപ്പിക്കുന്നു

ആഘോഷങ്ങള്‍ക്കിടെ ഹൈടെൻഷൻ വൈദ്യുത കമ്പിയിൽ നിന്ന് ഏതാനും പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു വീഴുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വര്‍ഗീയ മാനങ്ങളോടെ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ശ്രീരാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിയുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ ശ്രമിച്ച ആളുകളാണ് ഷോക്കേറ്റ് മരിച്ചെന്നാണ് പ്രചരണം. ഇത് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ:  മുന്നിൽ ഉച്ചത്തിലുള്ള സംഗീതത്തിൽ നൃത്തം ചെയ്യുന്ന ഒരു സംഘത്തിന്റെ ഭാഗമായിരുന്നു വ്യക്തികളെന്നും അവരുടെ അനാദരവുള്ള പെരുമാറ്റത്തിനുള്ള ദൈവിക ശിക്ഷയാണ് സംഭവം എന്നും പോസ്റ്റ് അവകാശപ്പെടുന്നു.  FB post archived […]

Continue Reading