ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ്- ഗുണങ്ങളും വെല്ലുവിളികളും…

ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള ഭരണഘടന ഭേദഗതി ബില്ലും, ജമ്മുകശ്മീര്‍, ദില്ലി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് ബാധകമാക്കാന്‍ രണ്ടാമത്തെ ബില്ലും ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് എന്ന പ്രമേയത്തില്‍ ഭരണഘടന ഭേദഗതിയായി സഭയിലെത്തി. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ഭരണഘടനയുടെ 129-)o ഭേദഗതി എന്ന പേരിലാണ് ബില്‍ അവതരിപ്പിച്ചത്. ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചും തുടര്‍ന്ന് 100 ദിവസത്തിനകം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളും നടത്താന്‍ നിര്‍ദേശിക്കുന്നതാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ലുകള്‍. ഭരണഘടനയുടെ 82, […]

Continue Reading

ചാരവൃത്തിക്കായി കൊതുകിന്‍റെ യഥാര്‍ത്ഥ രൂപത്തിലുള്ള ഡ്രോണ്‍ ഇസ്രയേല്‍ വികസിപ്പിച്ചെന്നു പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം…? 

ലോകത്ത് എല്ലാ മേഖലകളിലും സാങ്കേതികത അനുദിനം വികസിച്ചു കൊണ്ടിരിക്കുകയാണ്. യുദ്ധോപകരണങ്ങൾ നിർമ്മിക്കുന്നതിൽ പല രാജ്യങ്ങളും സാങ്കേതികതയുടെ ഏറ്റവും പുതിയ പതിപ്പുകൾ ഉപയോഗിക്കുന്നു. ഇസ്രായേൽ കൊതുകിന്റെ രൂപത്തിലുള്ള ഒരു ഡ്രോൺ വികസിപ്പിച്ചു എന്നവകാശപ്പെട്ട് ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഒരു വിരൽത്തുമ്പിൽ ഇരിക്കുന്ന കൊതുകിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. കൊതുകിന്റെ ആകൃതിയിൽ നിർമ്മിച്ച ഉപകരണത്തിൽ ക്യാമറ, മൈക്രോഫോൺ, ഡിഎൻഎ സാമ്പിളുകൾ എടുക്കാനോ സബ്ക്യുട്ടേനിയസ് ട്രാക്കിംഗ് ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യാനോ ഉള്ള സൂചി വരെ വിവിധതരം മറ്റ് സാങ്കേതിക ഉപകരണങ്ങൾ […]

Continue Reading

എന്താണ് ലോകം ഞെട്ടിയ പേജര്‍ സ്ഫോടനത്തിന് പിന്നില്‍? വിശദമായി വായിക്കാം..

ലോകത്തെ ആകെ നടുക്കിയിരിക്കുകയാണ് ലെബനനിലെ പേജര്‍ സ്ഫോടനം. ഈ സ്ഫോടനത്തില്‍ ലെബനീസ് സായുധ സംഘടനയായ ഹിസ്ബുല്ലയുടെ 9 പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 3000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരെ സമയം 3000 പേജറുകളിലേക്ക് സന്ദേശം എത്തുകയും ഈ സന്ദേശം തുറന്ന ഉടനെ തന്നെ പൊട്ടിത്തെറിയുണ്ടാകുയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്. എന്നാല്‍ എന്താണ് പേജര്‍. ലോകത്തെ ഞെട്ടിച്ച ഈ ഓപ്പറേഷന് പിന്നിലെ ലക്ഷ്യമെന്താണ്. എന്താണ് പേജര്‍? ആദ്യ തലമുറ ആശയവിനിമയ മാര്‍ഗമായിരുന്നു പേജര്‍ എന്ന സംവിധാനം. വയര്‍ലെസ് ആയി ചെറിയ ടെക്സ്റ്റ് […]

Continue Reading

വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായ നാള്‍വഴികള്‍.. പ്രാരംഭഘട്ടം മുതലുള്ള വിവരങ്ങളറിയാം..

വിഴിഞ്ഞം തുറമുഖത്ത് എത്തിയ മദര്‍ ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ.. Photo Credit Pinarayi Vijayan official FB page വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നേട്ടം ആര്‍ക്കാണെന്ന തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇ.കെ.നായനാര്‍, വി.എസ്.അച്യുതാന്ദന്‍, ഉമ്മന്‍ ചാണ്ടി, പിണറായി വിജയന്‍, നരേന്ദ്ര മോദി എന്നിവരുടെ പേരുകളിലാണ് ഇപ്പോഴത്തെ ചര്‍ച്ച. യഥാര്‍ത്ഥത്തില്‍ വിഴിഞ്ഞം പദ്ധതിയുടെ നേട്ടം ആര്‍ക്ക് അവകാശപ്പെടാന്‍ കഴിയുന്നതാണ്. നാള്‍ വഴികള്‍ ഇപ്രകാരമാണ്- വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ആലോചനകള്‍ തുടങ്ങുന്നത് യഥാര്‍ത്ഥത്തില്‍ ബ്രിട്ടിഷ് ഭരണകാലത്താണ്. തിരുവിതാംകൂര്‍ മുന്‍കൈ […]

Continue Reading

എന്താണ് ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷങ്ങളുടെ കാരണം? നാള്‍വഴി ഇതാണ്..

ലോകത്തിലെ തന്നെ ഏറ്റവും പ്രഗല്‍ഭരായ ഇന്‍റലിജന്‍റ്സ് വിഭാഗമെന്ന് അറിയപ്പെടുന്ന ഇസ്രായേലിന്‍റെ മൊസാദിനെ പോലും ഞെട്ടിച്ച് കൊണ്ടാണ് ഈ കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയായ ഹമാസ് ഗാസ മുനമ്പിലേക്ക് വലിയ ആക്രമണം നടത്തുന്നത്. നിരവധി പേര്‍ കൊല്ലപ്പെട്ട ഈ സംഭവത്തെ ഒരു കറുത്ത ദിനമായി കാണുന്നു എന്നും ഹമാസിന്‍റെ ഉന്മൂലനത്തിനായി ശക്തമായ തിരിച്ചടി ഉണ്ടാകമെന്നും ഇസ്രായേല്‍ പ്രസിഡന്‍റ് നേതന്യൂഹു പ്രതികരിച്ചിരുന്നു. തുടര്‍ന്ന് കലുഷിതമായ സാഹചര്യത്തിലൂടെ  യുദ്ധ സാഹചര്യം കടന്നു പോകുന്നത്. ഇസ്രായേല്‍-പലസ്തീന്‍ ശത്രുതയുടെ നാള്‍വഴികള്‍.. 1948ല്‍ […]

Continue Reading