ഛാവാ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നില്ലെന്നുള്ള പ്രചരണം വ്യാജം…

പ്രാദേശികം | Local സാമൂഹികം

ശിവാജി മഹാരാജയുടെ മകനായ സംഭാജിയുടെ ജീവിതത്തെ കുറിച്ചുള്ള ഛാവാ എന്ന ഹിന്ദി ചലച്ചിത്രം കേരളത്തിൽ പ്രദർശിപ്പിക്കുന്നില്ലെന്ന് ആരോപിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ചില പ്രചരണങ്ങൾ നടക്കുന്നുണ്ട്.   

പ്രചരണം

ചരിത്ര സിനിമയായ ഛാവാ കേരളത്തിൽ പ്രദർശിപ്പിക്കുന്നില്ലെന്ന് സൂചിപ്പിച്ച് സിനിമാ പോസ്റ്ററിനൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “ഛാവയ്ക്ക് എന്ത് കൊണ്ടാണ് കേരളത്തിൽ പ്രദർശനമില്ലാത്തത്? വൻവിജയം നേടി രാജ്യത്തെങ്ങും പ്രദർശിപ്പിക്കുന്ന ഈ സിനിമയെ ആരാണ് ഭയപ്പെടുന്നത്?
ആരാണ് അവരെ ഭയപ്പെടുന്നത്?
#Chaava #film #cinema #movie

FB postarchived link

എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതൊന്നും സിനിമ കേരളത്തിൽ പ്രദർശിപ്പിക്കുന്നുണ്ട് എന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇതാണ്

മറാത്ത സാമ്രാജ്യത്തിലെ രണ്ടാമത്തെ ഭരണാധികാരിയും ശിവാജി മഹാരാജാവിന്‍റെ മകനുമായിരുന്ന സംഭാജി മഹാരാജിന്‍റെ  ജീവിതത്തെ ആസ്പദമാക്കി 2025-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ ഹിന്ദി ഭാഷാ ചരിത്ര ആക്ഷൻ ചിത്രമാണ് ഛാവാ. ഛാവാ എന്നാ മറാത്തി വാക്കിന്‍റെ അര്‍ത്ഥം‍ സിംഹക്കുട്ടി എന്നാണ്.  ഉരി സിനിമയിലൂടെ ശ്രദ്ധേയനായ https://en.wikipedia.org/wiki/Vicky_Kaushal  വിക്കി കൗശലാണ് സംഭാജിയുടെ  വേഷം ചെയ്യുന്നത്. 

2023 ഏപ്രിലിൽ പ്രീ-പ്രൊഡക്ഷൻ തുടങ്ങി 2023 ഒക്ടോബറിൽ ചിത്രീകരണം ആരംഭിച്ച് 2024 മെയ് മാസത്തിൽ പൂര്‍ത്തിയായ ചിത്രം 2025 ഫെബ്രുവരി 14 നാണ് ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തിയത്. സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നു എന്നാണ് വാര്‍ത്തകള്‍ അറിയിക്കുന്നത്. ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്താ പ്രകാരം ഛാവ പ്രദര്‍ശനം ആരംഭിച്ച് വെറും 13 മത്തെ ദിനത്തില്‍ ബോക്സ് ഓഫീസ് കളക്ഷൻ ഇന്ത്യയില്‍  385 കോടി രൂപയും ലോകമെമ്പാടും 509.75 കോടി രൂപയും നേടി. 

ഈ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടോ എന്ന് തിരഞ്ഞപ്പോള്‍ ഉണ്ട് എന്നുള്ള സൂചനകളാണ് ലഭിച്ചത്. സിനിമാ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ആപ്പായ ബുക്ക് മൈ ഷോയില്‍ തിരഞ്ഞപ്പോള്‍ കേരളത്തിലെ പല സിനിമാ തിയേറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. 

കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുനൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ ഭാരവാഹികളുമായി ബന്ധപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി MC ബോബി അറിയിച്ചത് ഇങ്ങനെ: “കേരളത്തില്‍ ഛാവാ എന്നാ സിനിമ പ്രദര്‍ശിപ്പിക്കുന്നില്ല എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. മിക്കവാറും എല്ലാ ജില്ലകളിലും ഈ സിനിമ തിയേറ്റര്‍ ഒഴിവ് അനുസരിച്ച് പ്രദര്‍ശനം നടക്കുന്നുണ്ട്. ഈ സിനിമ പ്രദര്‍ശിപ്പിക്കില്ല എന്ന തരത്തില്‍ യാതൊരു തീരുമാനവും തിയേറ്റര്‍ ഉടമകളുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായിട്ടില്ല. ഇപ്പോള്‍ മലയാളത്തില്‍ ഒരുമിച്ച് കുറെ സിനിമകള്‍ റിലീസ് ആയിരുന്നു. അതിനാല്‍ ഛാവാ കൂടുതല്‍ തിയേറ്ററുകളില്‍ എത്തിയിരിക്കില്ല എന്നുമാത്രം.”

തെറ്റായ പ്രചരണമാണ്  ഛാവാ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

ഛാവാ എന്ന ചരിത്ര ആക്ഷന്‍ സിനിമ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നില്ല എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. കേളത്തിലെ എല്ലാ ജില്ലകളിലെയും പല തിയേറ്ററുകളില്‍ ഛാവാ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഛാവാ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നില്ലെന്നുള്ള പ്രചരണം വ്യാജം…

Fact Check By: Vasuki S  

Result: False