
പ്രചരണം
സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ അതൃപ്തി പാര്‍ട്ടി നേതാക്കളും അണികളും പരസ്യമായി പ്രകടിപ്പിക്കുന്നതിന്റെ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില വ്യാജ പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ആത്മഹത്യാ ഭീഷണിയുമായി എ എ റഹിം എന്നൊരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. മാതൃഭൂമി ചാനലിന്റെ സ്ക്രീന്‍ ഷോട്ടിലാണ് വാര്‍ത്ത പ്രചരിക്കുന്നത്.

മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ് ആത്മഹത്യ ഭീഷണി നടത്തുന്നു എന്ന വാര്‍ത്ത കാണിക്കുന്ന മാതൃഭൂമി ചാനലിന്റെ ഒരു സ്ക്രീന്‍ഷോട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഞങ്ങള്‍ പ്രചാരണത്തിന് മുകളില്‍ അന്വേഷണം നടത്തുകയും വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ലേഖനം താഴെയുള്ള ലിങ്ക് തുറന്ന് വായിക്കാം:
വസ്തുത ഇങ്ങനെ
ഇതേ സ്ക്രീന്‍ ഷോട്ട് തന്നെയാണ് എ എ റഹിമിന്റെ പേര് ചേര്‍ത്ത് പ്രചരിപ്പിക്കുന്നത്. അതായത് ഈ സ്ക്രീന്‍ ഷോട്ടുകള്‍ രണ്ടും, രണ്ടു പേരുടെയും പേരില്‍ വ്യാജമായി നിര്‍മ്മിച്ച് പ്രചരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. എ എ റഹിംതെരഞ്ഞെടുപ്പില് മത്സരിക്കുന്നുണ്ട്. കുറ്റ്യാടിയില്‍ നിന്നുമാണ് അദ്ദേഹം ജനവിധി തേടുന്നത്. ഫേസ്ബുക്കില്‍ ഈ പ്രചരണം വ്യാപകമാണ് എന്ന് താഴെയുള്ള സ്ക്രീന്‍ ഷോട്ട് തെളിയിക്കുന്നു

മാതൃഭുമി സീനിയര്‍ റിപ്പോര്‍ട്ടര്‍ സി കെ വിജയന് പ്രചാരണത്തെ കുറിച്ച് ഞങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കിയിരുന്നു. “കെ പി എ മജീദ് ആത്മഹത്യ ഭീഷണി മുഴക്കുന്നു എന്ന വ്യാജ സ്ക്രീന്‍ ഷോട്ടാണ് ആദ്യം പ്രചരിച്ചു തുടങ്ങിയത്. ഇത് തെറ്റായ പ്രചരണമാണെന്ന് ഞങ്ങള്‍ ഓണ്‍ലൈന്‍ പതിപ്പിലും ഫേസ്ബുക്ക് പേജിലും അറിയിപ്പ് നല്‍കിയിരുന്നു. എ എ റഹീമിന്റെ പേരിലുള്ള പ്രചാരണവും ശ്രദ്ധയില്‍ പെട്ടിരുന്നു. ഏതായാലും ഇങ്ങനെയൊരു വാര്‍ത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടില്ല.” ഇതാണ് അദ്ദേഹം നല്കിയ വിശദീകരണം.
രണ്ടു സ്ക്രീന്‍ഷോട്ടുകളും ശ്രദ്ധിക്കുക. രാഷ്ട്രീയ നേതാക്കളുടെ പേരില്‍ മാത്രം വ്യത്യാസം വരുത്തി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്.

പോസ്റ്റിലൂടെ നടത്തുന്നത് വ്യാജ പ്രചാരണമാണ്.
നിഗമനം
പോസ്റ്റിലെ വാര്‍ത്ത വെറും വ്യാജ പ്രചാരണം മാത്രമാണ്. മാതൃഭുമി ചാനല്‍ ഇങ്ങനെയൊരു വാര്‍ത്ത നല്‍കിയിട്ടില്ല. വ്യാജ സ്ക്രീന്‍ഷോട്ടിലൂടെ വ്യാജ വാര്‍ത്തയാണ് പ്രചരിപ്പിക്കുന്നത്.

Title:ഇത് മാതൃഭുമി ചാനലിന്റെ വ്യാജ സ്ക്രീന്‍ ഷോട്ടില്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തയാണ്…
Fact Check By: Vasuki SResult: False



