
വിവരണം
Davayi Peechi
എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും മലയാളി News&Media
എന്ന ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് ഇവിടെ നൽകിയിരിക്കുന്നത്. “ലോകത്തെ വിസ്മയിപ്പിച്ച് വീണ്ടും ചൈന ജീവൻ തുടിക്കുന്ന പാവകൾ വിപണിയിൽ ഇനി എന്തൊക്കെ നമ്മൾ കാണാനിരിക്കുന്നു …….” എന്ന അടിക്കുറിപ്പിൽ 3.02 ദൈർഘ്യമുള്ള വീഡിയോയിൽ നൽകിയിരിക്കുന്നത് ഓമനത്തം നിറഞ്ഞ കുഞ്ഞുങ്ങളുടെ മനോഹരമായ ചലനങ്ങളുടെ ദൃശ്യങ്ങളാണ്.

archived link | FB post |
ഈ കുഞ്ഞുങ്ങൾ യഥാർത്ഥത്തിലുള്ളതല്ലെന്നും ചൈന സൃഷ്ടിച്ച പാവകളാണെന്നുമാണ് പോസ്റ്റിൽ അവകാശപ്പെടുന്നത്. വിസ്മയകരമായ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിൽ ചൈന എപ്പോഴും മുൻപന്തിയിലാണ്. എന്നാൽ ജീവനുള്ള കുഞ്ഞുങ്ങളെ വെല്ലുന്ന മനുഷ്യരൂപമുള്ള, ചലിക്കുന്ന പാവകൾ ചൈന നിർമ്മിച്ചോ..? ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് അറിയാൻ ശ്രമിക്കാം.
വസ്തുതാ വിശകലനം
ഈ പോസ്റ്റിലെ വീഡിയോയുടെ സ്ക്രീൻഷോട്ടെടുത്ത് ഞങ്ങൾ യാൻഡെക്സ് ഉപയോഗിച്ച് തിരഞ്ഞു നോക്കി. ഇതേ വീഡിയോ ഒന്ന് രണ്ടു യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീഡിയോയുടെ താഴെ Veacha എന്ന വാട്ടർമാർക്ക് വ്യക്തമാണ്. ഞങ്ങൾ Veacha എന്ന ഫേസ്ബുക്ക് പേജിൽ അന്വേഷിച്ചപ്പോൾ ബ്യൂട്ടിഫുൾ ബേബി എന്ന പേരിൽ ഇതേ വീഡിയോ അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് മനുഷ്യക്കുട്ടികളല്ലെന്നോ പാവകളാണെന്നോ അതിൽ അവകാശപ്പെടുന്നില്ല. മനോഹരമായ കുഞ്ഞുങ്ങൾ എന്നാണ് വീഡിയോയ്ക്ക് അവർ പേര് നൽകിയിരിക്കുന്നത്. വീഡിയോകള്‍ പണം കൊടുത്ത് വാങ്ങുമെന്നും താല്പര്യമുള്ളവര് സമീപിക്കുക എന്നും അവര്‍ പേജില്‍ വിവരണം നല്‍കിയിട്ടുണ്ട്. വീഡിയോയെപ്പറ്റി അറിയാന്‍ ഞങ്ങള്‍ Veacha പേജ് അഡ്മിനുമായി മെസ്സെഞ്ചറില്‍ ബന്ധപ്പെട്ടു നോക്കി. ഈ കുഞ്ഞുങ്ങള്‍ ചൈനീസ് മംഗോളിയന്‍ കുട്ടികളാണ് എന്ന് ഞങ്ങള്‍ക്ക് മറുപടി ലഭിച്ചു.

പോസ്റ്റിലെ വീഡിയോ Veacha പ്രസിദ്ധീകരിച്ച വീഡിയോയിൽ നിന്നുള്ള ചെറിയ ഒരു ഭാഗം മാത്രമാണ്. Veacha പ്രസിദ്ധീകരിച്ച വീഡിയോയുടെ പൂർണ്ണ രൂപം താഴെ കാണാം.
FB post | archived link |
ചൈന മനുഷ്യ കുട്ടികൾക്ക് സമാനമായ, ചലിക്കുന്ന പാവ നിർമ്മിച്ചോ എന്നറിയാനായി ഞങ്ങൾ പ്രതേക കീ വേർഡ്സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞു നോക്കി. എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത എവിടെ നിന്നും ലഭ്യമായില്ല.
യഥാർത്ഥ ശിശുക്കളെപ്പോലെ തോന്നുന്ന പാവക്കുട്ടികളെ നിർമ്മിക്കുന്ന വനിത എന്ന പേരിൽ ഒരു വീഡിയോ 2015 ജൂലൈ 28 മുതൽ യൂട്യൂബിൽ ലഭ്യമാണ്. എന്നാൽ ഇവർ ഉണ്ടാക്കുന്നത് ചലന ശേഷി ഇല്ലാത്ത പാവകളാണ്.
archived link | youtube |
ചൈനയുടെ റീബോൺ പാവകൾ എന്ന പേരിൽ മേഡ് ഇൻ ചൈന എന്ന ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ പാവകളുടെ സെറ്റ് വില്പനയ്ക്കായുണ്ട്. പലഭാഗങ്ങലായി അഴിച്ചെടുത്ത് വീണ്ടും ഫിറ്റ് ചെയ്യാവുന്ന തരം പാവകളാണിത്. ഇവയ്ക്ക് സ്വന്തമായി ചലനശേഷി ഇല്ല.

പോസ്റ്റിലെ വാർത്ത തെറ്റിധാരണ സൃഷ്ടിക്കുന്നതാണ്. മനുഷ്യക്കുട്ടികളുടെ അതേ രൂപവുമായി ചലനശേഷിയുള്ള പാവയെ ലോകത്ത് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയാണ്. മനുഷ്യക്കുട്ടികളോട് അസാമാന്യ രൂപസാദൃശ്യമുള്ള ചലിക്കുന്ന പാവകളെ ചൈന ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഇത്തരത്തിൽ പ്രചരിക്കുന്നതെല്ലാം തെറ്റായ വാർത്തകളാണ്. അതിനാൽ ഈ പോസ്റ്റ് ഷെയർ ചെയ്യുന്നതിന് മുമ്പ് ലേഖനത്തിൽ നൽകിയിരിക്കുന്ന കാര്യങ്ങൾ മാന്യ വായനക്കാർ അറിഞ്ഞിരിക്കുക
