ആകർഷകമായി കൃഷ്ണ ഭജൻ ആലപിക്കുന്ന ഗായിക ചൈനക്കാരിയാണോ...?
വിവരണം
എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 നവംബർ 6 മുതൽ "സുപ്രഭാതം.....
പാട്ട് കേൾക്കാനുള്ളതാണ്, കാണാനുള്ളതല്ല. എന്നാൽ ഇവിടെയിതാ കാണാനും കേൾക്കാനുമായി ഒരു പാട്ട്. പാടുന്നത് ഒരു ചൈനീസ് യുവതിയാണ്. ഇന്ത്യൻ വേഷം ധരിച്ച്, താളത്തിനൊത്ത് അംഗങ്ങൾ ചലിപ്പിച്ച്, അഭിനയിച്ച് ഒരു അടിപൊളി തമിഴ് ഗാനം...." എന്ന അടിക്കുറിപ്പുമായി ഒരു യുവതി ഭഗവാൻ ശ്രീകൃഷ്ണനെ പറ്റിയുള്ള ഗാനം സീ ടിവിയുടെ തമിഴ് ചാനലിലെ റിയാലിറ്റി ഷോയിൽ ആലപിക്കുന്നതും ജഡ്ജസുൾപ്പെടെയുള്ള ഓഡിയൻസ് അത് ആസ്വദിക്കുന്നതുമായ വീഡിയോ ആണുള്ളത്.
web.archived link | FB post |
ഇന്ത്യൻ വേഷം, ധരിച്ച ചൈനക്കാരി യുവതിയാണ് തമിഴ് ഭാഷയിലുള്ള ഈ ഗാനം തെറ്റുകൂടാതെ ആലപിക്കുന്നത് എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം. നമുക്ക് ഈ വാദം സത്യമാണോ എന്നറിയാൻ ശ്രമിക്കാം.
വസ്തുതാ വിശകലനം
ഞങ്ങൾ ഈ വാർത്തയുടെ വസ്തുത അറിയാനായി ആദ്യം തമിഴ് ഭാഷയിലെ സഹപ്രവർത്തകനോട് വീഡിയോയെപ്പറ്റി അന്വേഷിച്ചു കണ്ടെത്തുവാൻ നിർദ്ദേശിച്ചു. ഈ യുവതി ചൈനക്കാരിയല്ലെന്നും ആസ്സാംകാരിയാണെന്നും അദ്ദേഹം അറിയിച്ചു. സീ തമിൾ എന്ന വെബ്‌സൈറ്റിൽ ഇക്കാര്യം പരാമർശിച്ച് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതനുസരിച്ച് ഞങ്ങൾ ലേഖനം പരിശോധിച്ചു നോക്കി.
സാരിഗമപ സീനിയേഴ്സ് സീസൺ 2: അസം ഗേൾ കൃഷംഗിയുടെ തനത് തമിഴ് നാടോടി ഗാന ആലാപനം.." എന്ന തലക്കെട്ടിൽ ലേഖനം നൽകിയിട്ടുണ്ട്.
“ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോകളിലൊന്നാണ് അർച്ചന ചന്ദോക് ആതിഥേയത്വം വഹിക്കുന്ന മുതിർന്ന ഗായകരായ സുജാത, ശ്രീനിവാസ്, വിജയ് പ്രകാശ് എന്നിവർ ജഡ്ജസായ സാരിഗമപ സീനിയേഴ്സ് സീസൺ 2. തമിഴ് ആലാപന ടാലന്‍റ് ഷോയിൽ തമിഴ്‌നാട്ടിൽ നിന്ന് മാത്രമല്ല, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളുണ്ട്. ഈ സീസണിലെ തമിഴ് ഇതര മത്സരാർത്ഥികളിൽ ഒരാളാണ് അസമിൽ നിന്നുള്ള കൃഷാംഗി എന്ന സുന്ദരി.
അസം സ്വദേശിയായ കൃഷാംഗി ജഡ്ജിമാർക്കും ജൂറിമാർക്കും മാത്രമല്ല കാഴ്ചക്കാർക്കും കൌതുകമായി. തനിക്ക് അറിയാത്ത ഭാഷ എന്നതിനെക്കുറിച്ച് ഒരു സൂചന പോലും നൽകാതെയാണ്, കൃഷാംഗി തമിഴ് ഗാനം ആലപിച്ചുകൊണ്ട് മികച്ച പ്രകടനം നടത്തിയത്. കഴിഞ്ഞ ശനിയാഴ്ചയിലെ എപ്പിസോഡിൽ, കൃഷാംഗി തമിഴ്‌നാട് ഗ്രാമീണ പെൺകുട്ടിയായി നാടോടി ഗാനം ആലപിച്ചു. പ്രത്യേക അതിഥികളായി പരിപാടിയിൽ പങ്കെടുത്ത നാടോടി വിദഗ്ധരായ ചിന്നപ്പൊന്നു, വെൽമുരുകൻ എന്നിവർ അവളുടെ പ്രകടനത്തെ പ്രശംസിച്ചു. അവളുടെ ആലാപന ശൈലിയിൽ അവരും വിധികർത്താക്കളും ഏറെ മതിപ്പ് പ്രകടിപ്പിച്ചു. ഈ പ്രകടനം ക്രിഷംഗിയെ ഗോൾഡൻ പെർഫോമൻസ് കിരീടം നേടാൻ സഹായിച്ചു, അവൾ അതിന് അർഹയാണ്. എന്ന വിവരണം ലേഖനത്തിൽ നൽകിയിട്ടുണ്ട്.
കൂടാതെ ഞങ്ങൾക്ക് കൃഷാംഗിയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ലഭിച്ചു. അതിൽ ഇതേ വീഡിയോ "റെക്കോർഡുകൾ തകർത്ത ഒരു ഗാനം. “സാരിഗമപ തമിഴ് 2019 #zeetamil- ന്‍റെ ഏറ്റവും വൈറൽ ഗാനം" എന്ന അടിക്കുറിപ്പോടെ അപ്‍ലോഡ് ചെയ്തിട്ടുണ്ട്.
archived link | FB post |
വീഡിയോയിൽ ഗാനമാലപിക്കുന്ന യുവതി ചൈനക്കാരിയല്ല, ആസ്സാംകാരിയായ കൃഷാംഗിയാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോയിൽ ഗാനമാലപിക്കുന്ന യുവതി ചൈനക്കാരിയല്ല. അസ്സാംകാരിയായ കൃശാംഗി എന്ന യുവതിയാണ് ഈ ഗായിക. മാന്യ വായനക്കാരുടെ അറിവിലേക്കായി ലേഖനം ഞങ്ങൾ സമർപ്പിക്കുന്നു