
ബംഗ്ലാദേശില്‍ ആള്‍ക്കൂട്ടം ഹിന്ദുക്കളെ ക്രൂരമായി മര്‍ദിക്കുന്നു എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങളുടെ അന്വേഷണത്തില്‍ ഈ വീഡിയോ ബംഗ്ലാദേശില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്‍റെതാണ്. എന്താണ് സംഭവം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ നമുക്ക് കലാപം കാണാം. ഈ ദൃശ്യങ്ങള്‍ ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ വംശഹത്യയുടെതാണ് എന്ന് ആരോപിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “*ബംഗ്ലാദേശിൽ, ഐഡി പ്രൂഫ് നോക്കി ഹിന്ദുവാണെന്ന് ഉറപ്പുവരുത്തിയ ശേഷം, ജീഹാദികൾ നിരപരാധികളെ തല്ലിക്കൊല്ലുന്നു.*😔
*ഇനിയും, ഹിന്ദുക്കൾ ഒരുമിച്ചുനിൽക്കാൻ തയ്യാറാവുന്നില്ലെങ്കിൽ, ഇവിടെയും ഇതേ അനുഭവം തന്നെയാണ് കാത്തിരിക്കുന്നതെന്നത് വിസ്മരിക്കേണ്ട !*”
എന്നാല്‍ എന്താണ് ഈ ദൃശ്യങ്ങളില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് bdnews24.com എന്ന മാധ്യമത്തിന്‍റെ യുട്യൂബ് ചാനലില്‍ ലഭിച്ചു. ഈ വീഡിയോയുടെ ശീര്‍ഷകം പ്രകാരം മോല കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ നൂറോളം പേര്ക്ക് പരിക്കേറ്റു.
വീഡിയോയുടെ വിവരണം പ്രകാരം മഹാബുര്‍ റഹ്മാന്‍ മോല കോളേജിന്‍റെ വിദ്യാര്‍ത്ഥികളും ഗവര്‍മെന്‍റ് ശഹീദ് സുഹ്രവര്‍ദി കോളേജും കബി നസ്രുള്‍ ഗവര്‍മെന്‍റ കോളേജ് വിദ്യാര്‍ഥികള്‍ മോല കോളേജില്‍ ഏറ്റുമുട്ടി. ഇതിന് ശേഷം ഈ ഏറ്റുമുട്ടല്‍ വലിയൊരു സംഘര്‍ഷമായി മാറി. ഈ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ മോല കോളേജ് തകര്‍ത്തി.
ഞങ്ങള്‍ കൂടുതല്‍ അന്വേഷിച്ചപ്പോള്‍ പ്രഥം ആളോ എന്ന മാധ്യമ വെബ്സൈറ്റില്‍ ഈ സംഭവത്തിനെ കുറിച്ചുള്ള വാര്‍ത്ത ലഭിച്ചു. ഈ വാര്‍ത്ത പ്രകാരം മോല കോളേജിലെ വിദ്യാര്‍ഥികള്‍ സുഹ്രവര്‍ദിയും കബി നസ്രുള്‍ കോളേജിന്‍റെ കാമ്പുസുകളില്‍ പ്രശ്നമുണ്ടാക്കിയിരുന്നു. ഈ സംഭവം ന്യായരാഴ്ചയാണ് നടന്നത്. ഇതിന് ശേഷം ഈ രണ്ട് കോളേജിലെ വിദ്യാര്‍ഥികള്‍ മോല കോളേജിനെ തിങ്കളാഴ്ച ആക്രമിച്ചു. ഈ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ ആണ് നാം കാണുന്നത്.
വാര്‍ത്ത വായിക്കാന്‍ – Pratham Alo | Archived
ഇതേ വാര്‍ത്ത മറ്റൊരു ബംഗ്ലാദേശ് മാധ്യമം ഡെയിലി സണും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മോല കോളേജിന്‍റെ ആക്രമണത്തിന്‍റെ പ്രതികരണമായി മറ്റേ രണ്ട് കോളേജിലെ വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച മോല കോളേജിന്‍റെ ക്യാമ്പസ് ആക്രമിച്ചു. ഈ ആക്രമണത്തിനെ ‘Mega Monday’ (മെഗാ മന്‍ഡേ) എന്നാണ് ഈ വിദ്യാര്‍ഥികള്‍ പേര് വെച്ചത്. ഈ ആക്രമണത്തില്‍ മോല കോളേജ് പൂര്‍ണമായി വിദ്യാര്‍ഥികള്‍ നശിപ്പിച്ചു. കോളേജിലുണ്ടായിരുന്ന കാശും ഈ വിദ്യാര്‍ഥികള്‍ മോഷ്ടിച്ചു.
നിഗമനം
ബംഗ്ലാദേശില്‍ ഹിന്ദുകളെ പരസ്യമായി മര്‍ദിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്‍റെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ബംഗ്ലാദേശില്‍ കോളേജ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെ അക്രമം എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു
Fact Check By: K. MukundanResult: Misleading


