ഛത്തിസ്‌ഗഢിൽ വഖഫ് ബോർഡ് അധ്യക്ഷൻ്റെ പരിപാടിയിൽ നടന്ന സംഘർഷത്തിൻ്റെ വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു    

Misleading Political

ഛത്തിസ്‌ഗഢ് വഖഫ് ബോർഡ് അധ്യക്ഷൻ്റെ ‘സ്വാഗതം’ ചെയ്യുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി.  എന്താണ് ഈ ദൃശ്യങ്ങളിൽ   കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം. 

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ  അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “#ഛത്തീസ്ഗഡ് സ്റ്റേറ്റ് #വഖഫ് ബോർഡ് #പ്രസിഡൻ്റ് ഡോ.സലിം രാജിനെയും കൂട്ടരെയും ദുരിതം അനുഭവിക്കുക ജനങ്ങൾ സ്വാഗതം ചെയ്യുന്നത് കാണുക….. 🫵

അവിടുത്തുകാർക്കു മലയാളികളെ ക്കാൾ വിദ്യാഭ്യാസം കുറവാണ് പ്രബുദ്ധരുമല്ല 😁 പച്ചേ വെവരമുണ്ട് 😁” 

എന്നാല്‍ ശരിക്കും പോസ്റ്റിൽ പറയുന്ന  പ്രകാരം ദുരിതം അനുഭവിച്ച ജനങ്ങൾ ഛത്തിസ്‌ഗഢ് വഖഫ് ബോര്‍ഡ് പ്രസിഡൻ്റ സലിം രാജിനെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളാണോ ഇത്? എന്താണ് ഈ പ്രചരണത്തിൻ്റെ   സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങൾ വീഡിയോ പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് സുദർശൻ ന്യൂസ് ഛത്തിസ്‌ഗഢ് എന്ന ചാനലിൻ്റെ ലോഗോ ശ്രദ്ധയിൽപെട്ടു. ഈ ചാനലിൻ്റെ X അക്കൗണ്ട് ഞങ്ങൾ പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ  അക്കൗണ്ടിൽ പ്രസ്തുത വീഡിയോ ലഭിച്ചു. 

Archived 

മുകളിൽ നൽകിയ പോസ്റ്റിൻ്റെ അടിക്കുറിപ്പ് പറയുന്നത് ഇങ്ങനെയാണ്: “ഛത്തിസ്‌ഗഢിലെ മഹാസമുണ്ടിൽ  മുസ്ലിംകളുടെ തമ്മിലടി. ഛത്തിസ്‌ഗഢ് വഖഫ് ബോർഡിൻ്റെ അധ്യക്ഷൻ ഡോ.സലിം രാജിനെ സ്വാഗതം ചെയ്യാൻ വേണ്ടി മുസ്ലിം സമുദായത്തിലെ രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. രണ്ട് സംഘങ്ങളും ലാത്തിയുമായി പരസ്പരം ആക്രമണം നടത്തി. ഈ സംഘർഷത്തിൽ പലർക്ക് തലയിൽ പരിക്കേറ്റു, വസ്ത്രങ്ങൾ കീറി കൂടാതെ ഈ കൂട്ടർ ചില വാഹങ്ങളിലും നാശമുണ്ടാക്കി.” ഈ സംഭവത്തിൽ ജനങ്ങൾ വഖഫ് ബോർഡ് അധ്യക്ഷനെ തള്ളി എന്ന തരത്തിൽ ഒന്നും പറയുന്നില്ല. രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ അടിയുടെ ദൃശ്യമാണ് നാം പ്രസ്തുത വീഡിയോയിൽ കാണുന്നത്. 

ഞങ്ങൾ ഈ സംഭവത്തിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ന്യൂസ്18 എം.പി. ഛത്തിസ്‌ഗഢ് ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച ഈ വാർത്ത വീഡിയോ ലഭിച്ചു. 

വാർത്ത പ്രകാരം ഛത്തിസ്‌ഗഢിലെ മഹാസമുണ്ടിൽ ഛത്തിസ്‌ഗഢ് സ്റ്റേറ്റ് വഖഫ് ബോർഡ് പ്രെസിഡെൻ്റ ഒരു പ്രസ് കോൺഫറൻസ് നടത്താൻ എത്തിയപ്പോൾ അദ്ദേഹത്തിൻ്റെ സ്വാഗതം ചെയ്യാം പഴയെ മുതവല്ലിയും പുതിയ മുതവല്ലിയും തമ്മിൽ അദ്ദേഹത്തിൻ്റെ സ്വാഗതം ചെയ്യുന്നത്തിനെ കുറിച്ച് തർക്കമുണ്ടായി. ഇരുവരെയും  പിന്തുണയ്ക്കുന്നവർ ഇടപെട്ടപ്പോൾ ഈ തർക്കം കലാപമായി മാറി. ഈ സംഭവത്തിനെ കുറിച്ച് ഡോ. സലിം രാജ് പ്രതികരിച്ചത് ഇങ്ങനെയാണ്: “ഇത് വളരെ നിർഭാഗ്യകരമായ സംഭവമാണ്. ഈ വിവാദം പഴയ മുത്താവലിയും പുതിയ മുത്താവലിയും തമ്മിലുള്ളതാണ്. പള്ളികളെ രാഷ്ട്രീയത്തിൻ്റെ കേന്ദ്രങ്ങൾ ആക്കി മാറ്റാൻ പാടില്ല. ഇതിൽ സർക്കാറിൻ്റെയും ഭാഗത്ത് തെറ്റുണ്ട്. എൻ്റെ യാത്രയെ കുറിച്ചുള്ള സൂചന ഞാൻ പൊലീസിന് നേരത്തെ കൂട്ടി നൽകിയിരുന്നു.എന്നിട്ടും ഈ സംഭവം നടക്കുമ്പോൾ അവിടെ പോലീസ് ഉണ്ടായിരുന്നില്ല.”   

ഇസ്ലാമിക നിയമം പ്രകാരം വഖഫ് അതായത് ധാർമിക കാരണങ്ങൾക്ക് വേണ്ടി ദാനം നൽകിയ സ്വത്തിൻ്റെ പരിപാലനം ചെയ്യുന്ന വ്യക്തിയെയാണ് മുതവല്ലി എന്ന് പറയുന്നത്. ഈ മുതവല്ലിമാർക്ക് ഒരു നിയമിത കാലാവധിയുണ്ടാകും. ഈ കാലാവധി സമാപിച്ചത്തിന് ശേഷം പുതിയ മുതവല്ലിയെ നിയമിക്കും. പുതിയ മുതവല്ലിയെ  നിയമിക്കുന്നതിനെ തുടർന്നാണ് സലിം രാജിൻ്റെ മുന്നിൽ ഈ രണ്ട് കൂട്ടരും തർക്കം ഉണ്ടാക്കിയത്. 

നമുക്ക് വാർത്തയിൽ ഛത്തിസ്‌ഗഢ് പോലീസ് എസ്.ഡി.ഓ.പി. അജയ് ത്രിപാഠി പറയുന്നു: “മഹാസമുണ്ടിലെ ജമാ മസ്ജിദിൻ്റെ മുതവല്ലി ഹാജി ഇഷാക്ക് ചൗഹാൻ ഇദ്ദേഹത്തിൻ്റെ കാലാവധി കഴിഞ്ഞിട്ടുണ്ട്. പുതിയ മുതവല്ലിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയ നടന്നു കൊണ്ട് ഇരിക്കുകയാണ്. ഇതിനിടെ ജമീൽ ചൗഹാൻ/രാജു എന്നയാൾ വഖഫ് ബോർഡിൽ പോയി തന്നെ താൽകാലികമായി മുതവല്ലിയായി നിയമിച്ചു. ഇതിനെ  സമൂദായത്തിലുള്ളവർ പ്രതിഷേധിച്ചു.ഈ രണ്ട് സംഘങ്ങൾ സർകിറ്റ് ഹോക്‌സിൽ (ഡോ.സലിം രാജിൻ്റെ പ്രസ് കോൺഫറൻസ് നടന്ന സ്ഥലം) എത്തിയപ്പോൾ മുതവല്ലിയുടെ അവകാശത്തിന് വേണ്ടി ഇവർ തമ്മിൽ തർക്കമുണ്ടായി. ഈ തർക്കമാണ് പിന്നീട് കലാപമായി മാറിയത്. ഈ സംഭവത്തിൽ 296, 191(2), 191(3), 115, 351(2) എന്നി വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.”  

നിഗമനം

ഛത്തിസ്‌ഗഢ് വഖഫ് ബോർഡ് അധ്യക്ഷൻ്റെ മുന്നിൽ മഹാസമുണ്ട് ജമാ മസ്ജിദിൻ്റെ മുതവല്ലി സ്ഥാനത്തിന് ചൊല്ലി രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൻ്റെ ദൃശ്യങ്ങളാണ് നാം കാണുന്നത്. ഈ ദൃശ്യങ്ങൾ ദുരിതം അനുഭവിച്ച ജനങ്ങൾ ഛത്തിസ്‌ഗഢ് വഖഫ് ബോർഡ് അധ്യക്ഷനെ മർദിക്കുന്നു എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുകയാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഛത്തിസ്‌ഗഢിൽ വഖഫ് ബോർഡ് അധ്യക്ഷൻ്റെ പരിപാടിയിൽ നടന്ന സംഘർഷത്തിൻ്റെ വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു

Written By: Mukundan K  

Result: Misleading