
മഹാത്മാ ഗാന്ധി അഹിംസയുടെ തത്വം ഇസ്ലാമിൽ നിന്നാണ് സ്വീകരിച്ചത് എന്ന് രാഹുൽ ഗാന്ധി പറയുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൻ്റെ വീഡിയോ ക്ലിപ്പ് കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “മഹാത്മാഗാന്ധി ഇസ്ലാമിൽ നിന്നാണ് അഹിംസ എന്ന ആശയം സ്വീകരിച്ചത്.”
വീഡിയോയില്‍ രാഹുല്‍ ഗാന്ധി ഇംഗ്ലീഷില്‍ പ്രസംഗിക്കുന്നത് നമുക്ക് കേള്‍ക്കാം. അദേഹം പറയുന്നത് ഇങ്ങനെയാണ്, “മഹാത്മാ ഗാന്ധി അഹിംസയുടെ ഒരു വലിയ പ്രയോക്താവായിരുന്നു. പക്ഷെ മഹാത്മാ ഗാന്ധിജി അഹിംസയുടെ സിദ്ധാന്തം കണ്ടുപിടിച്ചത്… നമ്മുടെ മഹത്തായ മതങ്ങളില്‍ നിന്നാണ്…മഹാന്മാരായ നമ്മുടെ ഗുരുകളില്‍ നിന്നാണ്. മഹാത്മാ ഗാന്ധി അഹിംസയുടെ സിദ്ധാന്തം കണ്ടെത്തിയത് പുരാതന ഭാരത പ്രത്യയശാസ്ത്രത്തില്‍ നിന്നാണ്. ഇസ്ലാമില്‍ നിന്നാണ്….”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ പ്രചരണം ഇതിനെ മുൻപും ഞങ്ങൾ പരിശോധിച്ചിട്ടുണ്ട്. ഈ പരിശോധനയുടെ റിപ്പോർട്ട് നിങ്ങൾക്ക് താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
Also Read | Fact Check: രാഹുല്‍ ഗാന്ധിയുടെ ക്രോപ്പ് ചെയ്ത വീഡിയോ വെച്ച് സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…
വീഡിയോയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ലോഗോയുണ്ട്. രാഹുല്‍ ഗാന്ധിയുടെ എല്ലാ പ്രസംഗങ്ങളും കോണ്‍ഗ്രസിന്‍റെ യുട്യൂബ് ചാനലില്‍ ലഭ്യമാണ്. അതിനാല്‍ ഞങ്ങള്‍ കോണ്‍ഗ്രസിന്‍റെ യുട്യൂബ് ചാനല്‍ പരിശോധിച്ചു. ഈ വീഡിയോയില്‍ കാണുന്നത് രാഹുല്‍ ഗാന്ധി കഴിഞ്ഞ കൊല്ലം ജനുവരിയില്‍ ദുബായ്യില്‍ അവിടുത്തെ ഭാരതിയരെ അഭിസംബോധന ചെയ്യുമ്പോള്‍ നടത്തിയ പ്രസംഗത്തിന്‍റെ ചെറിയൊരു ഭാഗമാണ്. മുഴുവന്‍ പ്രസംഗത്തിന്‍റെ വീഡിയോ താഴെ നമുക്ക് കാണാം.
മുകളില്‍ നല്‍കിയ വീഡിയോയില്‍ 24 മിനിറ്റും 20 സെക്കന്‍റിന് ശേഷം അദേഹം മഹാത്മാ ഗാന്ധിയും അഹിംസയെ കുറിച്ചും പറയാന്‍ തുടങ്ങുന്നത്. അദേഹത്തിന്‍റെ മുഴുവന്‍ പ്രസ്താവന ഇങ്ങനെയാണ്:
“മഹാത്മാ ഗാന്ധി അഹിംസയുടെ ഒരു വലിയ പ്രയോക്താവായിരുന്നു. പക്ഷെ മഹാത്മാ ഗാന്ധിജി അഹിംസയുടെ സിദ്ധാന്തം കണ്ടുപിടിച്ചത്… നമ്മുടെ മഹത്തായ മതങ്ങളില്‍ നിന്നാണ്…മഹാന്മാരായ നമ്മുടെ ഗുരുക്കളില്‍ നിന്നാണ്. മഹാത്മാ ഗാന്ധി അഹിംസയുടെ സിദ്ധാന്തം എടുത്തത് പുരാതന ഭാരത പ്രത്യയശാസ്ത്രത്തില്‍ നിന്നാണ്. ഇസ്ലാമില്‍ നിന്നും, ക്രൈസ്തവ മതത്തില്‍ നിന്നും, ജൂത മതത്തില്‍ നിന്നും…എല്ലാ മഹത്തായ മതങ്ങളില്‍ നിന്നാണ്…എല്ലാ മതങ്ങളില്‍ ഹിംസയില്‍ നിന്ന് ആര്‍ക്കും ഒന്നും നേടാനാകില്ല എന്ന് വ്യക്തമാക്കുന്നുണ്ട്. ഇതാണ് നമ്മുടെ ചരിത്രം, ഇതാണ് നമ്മുടെ ക്ഷമത….”
വീഡിയോയില്‍ രാഹുല്‍ ഗാന്ധി വെറും ഇസ്ലാമിനെ കുറിച്ചല്ല മറ്റു മതങ്ങളെ കുറിച്ചും പറയുന്നുണ്ട്. എല്ലാ മതങ്ങളിലും ഹിംസയെ വിമര്‍ശിച്ചിട്ടുണ്ട്. ഈ മഹത്തായ മതങ്ങളില്‍ നിന്നാണ് മഹാത്മാ ഗാന്ധി അഹിംസയുടെ സിദ്ധാന്തം സ്വീകരിച്ചത്. മഹാത്മാ ഗാന്ധി അഹിംസയുടെ സിദ്ധാന്തം വെറും ഇസ്ലാം മതത്തില്‍ നിന്നാണ് സ്വീകരിച്ചത് എന്ന് രാഹുല്‍ ഗാന്ധിപറഞ്ഞിട്ടില്ല. പുരാതന ഭാരതിയ തത്വശാസ്ത്രവും ഇസ്ലാം, ക്രൈസ്തവ മതവും, ജൂത മതത്തിലും വ്യക്തമായി ഹിംസയെ വിമര്‍ശിക്കുന്നതാണ് എന്നാണ് അദേഹം പറയുന്നത്. എല്ലാ മഹത്തായ മതങ്ങളിൽ പറയുന്ന അഹിംസ സിദ്ധാന്തമാണ് മഹാത്മാ ഗാന്ധി സ്വീകരിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്.
നിഗമനം
രാഹുൽ ഗാന്ധിയുടെ അപൂർണ്ണമായ വീഡിയോ ക്ലിപ്പ് വെച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. മഹാത്മാ ഗാന്ധി അഹിംസയുടെ സിദ്ധാന്തം ഇസ്ലാമിൽ നിന്നാണ് സ്വീകരിച്ചത് എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:മഹാത്മാ ഗാന്ധി അഹിംസയുടെ തത്വം ഇസ്ലാമിൽ നിന്നാണ് സ്വീകരിച്ചത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞുവോ?
Fact Check By: K. MukundanResult: Misleading


