മുസ്ലിം വേഷം ധരിച്ച് വൈറൽ വീഡിയോയിൽ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നത് ധിരേന്ദ്ര രാഘവ് എന്ന ക്രീയേറ്ററാണ്  

Communal False

രാഹുൽ ഗാന്ധി മുസ്ലിംകൾക്ക് സംവരണം നൽകും അയോധ്യയിൽ രാമക്ഷേത്രം പൊളിച്ച് പള്ളി പണിയും എന്ന് തരത്തിൽ ഭീക്ഷണി മുഴക്കുന്ന ഒരു മുസ്ലിം വ്യക്തിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.  വീഡിയോയുടെ മുകളിൽ എഴുതിയ വാക്കുകൾ  ഇങ്ങനെയാണ് : “വി ഡി സതീഷിനും കോൺഗ്രസും ഹിന്ദുക്കളുടെ കൂടെ നിൽക്കില്ല 60 വർഷത്തെ ചരിത്രം അസൽ മുസ്ലിം പക്ഷവാദിയാണ്. ഇത് മനസ്സിലാക്കാതെ രാഹുലിന് കീ ജയ് വിളിക്കുന്ന കുറെ ഹിന്ദു പൊട്ടന്മാരും…ജിഹാദികൾക്ക് ജയ് വിളിക്കുന്ന ഓരോ ഹിന്ദുവിന്റെയും മുഖത്താണ് ഈ ജിഹാദി തുപ്പിയത്.” 

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

വീഡിയോയിനെ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് വിഡിയോയിൽ @DHIRENDRA_RAGHAV_79 എന്നൊരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിൻ്റെ ഐ.ഡി. കാണാം. ഞങ്ങൾ ഈ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പരിശോധിച്ചപ്പോൾ വീഡിയോയിൽ മുസ്ലിമായി നടിക്കുന്ന വ്യക്തി ഇയാൾ തന്നെയാണെന്ന് വ്യക്തമായി. ഇയാളുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത് ചില വിഡിയോകൾ നമുക്ക് താഴെ നൽകിയ സ്ക്രീൻഷോട്ടിൽ കാണാം.

ഇയാൾ മുസ്ലിമല്ല ഹിന്ദുവാണ്. 2024ൽ ഇയാൾ ഈ വീഡിയോ ഉണ്ടാക്കി പ്രസിദ്ധികരിച്ചിരുന്നു. ഇയാൾ ശരിക്കും ഒരു മുസ്ലിമാണെന്ന് പലരും തെറ്റിദ്ധരിച്ചു. ഇയാൾക്കെതിരെ ഉത്തർ പ്രദേശ് പോലീസ് കേസ് എടുത്തിരുന്നു. തുടർന്ന് ആഗ്രയിലെ ഒരു കോടതി ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിരുന്നു.

വാർത്ത വായിക്കാൻ – The Hindu | Archived

വിഡിയോക്കെതിരെ പ്രതിഷേധം ശക്തമായതോടെ ഇയാൾ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. പക്ഷെ ഇയാളുടെ അക്കൗണ്ടിലുള്ള വീഡിയോകളിൽ നിന്ന് പ്രസ്തുത വീഡിയോയിൽ കാണുന്ന വ്യക്തി ഇയാൾ തന്നെയാണെന്ന് വ്യക്തമാകുന്നു.

നിഗമനം

രാഹുൽ ഗാന്ധി മുസ്ലിംകൾക്ക് സംവരണം നൽകും അയോധ്യയിൽ രാമക്ഷേത്രം പൊളിച്ച് പള്ളി പണിയും എന്ന് തരത്തിൽ ഭീക്ഷണി മുഴക്കുന്നത് ഒരു മുസ്ലിം വ്യക്തിയല്ല പകരം മുസ്ലിം വേഷം ധരിച്ച ധിരേന്ദ്ര രാഘവ് എന്ന ഹിന്ദു വ്യക്തിയാണ്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:മുസ്ലിം വേഷം ധരിച്ച് വൈറൽ വീഡിയോയിൽ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നത് ധിരേന്ദ്ര രാഘവ് എന്ന ക്രീയേറ്ററാണ്  

Fact Check By: Mukundan K  

Result: False