
ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ സൈന്യ ആക്രമണത്തിൻ്റെയും അതോണ്ട് ഉണ്ടാവുന്ന മഹാവിനാശത്തിൻ്റെ ദൃശ്യങ്ങൾ നമുക്ക് കാണാം. വീഡിയോയുടെ മുകളിൽ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: “ഹാപ്പി ദിവാലി പാക്കിസ്ഥാൻ.” പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.
എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ വീഡിയോ പഴയതാണെന്ന് കണ്ടെത്തി. ഈ വീഡിയോ പലസ്തീനും ലെബണനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൻ്റെതാണ്. 8 വ്യത്യസ്ത വീഡിയോകൾ ചേർത്തിയിട്ടാണ് ഈ വീഡിയോ ഉണ്ടാക്കിയത്. ഏതാണ് ഈ വിഡിയോകളുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
ആദ്യത്തെ വീഡിയോ
ഈ വീഡിയോ ഗാസയിൽ ഇസ്രായേൽ ഏപ്രിൽ 2024ന് ഇസ്രായേൽ ഗാസയിലെ റാഫയിൽ നടത്തിയ ആക്രമണത്തിൻ്റെ ദൃശ്യങ്ങളാണ്. 21 ഏപ്രിൽ 2024ന് Xൽ ഈ വീഡിയോ പോസ്റ്റ് ചെയ്തതായി നമുക്ക് താഴെ കാണാം.
രണ്ടാമത്തെ വീഡിയോ
ഈ വീഡിയോ ഞങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ ജൂലൈ 2024ൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. വീഡിയോയിൽ അറബിയിൽ എഴുതിയിരിക്കുന്നത് ഈ വീഡിയോ എടുത്ത ഹസ്സൻ എസ്‌ലിയയുടെ പേരാണ്. അദ്ദേഹത്തിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ വീഡിയോ കണ്ടെത്തി. വീഡിയോ കുറിച്ച് നൽകിയ വിവരണ പ്രകാരം ഈ ദൃശ്യങ്ങളും പാലസ്തീനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൻ്റെതാണ്.
പോസ്റ്റ് കാണാൻ – Instagram | Archived
മൂന്നാമത്തെ വീഡിയോ
ഈ വീഡിയോ ഇസ്രായേൽ ലെബനനിൽ നടത്തിയ ആക്രമണത്തിൻ്റെതാണ്. ഗ്ലോബൽ ടൈംസ് എന്ന X അക്കൗണ്ട് ഈ സംഭവത്തിനെ കുറിച്ച് ചെയ്ത പോസ്റ്റ് നമുക്ക് താഴെ കാണാം.
നാലാമത്തെ വീഡിയോ
ഈ വീഡിയോ ഗാസയിൽ ഒരു കെട്ടിടത്തിനെ ഇസ്രായേൽ ആക്രമിച്ച് വീഴ്തിയതിൻ്റെതാണ്. ഖുദ്സ് ന്യൂസ് നെറ്റ്‌വർക്ക് അവരുടെ യുട്യൂബ് ചാനലിൽ ഈ ആക്രമണത്തിൻ്റെ വീഡിയോ 23 ജൂലൈ 2024ന് പ്രസിദ്ധികരിച്ചിട്ടുണ്ട്.
അഞ്ചാമത്തെ വീഡിയോ
ഈ വീഡിയോ 6 ഡിസംബർ 2023ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. വീഡിയോയുടെ അടിക്കുറിപ്പ് പ്രകാരം ഈ വീഡിയോയും പലസ്തീനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൻ്റെതാണ്.
പോസ്റ്റ് കാണാൻ – Instagram | Archived
ആറാമത്തെ വീഡിയോ
ഈ വീഡിയോ ഇസ്രായേൽ ജബലിയ ക്യാമ്പിൽ കഴിഞ്ഞ കൊല്ലം ആക്രമിച്ചത്തിൻ്റെതാണ്. 24 മെയ് 2025ന് ഫേസ്‌ബുക്കിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തതായി നമുക്ക് താഴെ കാണാം.
പോസ്റ്റ് കാണാൻ – Facebook | Archived
ഏഴാമത്തെ വീഡിയോ
ഈ വീഡിയോ ഇസ്രായേൽ ലെബനനിലെ തലസ്ഥാന നഗരം ബൈരുത്തിലെ അൽ സഫീർ എന്ന സ്ഥലത് ഡിസംബറിൽ നടത്തിയ വ്യോമാക്രമണത്തിൻ്റെതാണ്.
എട്ടാമത്തെ വീഡിയോ
ഈ വീഡിയോയും മൂന്നാമത്തെ വീഡിയോയിൽ കാണുന്ന സംഭവത്തിൻ്റെതാണ്. വരും ആംഗിൾ വ്യത്യസ്തമാണ്. ഈ വീഡിയോ 22 ജൂലൈ 2024ന് പോസ്റ്റ് ചെയ്ത ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നമുക്ക് താഴെ കാണാം.
പോസ്റ്റ് കാണാൻ – Instagram | Archived
ഒമ്പതാമത്തെ വീഡിയോ
ഈ വീഡിയോയും ഇസ്രായേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൻ്റെതാണ്. 21 ജൂലൈ 2024ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ നമുക്ക് താഴെ കാണാം.
പോസ്റ്റ് കാണാൻ – Instagram | Archived
നിഗമനം
ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വീഡിയോ ഇസ്രായേൽ പാലസ്തീനും ലെബനനിൽ നടത്തിയ ആക്രമണങ്ങളുടെ പഴയെ വീഡിയോകള്‍ ചേർത്തുണ്ടാക്കിയതാണ്. പഹൽഗാമിൽ തീവ്രവാദ ആക്രമണം നടക്കുന്നത്തിൻ്റെ മുൻപ് നടന്ന സംഭവങ്ങളാണ് നമ്മൾ വീഡിയോയിൽ കാണുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:പാലസ്തീനും ലെബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പാകിസ്ഥാൻ്റെ പേരിൽ പ്രചരിപ്പിക്കുന്നു
Written By: K. MukundanResult: False
