പൊതുജനങ്ങളുടെ പരാതികൾ നേരിട്ട് വാങ്ങി പരിഹരിക്കാനായി സർക്കാർ ആവിഷ്കരിച്ച നവകേരളയുടെ ആദ്യ സദസ്സ് കാസർഗോഡ് തുടക്കം കുറിച്ചു. കാസർഗോഡ് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ നിന്നായി 14232 പരാതികൾ ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിനിടെ നവകേരള സദസ്സിൽ ലഭിച്ച പരാതികൾ ഉപേക്ഷിച്ചു കളഞ്ഞു എന്ന രീതിയിൽ ഒരു വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

പ്രചരണം

നവകേരള സദസ്സിൽ ലഭിച്ച പരാതികൾ ഉപേക്ഷിച്ച നിലയിൽ എന്ന തലക്കെട്ടില്‍ പത്രവാർത്തയുടെ കട്ടിംഗ് ആണ് പ്രചരിക്കുന്നത്. കാസർഗോഡ് ജനങ്ങളുടെ പരാതികൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി എന്നാണ് പ്രചരണം. ചെങ്കള പഞ്ചായത്തിലെ ആലംപാടി മിനിസ്റ്റേറ്റിൽ ഇന്നലെ നടത്തിയ നവകേരള സദസ്സിൽ ലഭിച്ച പരാതികളാണ് വാരിവലിച്ച് താഴെയിട്ട എത്തിയത് എന്ന് വാർത്തയുടെ ഉള്ളടക്കത്തിൽ പറയുന്നു. “ഇപ്പൊ എങ്ങനെരിക്കുണ്,,,!!😀

കൗണ്ടറിൽ കൊടുത്ത നിവേദനങ്ങൾ കൗണ്ടറിന്റെ പിന്നിലുള്ള ചവറ്റുകൊട്ടയിൽ നിന്ന് എടുത്തു കൊണ്ടുപോകേണ്ടതാണ്.,,!!!🤣🤣”

FB postarchived link

എന്നാൽ ഇത് വാസ്തവവിരുദ്ധമാണെന്നും തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി

വസ്തുത ഇങ്ങനെ

പ്രചരിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ തിരഞ്ഞപ്പോൾ വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് വിശദമാക്കി വിശദീകരണക്കുറിപ്പ് നൽകിയിയതായി കണ്ടു.

ഈ സൂചന ഉപയോഗിച്ച് കൂടുതൽ തിരഞ്ഞപ്പോൾ നവകേരളം സദസ്സിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വ്യാജ വാർത്തയാണ് പ്രചരിക്കുന്നത് എന്ന വിശദീകരണം നൽകിയിരിക്കുന്നതായി കണ്ടു. ജന്മഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച വാർത്തയാണിതെന്ന് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ലഭിച്ച കത്തുകൾ കൈപ്പറ്റിയ ശേഷം പരാതികൾ കൊണ്ടുവന്ന കവറുകൾ ഒഴിവാക്കി കളയുകയാണ് ചെയ്യുന്നത്. ലഭിക്കുന്ന പരാതികൾക്കും നിവേദനങ്ങൾക്കും സ്ലിപ്പ് നൽകുന്നുണ്ട്. പൊതുജനങ്ങൾക്ക് പിന്നീട് പരാതിയുടെ സ്ഥിതി ഈ സ്ലിപ്പ് ഉപയോഗിച്ച് അറിയാനാകുമെന്നും വിശദീകരണം നൽകിയിട്ടുണ്ട്.

നവകേരള സദസ്സിൽ ലഭിച്ച പരാതികൾ ഉപേക്ഷിച്ച നിലയിൽ കണ്ടുവരുന്ന വ്യാജമാണെന്ന് വ്യക്തമാക്കി മന്ത്രി സജി ചെറിയാൻ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിപ്പ് നല്‍കിയിട്ടുണ്ട്.

നവകേരള സദസ്സിൽ ലഭിച്ച പരാതികളുടെ കവറുകളുടെ ചിത്രമാണ് വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്

നിഗമനം

പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ് നവകേരള സദസ്സിൽ പരാതികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ എന്നും കാണിക്കുന്നത് പരാതികൾ ഫയലിൽ സൂക്ഷിച്ചശേഷം ഒഴിവാക്കിയ കവറുകളുടെ ചിത്രമാണ്. പരാതികൾ ഫയലിൽ സൂക്ഷിക്കുകയും സ്ലിപ്പ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. സ്ലിപ്പ് ഉപയോഗിച്ച് നവകേരള സദസ്സിന്‍റെ വെബ്സൈറ്റിൽ കയറി ഓൺലൈനായി പരാതിയുടെ തല്‍സ്ഥിതി അറിയാൻ കഴിയുന്നതാണ്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:നവകേരള സദസ്സിൽ ലഭിച്ച പരാതികൾ ഉപേക്ഷിച്ച നിലയിലെന്ന് വ്യാജ പ്രചരണം- സത്യമിതാണ്...

Written By: Vasuki S

Result: False