വിവരണം

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാക്കളെ നിരീക്ഷിക്കാൻ ഹൈക്കമാൻഡ് തീരുമാനം. അസ്വാഭികത തോന്നിയാൽ റിസോർട്ടിൽ പൂട്ടിയിടാനും ഉള്ള ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ അതി രൂക്ഷമയ ഭാഷയിൽ തുറന്നടിച്ചു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്.

മുസ്ലിം ലീഗ് പ്രസിഡന്റ്ന്റെ വാക്കുകൾ ചുവടെ ചേർക്കുന്നു 👇

കൊണ്ഗ്രെസ്സ് മലർന്ന് കിടന്ന് തുപ്പരുത്, ആദ്യം സ്വന്തം നേതാക്കളെ നിരീക്ഷിച്ചാൽ മതി, പല്ലിൽ കുത്തി സ്വയം മണപ്പിക്കരുത് എന്നും ഹൈദരലി തങ്ങൾ ആഞ്ഞടിച്ചു. എന്ന തലക്കെട്ട് നല്‍കി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡ‍ന്‍റ് പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങളുടെ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിക്കുന്നുണ്ട്. മുസ്‌ലിം ലീഗിന്‍റെ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുപോകാതിരിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചെന്നും ഈ നടപടിയെ ശക്തമായ ഭാഷയില്‍ സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങള്‍ വിമര്‍ശിച്ചു എന്നുമാണ് പോസ്റ്റ്. കെഎംസിസി നെറ്റ്‌സോണ്‍ എന്ന ഗ്രൂപ്പില്‍ ഷഹീര്‍ ഷാസ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 86ല്‍ അധികം റിയാക്ഷനുകളും 46ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ കോണ്‍ഗ്രസിനെിരെ പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങള്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? ഹൈക്കമാന്‍ഡാണോ മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ സംഘടന കാര്യങ്ങളില്‍ തീരുമാനം അറിയിക്കുന്നത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുട്ടിയുടെ പ്രൈവെറ്റ് സെക്രട്ടറിയുമായ ഉബൈദുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-

കഴിഞ്ഞ കുറച്ച് നാളുകളായി മുസ്‌ലീം ലീഗിനെതിരെയും പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും സൈബര്‍ ആക്രമണങ്ങള്‍ പതിവാണ്. അത്തരത്തില്‍ ഒന്ന് മാത്രമാണിത്. മുസ്‌ലിം ലീഗ് പ്രേദാശിക നേതാക്കളെ നിരീക്ഷിക്കാന്‍ ഒരു തീരുമാനവും യുഡിഎഫ് മുന്നണിയോ മുസ്‌ലീം ലീഗോ എടുത്തിട്ടില്ല. അടിസ്ഥാന രഹിതമായ നുണകള്‍ മാത്രമാണിതെന്നും ഉബൈദ് വ്യക്തമാക്കി.

മാത്രമല്ല കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഹൈക്കമാന്‍ഡ്. യുഡിഎഫ് മുന്നണിയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയായ മുസ്‌ലീം ലീഗിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഇത്തരം ഇടപെടാല്‍ നടത്താന്‍ ഹൈക്കമാന്‍ഡിന് അധികാരമില്ല. മുന്നണിയില്‍ ചര്‍ച്ച ചെയ്തെങ്കില്‍ മാത്രമെ പാര്‍ട്ടിയോടുള്ള തൃപ്തിയും അതൃപ്തിയും നേതാക്കള്‍ക്ക് പങ്കുവെക്കാന്‍ കഴിയു.

നിഗമനം

പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങളുടെ പേരില്‍ പ്രചരിക്കുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് പാര്‍ട്ടി നേതൃത്വം തന്നെ വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:മുസ്‌ലിം ലീഗ് നേതാക്കളെ നിരീക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനം എന്ന പ്രചരണം വ്യാജം..

Fact Check By: Dewin Caarlos

Result: False