നരേന്ദ്ര മോദി രാംനാഥ് കോവിന്ദിനെ പൊതുവേദിയില്‍ അവഗണിച്ചു എന്ന് പ്രചരിപ്പിക്കുന്നത് ക്രോപ്പ്ഡ് വീഡിയോ ഉപയോഗിച്ചാണ്...
സ്ഥാനമൊഴിയുന്ന ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പൊതുവേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിച്ചു എന്ന മട്ടില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. .
പ്രചരണം
മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്നതിന്‍റെ ചടങ്ങില്‍ അദ്ദേഹം പ്രധാനമന്ത്രിയെ കൈകൂപ്പി അഭിവാദ്യം ചെയ്യുന്നതും ആ സമയം മോദി രാംനാഥ് കോവിന്ദിനെ ശ്രദ്ധിക്കാതെ ക്യാമറയിലേക്ക് നോക്കി നില്‍ക്കുന്നതും കാണിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കോവിന്ദിനെ തിരികെ അഭിവാദ്യം ചെയ്യാതെ മോദി അനാദരവ് കാണിച്ചുവെന്നതാണ് ക്ലിപ്പിനൊപ്പം പങ്കുവെച്ച അടിക്കുറിപ്പുകൾ സൂചിപ്പിക്കുന്നത്: “കാര്യം കഴിഞ്ഞാൽ കറിവേപ്പിലയുടെ വില പോലും കൽപ്പിക്കില്ല എന്ന് കേട്ടിട്ടില്ലേ...
അങ്ങനെ കേൾക്കാത്തവർ ഉണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ ശരിക്കും കാണണം...”
എന്നാല്‍ എഡിറ്റ് ചെയ്ത വീഡിയോ ഉപയോഗിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാണ് നടത്തുന്നതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
വാര്‍ത്തയുമായി ബന്ധപ്പെട്ട കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണമാണ് നടത്തുന്നത് എന്നു വ്യക്തമാക്കി ചില മാധ്യമങ്ങള്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു.
വീഡിയോയുടെ മുഴുവന്‍ ഭാഗങ്ങള്‍ക്കായി അന്വേഷണം നടത്തിയപ്പോള്‍ സൻസദ് ടിവിയുടെ യൂട്യൂബ് ചാനലിൽ നിന്നുള്ള ക്രോപ്പ് ചെയ്യാത്ത വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചു.
ദൃശ്യങ്ങളില്‍ മോദി ആദ്യം തന്നെ കോവിന്ദിനെ കൈകൂപ്പി അഭിവാദ്യം ചെയ്യുന്നതായി കാണാം. പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ഈ ഭാഗം എഡിറ്റ് ചെയ്ത് നീക്കിയിരിക്കുകയാണ്. എന്നിട്ട് കോവിന്ദിന്‍റെ അഭിവാദ്യം പ്രധാനമന്ത്രി അവഗണിച്ചതായി തോന്നിപ്പിക്കുന്ന രീതിയില്‍ ചില ദൃശ്യങ്ങള്‍ പങ്കിടുകയുമാണ് ചെയ്തിട്ടുള്ളത്. സന്‍സദ് ടിവിയില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ട് നോക്കുക:
2022 ജൂലൈ 23 ന്, രാഷ്ട്രപതി സ്ഥാനത്തുള്ള കോവിന്ദിന്‍റെ കാലാവധി അവസാനിച്ചതിന്‍റെ സ്മരണയ്ക്കായി പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ വിടവാങ്ങൽ പരിപാടി സംഘടിപ്പിച്ചു. ജൂലൈ 24-നാണ്, അദ്ദേഹം ഔദ്യോഗിക ചുമതലകളില്‍ നിന്നും ഔപചാരികമായി വിരമിച്ചത്. ജൂലൈ 25-ന് അതായത് ഇന്ന് പുതിയ രാഷ്ട്രപതിയായി ദ്രൗപതി മുർമു സ്ഥാനമേല്‍ക്കും. ഈ പശ്ചാത്തലത്തിലാണ് വൈറലായ വീഡിയോ വൈറല്‍ ആകുന്നത്.
രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ രാംനാഥ് കോവിന്ദ് പങ്കുവച്ച ചിത്രങ്ങള്‍ ശ്രദ്ധിക്കുക. മോദി കൈകൂപ്പി വണങ്ങുന്ന ചിത്രം അതില്‍ കാണാം.
ആറ് സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് പല പ്രമുഖരും സാമൂഹ്യ മാധ്യമ ഹാന്ഡിലുകളില്‍ പങ്കുവയ്ക്കുന്നുണ്ട്. കോവിന്ദിനെ അഭിവാദ്യം ചെയ്യുന്നതിനു പകരം മോദി ക്യാമറകളിൽ മാത്രം ഒതുങ്ങിയിരിക്കുകയാണെന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന തരത്തിലാണ് പ്രചരണം.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. പ്രധാനമന്ത്രിയെ മോദി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അവഗണിച്ചിട്ടില്ല. ആദ്യമേതന്നെ അദ്ദേഹം കോവിന്ദിനെ കൈകൂപ്പി വണങ്ങിയിരുന്നു. എഡിറ്റ് ചെയ്ത വീഡിയോ ആണ് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണത്തിനായി ഉപയോഗിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)
Title:നരേന്ദ്ര മോദി രാംനാഥ് കോവിന്ദിനെ പൊതുവേദിയില്‍ അവഗണിച്ചു എന്ന് പ്രചരിപ്പിക്കുന്നത് ക്രോപ്പ്ഡ് വീഡിയോ ഉപയോഗിച്ചാണ്...
Fact Check By: Vasuki SResult: Altered